PSYCHOPATH- PSYCHOLOGY




PSYCHOPATH---ചില സൂചനകൾ 
THE AGGRESSIVE  KILLER
(സൈക്കോളജി )
******************************************
വ്യക്തിത്വത്തിലെ  മഹത്വം എന്നതുപോലെ  അപചയങ്ങളും  എന്നും ഗൗരവത്തിൽ  ശ്രദ്ധിക്കേണ്ടതാണ്.:സാമൂഹ്യ വ്യവഹാരത്തിൽ വഞ്ചിക്കപ്പെടാതിരിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ഇത് ഉപകരിക്കും. ഇവിടെ സൈക്കോപ്പാത്തുകളുടെ സ്വഭാവ വിശേഷങ്ങൾ പരിശോധിക്കാം.
പ്രാകൃതവും  അനാശാസ്യവുമായ  സാംസ്കാരിക  സാഹചര്യം അനുഭവിച്ചും അതിനോട് പ്രതിരോധിച്ചും പലപ്പോഴും പൊരുത്ത പ്പെട്ടും വളരുന്ന കുട്ടികൾ    delinquent   ആയും പിന്നീട് സൈക്കോപ്പാത്തായും  പരിണമിക്കുന്നു.  നിസ്സഹായതയുടെ  നിലവിളിയിൽ നിന്നും ചിലപ്പോൾ സൈക്കോപ്പാത്തുക്കൾ  വളർന്നു വരാം.
മനസാക്ഷി  മരവിച്ചു പോവുകയോ  ഇല്ലാതായി പ്പോവുകയോ  ചെയ്യുന്ന  വ്യക്തികള്‍  ആണ്  PSYCHOPATH   സ്വഭാവത്തില്‍  എത്തിപ്പെടുന്നത്. തെറ്റുകളുടെ  വിചാരണക്ക്  മനസ്സിൻറെ കോടതിയില്ലാത്ത   വ്യക്തികള്‍  ആണ്  ഇക്കൂട്ടര്‍. ക്രിമിനല്‍ സ്വഭാവത്തിന്‍റെ  ആസ്വാദകര്‍..
നുണപറയാന്‍  പ്രത്യേക  വാസന കാണും.  പരപീഡയിലൂടെ  മനോബലം കൂട്ടാം  എന്നതാണ് ഇവരുടെ തിയറി. 
മോഷണത്തിന്‍റെയും  നുണയുടെയും അവിഹിതത്തിന്റെയും പരപീഡയുടെയും  തികഞ്ഞ  ആസ്വാദകര്‍.  
ആസ്വാദനത്തിന്റെ  കേവല വഴികള്‍ മാത്രമാണ്  ഇവര്‍ക്ക് സ്വീകാര്യ മായിട്ടുള്ളത്. ഒരു  ബന്ധത്തിന്‍റെയും  മൂല്യം  ഇക്കൂട്ടരെ  പറഞ്ഞു മനസിലാക്കാന്‍  ശ്രമിക്കരുത്.  കാരണം  മനസ്സിലാവില്ല  എന്നത് തന്നെ.  ബന്ധങ്ങളെ   നയതന്ത്ര ശീലങ്ങള്‍ കൊണ്ട് തളച്ചി ടുമെങ്കിലും  എല്ലാം തകർന്ന്  പോവും.  ഒരു  സൈക്കോപ്പാത്തിന്റെ  കെണിയില്‍  അകപ്പെട്ടു കഴിഞ്ഞാല്‍  രക്ഷപ്പെടുക  ഏറെ  ശ്രമകരമാണ്...ജീവിതം  ദുരന്തം  ആയി പ്പോകും..കാരണം  ഹിപ്പോക്രസി യുടെ ഏറ്റവും  സമര്‍ത്ഥമായ  വഴികള്‍  ഇവര്‍ക്ക്  സ്വായത്ത മായിരിക്കും. ആത്മനിന്ദ യുടെ ആസ്വാദന വഴികളിലാണ്  നിരന്തരം യാത്ര.  
