ഓൺലൈൻ കുറുക്കൻ
കുറുക്കൻ
ലൈനിൽ ഉണ്ട്.
ഓൺ ലൈനിൽ
പാത്തും പതുങ്ങിയും
പെണ്ണൊരുവളെ
പാതിരായ്ക്ക്
കാത്തിരുന്നവൻ .
കാമത്തെ
കാട്ടിൽ വെച്ച്
കാഷായം ചേർത്ത
കഥ പറഞ്ഞവൻ..
രണ്ടു കൈകളിൽ
നാല് കാമുകിയെ
കൊണ്ട് നടന്നവൻ
കുറുക്കൻ
ലൈനിൽ ഉണ്ട്
ഓൺലൈൻ
രതിയുടെ
ഓളങ്ങളിൽ
ഓരിയിട്ട് നടന്നവൻ
കുറുക്കൻ.
ലൈനിലുണ്ട്.
അരാജകത്വത്തിന്
പൊട്ടു തൊട്ടവൻ
അനാശാസ്യത്തിന്
ഭക്തി ചേർത്തവൻ..
കുറുക്കൻ
ലൈനിലുണ്ട് ...
.
