ഒക്ടോബർ വിപ്ലവം- ഒരു രാഷ്ട്രീയ വായന.
************************************************
നിലപാടില്ലാതെ ആരും ഒന്നും എഴുതാറില്ല. അതുകൊണ്ടു ഒക്ടോബർ വിപ്ലവം എന്ന കഥക്കും ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു നിലപാടുണ്ട്. ടി.പി വേണുഗോപാലൻ എന്ന കമ്മ്യുണിസ്റ്റ് കഥാകൃത്ത് ആത്മ വിചാരണ ഒരു കഥയായി അവതരിപ്പിക്കുമ്പോൾ കൗതകത്തോടെ ആണ് അത് വായിക്കപ്പെടുന്നത് . ഏതൊരു വിചാരണക്കും അവസാനമായി ഒരു വിധി പ്രഖ്യാപനമുണ്ടാവും. വിധി പറയാത്ത വിചാരണ നുണയാണ്. നിരുത്തരവാദിത്ത വുമാണ്. പക്ഷെ കഥയിൽ വിധി പറയാൻ അനുവാചകനെ അനുവദിക്കാം.അനുവാചകൻ പൊതുവിൽ വായിച്ചെടുക്കുന്നതു തന്നെയാണ് അതിൻ്റെ അർത്ഥം. പുതിയ അർത്ഥവുമായി അല്ലെങ്കിൽ വ്യഖ്യാനവുമായി വായനക്കാരനെ നേരിൽക്കണ്ട് തിരുത്താൻ എഴുത്തുകാരനാവില്ല. അതുകൊണ്ടു വായിച്ചെടുക്കുന്നതു തന്നെയാണ് അതിൻ്റെ അർത്ഥം. അതിൻ്റെ സന്ദേശം..
******
നഗ്നമായ ചിന്തകളെ നിലപാടുകൾ കൊണ്ട് സംസ്കരിക്കുമ്പോൾ ആണ് പുരോഗമനം എന്ന ആശയം നമ്മൾ കണ്ടറിയുന്നതു. സംസ്കരിക്ക പ്പെടാത്ത നഗ്നത സാമൂഹ്യമായി പ്രതിലോമമാണ്. കഥ ഒരു സാമൂഹ്യ ഉൽപ്പന്നമാണ്. ഈ പ്രതിലോമ ശൈലിയുടെ കാതൽ ആണ് കഥയുടെ സത്ത. പഴയ ഗ്ലാനൊസ്ററ് ശൈലിയുടെ പ്രേതം തന്നെയാണ് ഈ ശൈലിയും . ജനാധിപത്യത്തിന്റെ സുതാര്യത എന്ന് കൊട്ടി ഘോഷിച്ചു സോവിയറ്റു റഷ്യയെ തന്നെ തകർത്തെറിഞ്ഞ ശൈലി. പ്രത്യയ ശാസ്ത്രത്തിനു പരിഷ്കാരം നിര്‍ദേശിച്ച നാലാം ലോക വാദത്തെ നമ്മള്‍ നിരാകരിച്ചതാണ് എന്നും ഓര്‍ക്കണം. പ്രത്യയശാസ്ത്രത്തിന്‍റെ വ്യാകരണം തെറ്റിച്ചു എന്നത് കലാകരന്നെതിരെ ഉന്നയിക്കാവുന്ന ആക്ഷേപമല്ല. പക്ഷെ ശത്രുവിന് ആയുധം നല്‍കുന്നത് കമ്മ്യുണിസ്റ്റ് കാരന്നെതിരെ ഉന്നയിക്കാവുന്ന വിമര്‍ശനം തന്നെയാണ്.
******
സങ്കടങ്ങൾ പറഞ്ഞു ശത്രുവിന്റെ മുമ്പിൽ നിസ്സഹായൻ ആവുന്നത് കഥക്ക് പ്രമേയമാവാം. കമ്മ്യുണിസ്റ്റ് കാരന് പ്രമേയമല്ല . കഥയിൽ നിറയെ ഒരു കമ്മ്യുണിസ്റ് ന്റെ മഹാ സങ്കടം ആണ്. ആ സങ്കടം ശരിയുമാണ്. പക്ഷെ ഈ കണ്ണുനീർ ബൂർഷ്വാ വിപണിയിൽ വിൽപ്പനക്ക് വെക്കുമ്പോൾ വായിക്കുന്ന ഏതൊരു കമ്മ്യുണിസ്റ്റ് കാരനും അതിലേറെ സങ്കടം ഉണ്ടാവും.
