KARINJU POYATHU- KAVITHA
കരിഞ്ഞുപോയത്
*******************
ഹൃദയമില്ലാത്ത
പ്രണയം
രതിയുടെ
രഹസ്യങ്ങളിൽ
നുണ പറഞ്ഞിരിക്കുമ്പോൾ
അവളെനിക്കൊരു
ചുംബനം തന്നു.
കരിഞ്ഞുപോയ
കരളിന്
കാലം
കണ്ണീർ നൽകി.
വിശ്വാസവും വാക്കും
തർക്കിച്ചു നിൽക്കുമ്പോൾ
ജീവനില്ലാത്ത
അർത്ഥങ്ങൾ
നുണയായ് പിറന്നു.
*****
ഒ .വി. ശ്രീനിവാസൻ.