okhi- kavitha...



സാംസ്കാരികം...

ഓഖി   വന്നു
ഉണർത്തിയ
സംസ്കാരങ്ങൾ

ബിന്ദുവി ലെത്തിയപ്പോൾ
ചരിത്രം
പുതപ്പിച്ച
ചാപല്യങ്ങൾ


തിരിച്ചു വന്നു
കഥപറയാൻ

മുണ്ടുരിഞ്ഞ
കഥപറയാൻ..

മുക്കാലിയിൽ
കെട്ടി യടിക്കുന്ന
കഥ പറയാൻ

തന്തൂരി അടുപ്പിൽ
പെണ്ണിൻ്റെ
ചന്തി പൊരിക്കുന്ന
കഥപറയാൻ.

കക്കയം കേമ്പിൽ
ഉരുട്ടിക്കൊന്നു
ഉന്മാദം കൊണ്ട
കഥപറയാൻ.

പിടിച്ചുകെട്ടി
വർഗ്ഗീസിനെ
വെടിവെച്ചു കൊന്ന
കഥപറയാൻ.

പാർട്ടി ആപ്പീസിലെ
സാംസ്കാരിക
വ്യവഹാരത്തിൽ
ജഡമായി മാറിയ
രാധയുടെ
കഥപറയാൻ

വദന സുരതത്തിന്റെ
രാഷ്ട്രീയ പേശികളുടെ
ദാർശനിക
ദുഃഖമറിയിക്കാൻ.

ദുഖമൊരു  ബിന്ദു..
സുഖമൊരു ബിന്ദു..
ഓഖി  ഒരു ജന്തു...

Previous
Next Post »