സാഹിത്യത്തിന്റെ സൗന്ദര്യം രാഷ്ട്രീയം മാത്രമല്ല എന്ന് പറയുന്നവരോട് ഒരു കാര്യം. ഇതൊരു രാഷ്ട്രീയ കഥ തന്നെയാണ്. വിപണിക്ക് വേണ്ടി എഴുതിയ കഥ. മത്സരാധിഷ്ഠത വിപണിയുടെ വെല്ലുവിളി ഏറ്റുടുത്ത കഥ. കമ്മ്യുണിസ്റ്റ് കാരൻറെ ആത്മ വിമർശനമെല്ലാം വിപണിയിൽ പ്രകാശനം ചെയ്തു സായൂജ്യമടയേണ്ട രേഖയല്ല. അത് സാഹിത്യമായാലും കലയായാലും അങ്ങിനെതന്നെ. അതുകൊണ്ടു മാതൃഭൂമി ഈ കഥ പ്രസിദ്ധീകരിച്ചെങ്കിൽ ദേശാഭിമാനി ചവറ്റുകൊട്ടയായിരിക്കും ഈ കഥയ്ക്ക് നിശ് ച്ച യിക്കുന്ന ഇടം.സ്വയം വിമർശനത്തിനു എന്തിനു തടയിടണം എന്ന് പറയുന്നവരോട് ആത്മഹത്യയെ വിലക്കുന്നതു അതിലേറെ മനുഷ്യ സ്നേഹമായി വായിക്കണം എന്നാണ്.പറയാനുള്ളത്. സാഹിത്യത്തെ അക്കാദമിക് ആയി മാത്രമല്ല സാമൂഹ്യമായും രാഷ്ട്രീയമായും വായിക്കപ്പെടുന്നുണ്ട്. ഇതിൽ സാമൂഹ്യ രാഷ്ട്രീയ വായന തന്നെയാണ് പ്രധാനം.
******
ചിന്തകൾ നിങ്ങളുടെ സ്വകാര്യത ആയിരിക്കാം. പക്ഷെ അത് ഒരു സാഹിത്യ ഉല്പന്നമായി വായിക്കപ്പെടുമ്പോൾ , ആസ്വദിക്കപ്പെടുമ്പോൾ ഒരു സാമൂഹ്യ ഉല്പന്നമായി പരിണമിക്കുന്നുണ്ട് എന്ന് കാണാതെ പോവരുത്. ഉല്പന്നങ്ങൾക്കു വേർതിരിവും രുചി ഭേദവും സ്വാഭാവീകമാണ്. ഈ രുചി ഭേദത്തിൽ രാഷ്ട്രീയ രുചി ഭേദവും ഉണ്ട്. കാണാൻ ഭംഗിയുള്ള ഫാസ്റ്റ് ഫുഡിന്റെ അനാരോഗ്യ കരമായ പ്രലോഭനമാണ് ഇതിൻ്റെരുചി.
*******
നിസ്സംഗതയിലും , നിരുത്തരവാദിത്തത്തിലും , നീരസത്തിലും, മഹാ സങ്കടത്തിലും ,കൊഴുപ്പിച്ചെടുത്ത രാഷ്ട്രീയ നിരീക്ഷണത്തിനു സാഹിത്യ വ്യഖ്യാനം നൽകുമ്പോൾ വായിച്ചു സുഖിക്കാൻ ഒരു പാട് വായനക്കാരെ കിട്ടും.. സർഗ്ഗാത്മക വിപണിയിലെ ഏറ്റവും വിനിമയ മൂല്യമുള്ള ഉൽപ്പന്നം കണ്ണുനീരും സങ്കടവും തന്നെയാണ്. വിപണന കൗശല ത്തിലെ മനഃശാശ്ത്ര ചേലുകൾ മാത്രമാണ് അത്...വിപണയിലെ വിശാല വായനയാണ് മുതലാളിത്തത്തിന് എന്നും പ്രിയം..കമ്മ്യുണിസ്റ്റ് കാരന്റെ നിസ്സംഗത വലതുപക്ഷം എന്നും പ്രോത്സാഹിപ്പിച്ചെടുക്കുന്നതും കാണാതെ പോവരുത്..ഈ കഥയുടെ മുഖ്യ ഇരകൾ കമ്മ്യുണിസ്റ്റുകാർ ആയിരിക്കും എന്നതാണ് ഈ കഥയുടെ ''വിജയം''.