താൻ പറയുന്നതിനെയും ചെയ്യുന്നതിനെയും നിഷ്പ്രയാസം നിരന്തരം നിഷ്കരുണം നിരാകരിക്കും. ''നിഷ്ക്കരുണം''  എന്നത് നിഷ്പ്രയാസം സാധ്യമായ വ്യകതികൾ ആയിരിക്കും.  ആത്മ ബന്ധങ്ങൾ  എന്തെന്ന് അറിയില്ല. അറ്റാച്ച്മെൻറ്   ഇല്ല. അതുകൊണ്ടു ഡിറ്റാച്മെന്റ് ന്റെ പ്രശ്നമില്ല..ഉണ്ടെന്നു പറയുന്ന ഏത്  ബന്ധവും  നിഷ്കരുണം ഡിറ്റാച് ചെയ്യാൻ കഴിയും. കാരണം ബന്ധങ്ങൾ PSEUDO  RELATION  ആണ്..GENUINE  അല്ല. ബന്ധങ്ങളിൽ  ''USE AND THROW ''പോളിസി ആയിരിക്കും. കബളിപ്പിക്കുക എന്നത്   ത്രില്‍  ആണ് ഇക്കൂട്ടര്‍ക്ക്. അതുകൊണ്ട് കബളിപ്പിക്കുവാന്‍ നിരന്തരം ഇരകളെ തേടും. 
രാഷ്ട്രീയത്തിൽ  ആണെങ്കിൽ അധികാരത്തിന്റെ അഹന്തയിൽ ആറാടും 

ആഭാസ സമരങ്ങളുടെ ആസൂത്രകൻ  ആയിരിക്കും.
നേതൃത്വത്തിൽ  എത്താൻ  ഏതു നീച- വഴിയും സ്വീകരിക്കും.
ഇവരുടെ  ഇന്‍ഫര്‍മേഷന്‍  സെന്‍റര്‍  വളരെ  നിഗൂഡ മാണ്...അവിടെ  ആര്‍ക്കും പ്രവേശനമില്ല...അതിന്‍റെ  ആയിരം  താക്കോല്‍  ആരും കാണാതെ  അവര്‍ സൂക്ഷിക്കും...ഒരു നുണ ചെയ്യാതെ  സൈക്കൊപ്പത്തിനു  ഉറക്കം വരില്ല. ഒരു വഞ്ചന ഇല്ലാതെ  ഇവര്‍ക്ക് ആവേശം വരില്ല...ഓരോ നുണയും  നേട്ടത്തിന്‍റെ പട്ടികയില്‍ ചേര്‍ത്ത് വെക്കും.  നിഷ്ക്കളങ്കന്‍  ദുര്‍ബ്ബലന്‍  ആണെന്ന് വിലയിരുത്തും. കാരണം ഇക്കൂട്ടര്‍ക്ക്  കാപട്യമാണ്  ശക്തി.  അതുകൊണ്ട് കാപട്യത്തില്‍ നിന്നും  കാപട്യത്തിലേക്ക്  ആണ് യാത്ര. സ്വയം  ആഹ്‌ളാദത്തിനുള്ള (ego  satisfaction ) material   equation  ൽ   മാത്രമാണ്  ശ്രദ്ധ.  ലൈംഗീകമായി അരാചകത്വത്തിൽ ജീവിക്കുമ്പോളും ലൈംഗീക മായി താത്പര്യം കുറവാണെന്നോ  ഇല്ലെന്നോ  നിരക്ഷര ആണെന്നോ  നടിച്ചെന്നു വരും. തൻ്റെ  യഥാർത്ഥ identity  മറച്ചു പിടിക്കാനുള്ള ശ്രമമാണ് ഇത്. ഒരു തരം  ego  defense  mechanism  ആണ് ഇത് ...ഏത്  അരാജകവാദിയും  തൻ്റെ  ego  വിനെ  protect  ചെയ്യാൻ ശ്രമിക്കുന്നത് കാണാം.  ആറുപേരെ അല്ല പത്തു പേരെ കൊന്നാലും  ഇവര്‍ക്ക് മതി വരില്ല...കാരണം നിന്‍റെ  തകര്‍ച്ചയാണ് ഒരു സൈക്കോപ്പാത്തിന്റെ  സന്തോഷം ..ഉന്മേഷം ..മനുഷ്യത്വത്തിന്റെ   ഒരു പ്രത്യയ ശാസ്ത്രവും  ഇവർക്ക്  ആസ്വാദ്യകരമാവില്ല..മറിച്ചു   അരോചക മായി തോന്നും..തന്നെ  ആരെങ്കിലും തിരിച്ചറിഞ്ഞു എന്ന് കണ്ടാൽ അവരോട് വല്ലാത്ത പക ആയിരിക്കും.  അവരിൽ നിന്നും പരമാവധി മാറി നിൽക്കാൻ   ആയിരിക്കും പിന്നീടുള്ള ശ്രമം. വൈരുധ്യങ്ങളുടെ മഹാ കുംഭമേള ആയിരിക്കും ഇവരുടെ ഓരോ നിലപാടുകളും. മനസാക്ഷിയോട് ഒട്ടും പൊരുത്ത പ്പെടാത്ത   വാക്കുകൾ യഥേഷ്ടം  പ്രയോഗിക്കും. ക്രൂരതയുടെ കൂർമ്മബുദ്ധി യായിരിക്കും.  നവ മാധ്യമങ്ങളിലെ  രഹസ്യ അറകളിൽ ലോക്ക് ചെയ്ത കാപട്യങ്ങളുടെ  കാവൽക്കാർ ആയിരിക്കും  ഇക്കൂട്ടർ .  കാരണം  ഒരു PSYCHOPATH   ''GENUINE  ഹിപ്പോക്രാറ്റ് '' ആയിരിക്കും.

