OCKHI - KAVITHA



ഓഖി ..

ഓ   ഓഖി
നീ  വന്നത്
വലിയൊരു
വലയുമായാണല്ലോ..


നീ വിതച്ച
മരണങ്ങൾ
വലയിലാക്കിയ
ചിന്ന ത്ത ലക്ക്
കുബുദ്ധിയുടെ
കുത്തക  നൽകി
നീ പോയപ്പോൾ

നാലാം ലിംഗം
നക്കിയെടുത്ത
പുലയാട്ടു  കേട്ട്
നാട്ടുകാർ
നാണം  കെട്ടു ..


വിമോചനത്തിന്
കഞ്ഞി വെക്കുവാൻ
അടുപ്പിൻ്റെ  ചാനൽ
കത്തി തുടങ്ങി..


ഗീബൽസ്
ഉറക്കം
നിർത്തി..

നുണകൾ നിറഞ്ഞു
രാവുകൾ
പകലുകളായി..

മരണം  ആസ്വദിച്ചു
രാഷ്ട്രീയം
ആനന്ദ  നൃത്തമാടി..


ഇനിയുമൊരു
സുരതത്തിന്റെ
സ്വപ്നം കാണാൻ
സരിതമായ
വാക്കുകൾ
കാത്തിരുന്നു...
*************


ഒ .വി. ശ്രീനിവാസൻ..





Previous
Next Post »