നാടക്കത്തിന്റെ ദാർശനിക പ്രതിസന്ധി.
പുരോഗമന കലാസാഹിത്യ സംഘത്തിൻറെ നാടക സംവാദം ഇന്നലെ ഇരിണാവിൽ നടന്നു. ഇബ്രാഹിം വെങ്ങര ഉൽഘാടനം ചെയത പരിപാടിയിൽ ജില്ലയിലെ അറിയപ്പെടുന്ന നാടക പ്രവർത്തകർ സംസാരിച്ചു. പ്രമേയങ്ങളെ ക്കുറിച്ചു പലരും സംസാരിച്ചെങ്കിലും സങ്കേതങ്ങളിൽ ഉണ്ടാവേണ്ട മൗലികമായ മാറ്റത്തെ ക്കുറിച്ചു ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ബിജു ഇരിണാവ് , എ.വി. അജയകുമാർ , കെ.ടി. ഗോപലാൻ എന്നിവരുടേതു മാത്രമാണ് ഉള്ളടക്കമുള്ള (content) സംസാരം. നാടകങ്ങളിൽ നിറഞ്ഞാടുന്ന ടൈപ്പുകളെ കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല..അഭിനയത്തിൻറെ മാതൃകകളിൽ പരിമിതപ്പെട്ടുപോവുന്ന കഥാപാത്രങ്ങളെ കുറിച്ച് വ്യാകുലപ്പെട്ട ബിജു ഇരിണാവ് അഭിനയ കലയുടെ മൗലികത ആകാശത്തോളം വലുതാണെന്ന് ഓർമ്മിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു..നാടകാചാര്യന്മാരുടേതായി പുതുതായി ഒന്നും സംവാദത്തിൽ ഉയർന്നു വന്നില്ല..അവതരിപ്പിക്കപ്പെട്ട രണ്ടു നാടകങ്ങളും രംഗ സഞ്ജീകരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും നാടക കലാകാരൻ മാരുടെ അഭിനയ മികവ് പുറത്തു കാണിച്ചില്ല. അഭിനയ കലയിൽ മൗലികമായ മാറ്റങ്ങൾ ഉണ്ടാവാതെ നാടകത്തിനു പിടിച്ചു നിക്കാനാവില്ല എന്ന് ഇത് നമ്മളെ ഓർമ്മ പ്പെടുത്തുന്നുണ്ട്. നാടക പ്രവർത്തകർക്ക് പ്രേത്യേക പരിശീലന കളരി ഡ്രാമ സ്‌കൂളുകളുടെ കൂടി ഫാക്കൽറ്റിയെ ഉൾപ്പെടുത്തി നടത്തിക്കൊണ്ടു വേണം ഈ പോരായ്മ പരിഹരിക്കാൻ..കലാകാരനെ സ്‌കൂളുകൾ സൃ ഷ്ടിക്കുന്നതല്ല എന്ന സത്യം ഉൾക്കൊള്ളുമ്പോൾ തന്നെ ക്രമ ബന്ധ മായ പഠനത്തിന്റെ കണ്ടെത്തലുകൾ മുന്നോട്ടു വെക്കുന്നത് പലപ്പോഴും ഈ സ്‌കൂളുകൾ ആണെന്ന് കാണാതിരുന്നു കൂടാ.
