LAST CHAPTER - KAVITHA
ലാസ്റ്റ് ചാപ്റ്റർ
സ്നേഹം വാർന്നുപോയ
മാംസ പിണ്ഡത്തിൽ
കണക്കുകൾ
എഴുതിവെച്ചു
കാലം കഴിച്ചവൻ
പുലർകാല
കോഴിക്ക്
കാതുകൂർപ്പിച്ചപ്പോൾ
പുലരില്ലെന്നറിയാതെ
പുതു സ്വപ്നം കണ്ടവൻ.
അധ്യായങ്ങൾ
അടഞ്ഞിട്ടും
വായന
തുടർന്നവൻ.
അറിയാത്ത അർത്ഥങ്ങൾ
അനർത്ഥങ്ങളായവൻ .
മരണം വിളിച്ചിട്ടും
മതിമറന്നുറങ്ങുവോൻ .
ഒ .വി. ശ്രീനിവാസൻ.