MAZHAYATHU- - KAVITHA




മഴയത്തു 


ഇഷ്ടങ്ങളിൽ
ഒളിഞ്ഞ
പ്രണയം
നിന്റെ
സാരി തുമ്പിൽ
തൊട്ടു തലോടുമ്പോൾ

കാറ്റത്തു പറന്ന
കാമനകളെ
മഴതുള്ളി  വന്നു
നനച്ചു പോയി.


തുറന്നെടുത്ത
കുടയിൽ
എന്നെയും
ചേർത്തപ്പോൾ
കുശലം  പറഞ്ഞ
നിതംബങ്ങൾ
കുസൃതി കാട്ടി.

മാറിൽ ഒളിഞ്ഞ
പ്രണയം
കൊഞ്ഞനം
കാട്ടി.

അറിയാതെ
ഞാനതു  പറഞ്ഞുപോയി
ഇഷ്ടങ്ങൾ  ആയിരം
പെയ്തുപോയി.








Previous
Next Post »