പൊതു വിദ്യാഭ്യാസം -അടിസ്ഥാന പ്രശ്നങ്ങള്‍..
ശയ്യാവലംബമായ പൊതു വിദ്യാ ഭ്യസത്തിനു രണ്ടായിരത്തി പതിനേഴോ ടുകൂടി ഇച്ചിരി ഉണര്‍വ് ഉണ്ടായിട്ടുണ്ട് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ലക്ഷ്യങ്ങളെ അറിയുന്നവര്‍ക്ക് പൊതു വിദ്യാഭ്യാസത്തെ അവഗണിക്കാന്‍ പറ്റില്ല. കാരണം മൂല്യങ്ങൾ വളർത്തിയാണ് പൊതു വിദ്യാ ഭ്യാസം സംരക്ഷി ക്കേണ്ടത്..സമഗ്ര വികസനം സാദ്ധ്യ മാവേണ്ടത് മൂല്യാധി ഷ്ടി ത വിദ്യാ ഭാസത്തിലൂടെ ആണ്..എന്ത് മൂല്യമാണ് സംരക്ഷിക്കേണ്ടതെന്ന മൗലികമായ ഒരു ചോദ്യം ഇവിടെ ഉയർന്നു വരുന്നുണ്ട്. മൂല്യങ്ങൾ പലപ്പോഴും തർക്ക വിഷയ മാവാറുമുണ്ട് . അതുകൊണ്ടു കുട്ടികളിൽ വളർന്നു വരുന്ന അവബോധത്തെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്..അവബോധത്തിൻ്റെ അടിത്തറ ഏറ്റവും ചെറുപ്പത്തിൽ തന്നെ പാകണം...അംഗൻവാടി കാലഘട്ടം ഇതിനു പറ്റിയ സമയമാണ്.
കുട്ടി ജനിക്കുമ്പോൾ മുതൽ കേട്ട് വളരുന്നത് മാതൃഭാഷ ആണ്..ഇവിടെ അവരുടെ അമ്മയിൽ നിന്നും നിരന്തരം കേൾക്കുന്നത് മലയാളമാണ്..ഇങ്ങനെ നിരന്തരം കേട്ട് വളരുന്ന ഭാഷയിലൂടെ വേണം കുട്ടിക്ക് പുതിയ ആശയ ബോധം ഉണ്ടാവാൻ..മറിച്ചാവുമ്പോൾ ഭാഷാ വ്യവഹാരത്തിൻ്റെ സംഘർഷങ്ങൾ കുട്ടിയുടെ സർഗ്ഗാത് മകതയെ തളർത്തും. ബന്ധങ്ങളിൽ നിഷേധ സ്വഭാവം വളർത്തും..ഈ നിഷേധ സ്വഭാവമാണ് പിന്നീട് സാമൂഹ്യ ജീവിതത്തിലെ ദുഃസ്വഭാവങ്ങൾ ആയി പരിണമിക്കുന്നത്..
വിദ്യാഭ്യാസത്തിന്റെ സമഗ്രത എന്ന് പറഞ്ഞാൽ ജനനം മുതൽ ആരംഭിക്കുന്ന പ്രക്രിയയാണ്. അതുകൊണ്ടു ആരോഗ്യമുള്ള ഒരു സമൂഹത്തിനു മാത്രമേ ഇങ്ങനെ ഒരു ലക്ഷ്യം കൈവരിക്കാൻ ആവൂ..അത് രക്ഷിതാക്കളിൽ വെച്ച് തുടങ്ങുന്ന പ്രക്രിയയാണ്. രക്ഷിതാക്കളിലൂടെ വളരുന്ന പ്രക്രിയയാണ്..അതൊരു സാമൂഹ്യ പ്രക്രിയയാണ്..അത് സ്വകാര്യതയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അലങ്കാരങ്ങളല്ല.സാമൂഹ്യമനസ്സ് നഷ്ടപ്പെടുന്നിടത്തു ബൗദ്ധീക പ്രവർത്തനങ്ങൾ സംഘർഷത്തിൽ ആവും എന്നും കാണണം. കാരണം സമൂഹവുമായി സമ്യക്കായ പൊരുത്തപ്പെടലാണ് (adaptability ) ബുദ്ധി. അറിവുകൾ ഏറ്റവും ലളിതമായി ശേഖരിക്കാൻ പഠിക്കണം. അതിനു നേർ വഴികൾ ഉണ്ടാവുമ്പോൾ വളഞ്ഞ വഴികൾ തേടി പോവേണ്ടതില്ല. അതായതു മാതൃ ഭാഷ ഉണ്ടാവുമ്പോൾ ആംഗലേയ ഭാഷ സ്വീകരിക്കേണ്ട കാര്യമില്ല. സംഘർഷങ്ങൾ കൃത്രിമമായി ഉണ്ടാകുന്നതല്ല ബുദ്ധി..സർഗ്ഗാത്മകതയുടെ സൗന്ദര്യം ഇങ്ങനെയുള്ള കൃത്രിമ സംഘർഷങ്ങളിൽ ഭദ്രവുമല്ല.
അറിവുകൾ അനുഭവങ്ങൾ ആയി വളരണം...അനുഭവപ്പെടാത്തതൊന്നും അറിവല്ല. നുണകളെ തിരിച്ചറിയാൻ പഠിക്കുന്നത് ഇങ്ങനെയാണ്. അന്ധ വിശ്വാസങ്ങളെ മാറ്റി നിർത്തുന്നത് ഇങ്ങനെയാണ്..ദൈവം നിരാകരിക്കപ്പെടുന്നത് ഇങ്ങനെയാണ്...ഇവിടെയാണ് ഗോഡ് ഡെല്യൂഷൻ നു പ്രസക്തി ഉണ്ടാവുന്നത്..പ്രവർത്തനാധിഷ്ട ബോധനം കൊണ്ട് ഇങ്ങനെ ഒരു ലക്‌ഷ്യം പ്രാപിക്കാൻ കഴിയും. അനുഭവത്തിലൂടെ വളരുന്നത് അറിവ് മാത്രമല്ല.. തിരിച്ചറിവ് കൂടിയാണ്..ഇങ്ങനെയുള്ള തിരിച്ചറിവാണ് അറിവിൻ്റെ വെളിച്ചം ആയി പ്രവർത്തിക്കുന്നത്..
മനുഷ്യൻ സ്വകാര്യ വകരിക്കപ്പെടുന്നിടത്താണ് പൊതു വിദ്യാഭ്യാസം വെല്ലിവിളികൾ നേരിടുന്നത്. തിരിച്ചറിവില്ലാത്ത അറിവുകളെകൊണ്ട് സാമൂഹ്യമായ ഒരു ലക്ഷ്യവും പ്രാപിക്കാൻ ആവില്ല. സാമൂഹ്യമായ അസ്തിത്വം ദുർബലമായിടത്തു മനുഷ്യനും മനുഷ്യത്വവും ദുർബലമാവും ..അതിനു ചുറ്റുപാടിനെ മുൻവിധികളില്ലാതെ നോക്കാൻ പഠിക്കണം..പ്രപഞ്ചത്തെ ആസ്വദിക്കണം....സ്വന്തമായി തന്നെ..
വ്യവസ്ഥാപിത മായ അറിവുകൾ ഉണ്ടാക്കുന്നത് ടൈപ്പുകളെയാണ്...യാന്ത്രീകതയാണ് ടൈപ്പുകളുടെ പ്രത്യേകത..ലോകം സംഘർഷങ്ങൾ കൊണ്ട് സങ്കീർണ മാവുന്നതു ഈ യാന്ത്രീകത മൂലമാണ്.