******
സാഹിത്യത്തിലെ വിപണി തേടിയുള്ള നയതന്ത്ര വ്യായാമത്തിനു സർഗ്ഗാത്മകതയുടെ മേലുടുപ്പാണ് ഈ കഥ.. കഥ വായിച്ചു കഥ പറഞ്ഞുകൊടുക്കുന്ന ശിശു നിലപാടല്ല സാഹിത്യ വിമർശനം. ബിംബങ്ങൾക്കു ആത്മനിഷ്ഠമായി അർഥങ്ങൾ ആരോപിച്ചു വ്യാഖാന വൈരൂപ്യം വരുത്തുന്നതുമല്ല പുരോഗമന സമീപനം. വായിച്ചെടുക്കാൻ പറ്റുന്ന ലളിതമായ അർഥങ്ങൾ ഉണ്ടാവുമ്പോൾ ഇല്ലാത്ത അർത്ഥങ്ങൾക്കും സന്ദേശങ്ങൾക്കും വേണ്ടിയുള്ള വ്യായാമം ആസ്വാദനത്തിലെ വലതു നീതിയും രീതിയും ആണ്...
പ്രതിലോമതയുടെ നഗ്നത ഏതൊരാളിലും സ്വകാര്യമായി കിടപ്പുണ്ട് എന്നത് കൊണ്ട് തന്നെ ഇതിന്റെ സാഹിത്യ സൗന്ദര്യത്തെ ആസ്വദിക്കാൻ ഏവർക്കും ആവും...ആസ്വദിച്ചെടിക്കുന്നതെല്ലാം ശരി എന്നതല്ല നമ്മുടെ വഴി. നഗ്നമായ ചിന്തകളെ നിലപാടുകൾ കൊണ്ട് സംസ്കരിക്കേണ്ടതുണ്ട് എന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു.
*****
സാഹിത്യത്തിന് സൗന്ദര്യം നൽകാൻ രാഷ്ട്രീയം വേണമെന്നൊന്നുമില്ല. രാഷ്ട്രീയം ഉണ്ടായാൽ സാഹിത്യം സുന്ദരം ആവണമെന്നുമില്ല..പക്ഷെ രാഷ്ട്രീയം ചേർത്ത കഥയെ രാഷ്ട്രീയമായി തന്നെ വായിക്കും എന്ന് അറിയുക. . വിപണിയിൽ വേഗം വിറ്റഴിയുന്ന നിലപാടുകൾ കഥയുടെ വഴിയാകുമ്പോൾ എഴുത്തുകാരന്റെ നിലയും നിലപാടും എന്ത് എന്നത് സ്വാഭാവീകമായും ചോദിചു പോവും..ഞാൻ ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല എന്ന് ചിലപ്പോഴെങ്കിലും വിളിച്ചു പറയണമെന്ന് രാഷ്ട്രീയ പശ്ചാത്തലത്തിൽ സാഹിത്യ പ്രവർത്തനം തുടങ്ങിയ പലരും ആഗ്രഹിച്ചിരുന്നതായി സാഹിത്യ ചരിത്രം നോക്കിയാൽ അറിയാം...ഇത് രാഷ്ട്രീയത്തിന് ചാർത്തി കൊടുത്തിട്ടുള്ള അധമ സ്ഥാനം കൊണ്ടാണ്.
