പൊട്ടൻ
ബുദ്ധി യുടെ
മഹാ ഗോപുരത്തിലേക്കു
പാതയൊരുക്കി
അഹന്തയുടെ
അഗ്നിയെ
സ്വന്തമാക്കാൻ.
അണയാത്ത
ഇഷ്ടങ്ങളെ
ചേർത്തുവെക്കാൻ
ആധികാരത്തിന്റെ
ചെങ്കോലെ ടുക്കാൻ
അനുസരിക്കാത്ത
ഇഷ്ടങ്ങളെ
അടിച്ചൊതുക്കാൻ.
അണികളെ
അണിനിരത്തി
അഹങ്കരിക്കാൻ..
നാക്കുകൊണ്ടു
നാടടക്കാൻ
വരൂ
നമുക്ക്
തിരിച്ചു പോവാം
പൊട്ടൻ പറഞ്ഞ വഴിയിലേക്ക്
എല്ലാം
ഇഷ്ടങ്ങളാവുന്ന
നഷ്ടത്തിലേക്ക്
മനുഷ്യനിലേക്ക്
ഒ .വി. ശ്രീനിവാസൻ....
