parivarthanam- kavitha



പരിവർത്തനം 



മെരുങ്ങാത്ത
രതിയുടെ
ജയിലറയിൽ
കലഹം വെക്കുന്ന
കാപട്യമാണ്
പ്രണയം.

അത്  മതത്തിന്റെ
മധ്യസ്ഥനല്ല.
സംസ്കാരത്തിന്റെ
ഔന്നത്യവുമല്ല

കലയുടെ
കണ്ണീരല്ല.
കരളലിയും
വേദനയല്ല.

മറച്ചു പിടിക്കാനാവാത്ത
സ്വാർത്ഥത.
വെറും  സ്വാർത്ഥത..
തന്തയെ തള്ളുന്ന
തള്ളയെ തല്ലുന്ന
വെറും  സ്വാർത്ഥത..
********************

ഒ .വി. ശ്രീനിവാസൻ.



Previous
Next Post »