HAASHMI--KAVITHA




ഹാഷ്മി

സ്വാതന്ത്രത്തിൻറെ
നിലാ വെളിച്ചത്തിൽ
കലയുടെ   കരളിനു
കാവൽ നിന്നവൻ
ഹാഷ്മി ...

തെരുവിലലിഞ്ഞ
ജീവിതത്തെ
നാട്ടിനകം ചേർത്തവൻ
ഹാഷ്മി..

അറിവിൻ്റെ
അക്ഷരത്തെ
അണയാതെ   കാക്കുവാൻ
അലയടിച്ചുയർന്നവൻ
സഫ്ദർ  ഹാഷ്മി.

ഗുരുവിൻറെ
കുലമറിഞ്ഞവൻ
സത്യത്തിൻ
സാക്ഷിയായവൻ
നേരിൻ്റെ  നേരവകാശി .
ഹാഷ്മി..

മതം മൂത്തു
മദമിളകിയ
മഹാവിപത്തിനെ
കലയുടെ
മതിൽകെട്ടി
തളച്ചവൻ
ഹാഷ്മി..

കറുത്ത ചിന്തയുടെ
അലർച്ചക്ക് മുമ്പിൽ
ഹൃദയം പിളർന്നു
ഇൻക്വിലാബ് വിളിച്ചവൻ
ഹാഷ്മി..

എൻ പ്രിയ സഖാവ്
സഫ്ദർ  ഹാഷ്മി..




Previous
Next Post »