B POSITVE-- KAVITHA



B  പോസിറ്റീവ് 

പരീക്ഷ തോറ്റപ്പോള്‍
മാഷ്‌
ആശ്വസിപ്പിച്ചു
ബി പോസിറ്റീവ് .

ജോലിക്ക് വേണ്ടി
തെണ്ടി അലഞ്ഞപ്പോള്‍
സുഹൃത്തുക്കള്‍
പറഞ്ഞു
ബി  പോസിറ്റീവ് .


കല്യാണം കഴിഞ്ഞു
കൈവിട്ടു  പോവുമ്പോള്‍
കാമുകി  പറഞ്ഞു
ബി  പോസിറ്റീവ് .

സസ്പെന്‍ഷന്‍ ആയി
വീട്ടില്‍
കുത്തിയിരിക്കുമ്പോള്‍
നാട്ടുകാര്‍ പറഞ്ഞു
ബി  പോസിറ്റീവ് .

 സ്വാതന്ത്ര്യം   പ്രഖ്യാപിച്ചു
ഭാര്യ
ഡിവോഴ്സിന്റെ
പുതു വഴിതേടി യപ്പോൾ
കോടതി പറഞ്ഞു
ബി  പോസിറ്റീവ് .


കൈവിട്ടുപോയ
ജീവിതം
പെരുവഴിയിൽ
ആയപ്പോൾ
തെണ്ടിയൊരുവൻ
പറഞ്ഞു
''രക്ഷപ്പെട്ടു
അല്ലേ ''...




Previous
Next Post »