കൈപ്പാട്
പുതുവർഷത്തിലും
പുതുമയൊന്നും
ഇല്ലാതെ
പീച്ചാളികൾ
പരക്കം പാഞ്ഞപ്പോൾ
കരിം പീച്ചാളി
ഒന്ന് കണ്ണടച്ചിരുന്നു .
കൈവിട്ടുപോയ
കാമുകിക്ക്
കാമ ലേഖനമെഴുതി.
കൈപ്പാടിൻ
കരയിൽ
ചെളിപുരണ്ട
പെരും ഞണ്ടുകളെ
തെറി വിളിച്ചു.
കണ്ണിമീനുകളെ
കലമ്പി പായ്‌ച്ചു .
നുണച്ചിക്കാക്കയുടെ
കള്ളക്കഥയും കേട്ട്
പാത്തിക്കരികിൽ
പായ് വിരിച്ചുറങ്ങി..
