MARANAM - KAVITHA



മരണം  -2

അത്  എൻ്റെ  കൈയ്യിൽ
എന്നും സുരക്ഷിതം
തന്നെയാണ്.

കാരണം
അതെന്റെ
അവകാശമാണ്.

കിണർ വക്കത്തിരുന്നു
സ്വപ്നം കാണുമ്പോൾ
ആഴങ്ങളിൽ
അതെന്നോട്
കുശലം
പറയുന്നുണ്ട്.

അതിർ  വരമ്പില്ലാത്ത
ആശയുടെ
അനുരാഗം
തരുന്നുണ്ട്.

ആകാശത്തു
പറന്നു  പൊങ്ങുമ്പോഴും
ആഴികളിൽ
നീന്തി ഒഴുകുമ്പോഴും
അതെന്നെ
കൊതിപ്പിക്കാറുണ്ട്.

കണ്ണുകൾ കടം തന്നു
കരളലിയിക്കാറുണ്ട്.

കഥകൾ  കടമെടുത്ത
മുറികളിൽ
കലഹിച്ചു
പിരിയാറുണ്ട്.

ദുഖമില്ല..
ഒട്ടും....
കാരണം
അതെൻറെ
കൈയ്യിൽ സുരക്ഷിതമാണ് .

Previous
Next Post »