NASHTAPPETTA PASSWORD...KAVITHA



നഷ്ടപ്പെട്ട  പാസ് വേർഡ് 


കൈവിട്ടു പോയ
പാസ്സ്‌വേർഡ്
അഭിസാരികയെ പോലെ
കൈമാറി പോയപ്പോൾ

പീഡനവും
ഒരു
സാഹിത്യ കൗതുകമായി

കരവിരുതിന്റെ
സുഖ ഭേദങ്ങൾ
കലയുടെ
കടൽവഴി
തുറന്നു തന്നു...

ഉള്ളറകളിലെ
'ഇരുണ്ട' വഴികൾ
ഇരുളറിയാതെ
ചിരിച്ചു നിന്നു .

പറയാത്ത
സത്യങ്ങൾ
തെരുവിലിറങ്ങിയോടി..

ഒളിക്കാനിടമില്ലാതെ
മനഃസാക്ഷി
നാണം മറന്നു നിന്നു ..



Previous
Next Post »