SENSORY PERCEPTIONS തന്നെയാണ് ഇന്ദ്രിയാ നുഭൂതികളുടെ മുഖ്യ ഉപാധി. ഇതു ശൂന്യതയിൽ നിന്നും വരുന്നതല്ല. അവബോധത്തിൻ്റെ പശ്ചാത്തലത്തിൽ പരിണിതമാവുന്ന അവസ്ഥയാണ്. ഈ അവബോധത്തെ SCHEMA അഥവാ MENTAL FRAMEWORK എന്ന് പറയാം. നിങ്ങളുടെ നിലപാടുകളുടെ ഗതി നിശ്ചയിക്കുന്നത് ഈ അവബോധമാണ്. പറഞ്ഞു വരുന്നത് ഇത് ഒരു വലതുപക്ഷ അവബോധത്തിൻ്റെ സ്വയം പ്രഖ്യാപിത രേഖയാണ് എന്നാണ്. CULT OF COLOSSAL എന്ന ബിസിനസ് മനശാശ്ത്രത്തിന്റെ നീതി ബോധം. വിപണി വ്യാമോഹത്തിൻ്റെ ഒളിച്ചുവെക്കാനാവാത്ത അപേക്ഷ.
ലിബറലൈസേഷൻ കാലത്തിലെ സാഹിത്യ വിപണത്തിൻറെ മനഃശാസ്ത്ര കൗശലം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. പുരോഗമന രാഷ്ട്രീയ നിലപാടിൽ നിന്നും കഥയെ സുഖകരമായി വായിച്ചെടുക്കാൻ പറ്റില്ലതന്നെ. നല്ല linguistic craft ആയതുകൊണ്ടോ , നല്ല ബിംബ കല്പനകൾ ഉണ്ടായതുകൊണ്ടോ ആഴത്തിലുള്ള സർഗ്ഗത്മക ബുദ്ധി യുള്ളത് കൊണ്ടോ അതിൻ്റെ social impact positive ആവുന്നില്ല. കഥയുടെ രാഷ്ട്രീയ ദൗത്യം പുരോഗമനമല്ലതന്നെ . പ്രമേയവും ആശയവും എന്ത് എന്നത് പ്രധാനമാണ്. അത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്ത് എന്നത് വളരെ പ്രധാനമാണ്. പ്രതി ബദ്ധതയുടെ സാമൂഹ്യ ദൗത്യവും വികാരവും കമ്മ്യുണിസ്റ്റ് കാരന് സ്വന്തമായുണ്ട്. കമ്മ്യുണിസ്റ്റ് കാരന്റെ ഫ്രെയിം വളരെ ചെറുതാണെന്ന തോന്നലിൽ നിന്നുമാണ് മുതലാളിത്ത രുചി ഭേദവുമായി ഇറങ്ങി തിരിക്കാൻ എഴുത്തു കാരനെ പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയം ഉണ്ടെന്നു പറയുകയും അതിൻ്റെ ഗുണഭോക്താവുകയും ചെയ്യുന്ന ഒരാൾ ഇതെഴുതുമ്പോൾ അദ്യേഹത്തെ ത്തന്നെ നിഷേധിക്കുന്നുണ്ട് ..''പാർട്ടിക്കാരൻ '' അല്ലാത്ത കെ.ടി. ബാബുരാജിന് ബോധ്യമുള്ള രാഷ്ട്രീയം കമ്മ്യുണിസ്റ്റ് കാരൻ ആയ ടി.പി. വേഗണുഗോപാലാണ് ബോധ്യമില്ല എന്നതാണ് ഇതിലെ വൈരുധ്യം...''നാട്ടു വൈദ്യം '' എന്ന കഥ എഴുതിയ കെ.ടി. ബാബുരാജിന്റെ അപ്പു വൈദ്യരാണ് പട്ടയമുള്ള വൈദ്യര്‍ മോസ്കോ വൈദ്യര്‍ക്കു പട്ടയമില്ല..കാരണം അടിയാധാരം ''നാട്ടു വൈദ്യക്കാരന്‍ '' കെ.ടി യുടെ കൈവശമാണുള്ളത്.
******
എതിരാളിക്ക് വേണ്ടി മൂർച്ചയുള്ള വാളൊരുക്കുന്ന കൊല്ലൻ നല്ല കൊല്ല നാണു. പക്ഷെ ശത്രു പക്ഷത്തിൻ്റെ ശക്തിയാണ്. ഇതാണ് ടി.പി.വേണുഗോപാലിന്റെ കഥയുടെ ധർമ്മം.
*****
ഒ .വി. ശ്രീനിവാസൻ..
.
