സെൽഫിയുടെ മനഃശാസ്ത്രം
സാങ്കേതിക വിദ്യയുടെ വലിയ നേട്ടങ്ങളിൽ ഒന്നാണ് സെൽഫി . ഭാഷയുടെ മൗലികത എത്രത്തോളമാവാം എന്ന് അറിയിക്കുന്ന പുതിയ വാക്കാണ് ''സെൽഫി''യും . ശാസ്ത്രത്തിന്റെ വളർച്ചയും ഭാഷയുടെ വളർച്ചയും ഒക്കെ നല്ലതു തന്നെ. സെൽഫി എന്ന പ്രക്രിയയുടെ മനഃശാസ്ത്രം പറഞ്ഞാൽ അതൊരു മഹാപാപമായിപ്പോവും എന്ന മട്ടിൽ ചില മീഡിയക്കാർ ചർച്ചിക്കുന്നത് കേട്ടു .
ആദ്യമേ പറയാം സെൽഫി എന്നത് പലപ്പോഴും സ്വാർത്ഥത തന്നെ യാണ്. അതായത് selfishness തന്നെയാണ്. അല്ലെങ്കിൽ സെൽഫ് പ്രൊമോഷൻ . Selfy is self promotion..
selfy ലക്ഷണമൊത്ത സംരംഭകത്വ മനോഭാവമാണ്.
അത് സ്വയം പ്രകാശനമാണ് . SELF BOOSTING ആണ് . മാർക്കറ്റിങ് ആണ് . .
സ്വയം പ്രകാശനം എല്ലാം സ്വാർത്ഥതയാണോ എന്ന് ഒരു പക്ഷെ ചോദിച്ചേക്കാം.
അല്ല എന്നാണ് ഉത്തരം.
ആത്മകഥ സ്വയം പ്രകാശനമാണല്ലോ. ആത്മകഥയിലും സ്വാർത്ഥത കടന്നു വരാതിരിക്കുന്നത് അപൂർവമാണ്.. ആത്മകഥ സെൽഫി തന്നെയാണ്.
കഥയിലും കവിതയിലും കലയിലും ഒക്കെ സ്വയം പ്രകാശനമുണ്ട്.
സെൽഫി എടുക്കുമ്പോൾ ഒരാളിൽ പ്രവർത്തിക്കുന്ന മനോഗതി എന്താണ്/?
സെൽഫി എടുക്കുമ്പോഴുള്ള മാനസികാവസ്ഥ എന്താണ്?
സെൽഫി നിങ്ങളുടെ ശരീരത്തെ കേന്ദ്രീ കരിച്ച ചിത്രീകരണമാണ്. മനസ്സിന്റെ താത്പര്യമാണ്.
എത്ര പേരെ ചേർത്ത് വെച്ചാലും നിങ്ങളാണ് അതിലെ കേന്ദ്ര ബിന്ദു..
ഞാൻ മമ്മൂട്ടി യുടെ കൂടെ സെൽഫി എടുത്തു, ഞാൻ മോഹൻലാലിന്റെ കൂടെ സെൽഫി എടുത്തു...ഞാൻ പിണറായിയുടെ കൂടെ സെൽഫി എടുത്തു..ഞാൻ യേശുദാസി ൻറെ കൂടെ സെൽഫി എടുത്തു...എന്നൊക്കെ പറയുമ്പോൾ അതിലെ കേന്ദ്ര ബിന്ദു ''ഞാൻ'' ആണ്.
അതുകൊണ്ടു നമ്മുടെ നാട്ടിൽ ഒരു വി ഐ പി വന്നാൽ സെൽഫി എടുക്കുവാൻ വലിയ തള്ളാ ണ് . വി.ഐ.പി യുടെ കൂടെ നിന്ന് ''ഞാൻ'' എന്ന കഥാപാത്രത്തെ ഉയർത്തി പിടിക്കുകയാണ് ചെയ്യുന്നത്. വലിയവരുടെ കൂടെ ചേർത്ത് നിർത്താൻ , ചേർന്ന് നിൽക്കാൻ നമുക്ക് വലിയ ആവേശമാണ്.
