PRATHIMAKAL- KAVITHA






പ്രതിമകൾ
*************

ശൂന്യമായ
സ്വപ്നങ്ങൾക്ക്
എന്നും മരണത്തിന്റെ
സുഗന്ധമായിരുന്നു ..

നിറമില്ലാത്ത
പ്രതീക്ഷകൾക്ക് 
മറവിയുടെ
മനസ്സായിരുന്നു.

ഹൃദയ മില്ലാത്ത
വാക്കുകൾക്ക്
തകർക്കാൻ പറ്റാത്ത
കരുത്തായിരുന്നു .

കാലം കൊത്തിയെടുത്ത
പ്രതിമകൾക്കും
ചുടു   രക്തം  തന്നെ
പ്രിയങ്കരം.

*****

ഒ .വി. ശ്രീനിവാസൻ.....
Previous
Next Post »