VAAKKU- KAVITHA




വാക്ക്
*******


വിട്ടുപിരിയാത്ത
ബാധ്യതകളാണ്
ഓരോ  വാക്കുകളും.

കൈമാറും തോറും
കരളെടുത്തു പോവുന്ന
വേദനകൾ.

വലിച്ചു മുറുക്കുന്ന
ബന്ധനങ്ങൾ.

അരിഞ്ഞെടുക്കുന്ന
അറിവുകൾ
ഒളിഞ്ഞിരിക്കുന്ന
അർത്ഥങ്ങൾ

പിരിഞ്ഞു പോവുന്ന
ജീവിതം....

ഒറ്റ വാക്ക് കൂടി
" മതി "

********************
.ഒ .വി ശ്രീനിവാസൻ.
Previous
Next Post »