നിലവിളി
***********
നിശയുടെ
നിലാവിൽ
വേട്ടക്കാരന്റെ
വേദാന്തത്തിനും
പ്രണയത്തിൻ്റെ
ഗന്ധമായിരുന്നു ..
കേൾവിക്കാരില്ലാത്ത
നിലവിളിയായി
സ്വയം വരിച്ച
ശാപമായി
അത്
നിന്നെ
കെട്ടിവരിഞ്ഞു ...
സ്വാതന്ത്രമില്ലാത്ത
വാക്കുകളിൽ
അത് അഭയം പ്രാപിച്ചു..
ജീവനില്ലാത്ത
വരികൾ കവിതയായ്
വന്നു ...
അർത്ഥമില്ലാത്ത
തർക്കങ്ങൾ
വിധിയെഴുതാതെ
ഒഴിഞ്ഞു മാറി.
ഭയത്തിൻ്റെ കയത്തിൽ
നീ
അലിഞ്ഞു തീരുമ്പോൾ
സ്വയം അടയുന്ന
അധ്യായങ്ങൾ .
കഥയവസാനിപ്പിക്കുന്നു.
********
ഒ .വി. ശ്രീനിവാസൻ...
