ekapaathram- kavitha.
ഏകപാത്രം.
കരുതി വെച്ച
സ്നേഹങ്ങൾ
കടങ്കഥ പോലെ
അലയുന്നു.
മുഖമില്ലാത്ത
സ്നേഹം
കത്തിയമരുന്നു .
കലമ്പി കരയുന്ന
ബന്ധങ്ങൾ
കരളൊഴിഞ്ഞുപോവുന്നു.
ഇരകളെ തേടി
സാത്താൻ
വരുന്നു.
ഇവിടെ ജീവിതം
വെറും
ഏകപാത്രം
കൂട്ടിനു
കൂടില്ലാത്ത
ഏകപാത്രം.
ഒ .വി. ശ്രീനിവാസൻ. .