കാണ്ണാടിയിൽ നിങ്ങൾ നോക്കുന്നത് നിങ്ങളെ തയ്യാറാക്കനാണ്. കണ്ണും മൂക്കും മുടിയും ഡ്രെസ്സും എല്ലാം ശരിയാക്കുന്നു . കണ്ണാടി നോക്കി സ്വയം ചി രിക്കുന്നു. ഇതു തന്നെയാണ് സെൽഫിയിലും നടക്കുന്നത്..ഒരു ഫോട്ടോ കിട്ടുന്നു എന്ന അധിക ധർമ്മം മാത്രം.
ഒരു സെൽഫി യുടുക്കാൻ ഒരാൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എന്തൊക്കെയാണ്. അതിൻറെ ടെൻഷൻ എത്രയാ.
നിങ്ങൾ നിങ്ങളെ തന്നെ ഹൈലൈറ് ചെയ്യുകയാണ്...
എന്നു വെച്ച് സെൽഫി എടുക്കാതിരിക്കുകയൊന്നും വേണ്ട...
മനുഷ്യൻറെ സ്വാർത്ഥതയുടെ ഒരു തലം പറഞ്ഞു എന്ന് മാത്രം..
സെൽഫിയിൽ ഉള്ളത് മൂർത്തമായ ബിംബങ്ങളാണ്. അമൂർത്തമായ ബിംബങ്ങൾ ഉണ്ടെങ്കിൽ അത് സ്വാർത്ഥതയുടേതാണ് .
ഫോട്ടോഗ്രാഫി സ്വാർത്ഥതയാണോ എന്നും ചോദിക്കാം.
സെൽഫി എന്നത് സെൽഫ് ഫോട്ടോഗ്രാഫി ആണല്ലോ...
ഞാൻ എൻ്റെ തന്നെ ഫോട്ടോ സ്വന്തമായി എടുത്താൽ എന്താപ്പാ പ്രശ്നം ?
പ്രശ്നമൊന്നുമില്ല... അഹം പകർത്തുന്ന അഭിനിവേശമാണ് സെൽഫി.
യഥേഷടം എടുത്തോളൂ...
സെൽഫി സെൽഫ് മാർക്കറ്റിംഗ് ആണ്.
ഞാൻ, ഞാൻ, ഞാൻ, എന്ന് ആവർത്തിച്ചു പറയുന്നതിലെ ഔചിത്യം ഒന്ന് ഓർത്തു നോക്കൂ...ഉത്തരം കിട്ടും..
ഞാൻ, ഞാൻ, ഞാൻ, എന്ന് ആവർത്തിച്ചു പറയുന്നതിലെ ഔചിത്യം ഒന്ന് ഓർത്തു നോക്കൂ...ഉത്തരം കിട്ടും..
എന്റെ ചിത്രം, എൻ്റെ പ്രസംഗം, എൻ്റെ കഥ, എൻ്റെ നിരൂപണം എൻ്റെ ബുക്ക് എന്നെക്കുറിച്ചു ഞാൻ നിരന്തരം എടുത്ത് പറയുന്നു. നിങ്ങളെ ക്കുറിച്ചു നിങ്ങൾ തന്നെ ഇമ്പ്രെഷൻ (impression ) ഉണ്ടാക്കാൻ നടത്തുന്ന ജോലി . മാർക്കറ്റ് സൈക്കോളജി യിൽ ഇത് impression management ആണ്. സ്വയം വളർത്താനുള്ള ബോധപൂർവമായ ശ്രമം. അഥവാ ഒരു സുഖമുള്ള സ്വാർത്ഥത. മറ്റുള്ളവർക്കു അത് അരോചകമായി തോന്നുന്നു എന്ന കാര്യം സെല്ഫിക്കാരൻ അറിയുന്നില്ല. ഇതൊരു തിരിച്ചറിവിന്റെ പ്രശ്നമാണ്. സ്വാർത്ഥതയിൽ നമുക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് തിരിച്ചറിവ്. സൗഹൃദത്തിലെ ഔചിത്യ ബോധം കൊണ്ട് ഒരു ലൈക് കൊടുക്കാനും നമ്മൾ മടിക്കാറില്ല.
ഒ .വി ശ്രീനിവാസൻ.
ഒ .വി ശ്രീനിവാസൻ.