മന്ത്രി പുംഗവൻ മാരെയും  അഭിനവ ബുദ്ധി ജീവികളെയും തങ്ങളുടെ  വികാര വലയത്തിൽ  താഴിട്ടു പൂട്ടാൻ ഇക്കൂട്ടർക്ക് കഴിയും  എന്നത് ചരിത്രവും വർത്തമാനവും നോക്കി നമുക്ക് പറയാൻ പറ്റും .. സൈക്കോപ്പാത്തിന്റെ   വക്ര ബുദ്ധിയുടെ  ആഴങ്ങൾ അളെന്നെ ടുക്കാൻ  ശ്രമിക്കേണ്ടതില്ല ..കാരണം  ആ ആഴങ്ങളിലെ  രക്തസാക്ഷി നിങ്ങളും ആയേക്കാം  എന്നത് തന്നെ.

വൈകാരിക മായ മുതലെടുപ്പിൻ്റെ (emotional  blackmail )  വ്യവഹാര ബുദ്ധി യാണ്  ഇവരുടെ മുഖ്യ ആസ്തി.  അതുകൊണ്ടു  ഇവരെ സ്നേഹിച്ചവരും  വിശ്വസിച്ചവരും  വഞ്ചിക്കപ്പെടുമെന്നത് തീർച്ച. 
ഏതു മുഖം മൂടി വേണമെങ്കിലും  എടുത്തണിയാൻ  സദാ തയ്യാറായിരിക്കും ഒരു psychopath ..അത് പ്രണയ ത്തിന്റെയോ , സന്ന്യാസത്തിന്റെയോ , രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ , നിഷ്കളങ്കൻറെയോ   നിരാലംബൻറെ യോ  ഏതു മാവാം..ലക്‌ഷ്യം  ക്രിമിനൽ സ്വഭാവംമറച്ചു പിടിക്കുക എന്ന് മാത്രം...ആത്യന്തീകമായ ദുരന്തം ഒരു സൈക്കോ പ്പാത്തിനെ  കാത്തിരിക്കുന്നുണ്ട്. അതാണ് സൈക്കോപ്പത്തിന്റെ ചരിത്രം.  PSYCHOPATH   മാനസീകമായി  AGGRESSIVE  ആയിരിക്കുമെങ്കിലും ശാരീകമായി സൗമ്യ മായിട്ടാണ്  കാണുക. എപ്പോഴും  അങ്ങിനെ ആകണമെന്നുമില്ല ..  അനുഭവങ്ങളിൽ  നിന്നും പഠിച്ചെടുത്ത മെയ്‌വഴക്കം  ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും.  നുണ ശീലമായതു കൊണ്ട്  അത് പറയുന്നത്  നിഷ്കരുണം ആയിരിക്കും ..നുണയാണ് പറയുന്നതെന്ന  ഒരു അസ്വസ്തതയും  അവരിൽ കാണില്ല.  സൈക്കോപ്പാത്തുകൾ  തങ്ങളുടെ ഹിപ്പോക്രസിക്കുള്ള ഒളിയിടമായി ആൾദൈവങ്ങളിലും  കപട ആത്മീയതയിലും  ചേക്കേറാ റുണ്ട്. ചിലപ്പോൾ സ്വയം  ആൾദൈവമായി തീർന്ന ചരിത്രവും നമുക്ക് മുന്നിൽ ഉണ്ട്. ചിലരൊക്കെ ജയിലിൽ എത്തിയിട്ടുമുണ്ട്. കാപട്യത്തിന് ഒളിച്ചിരിക്കാനുള്ള  ഏറ്റവും നല്ലയിടം ആത്മീയതയുടെ ലേബൽ ആണെന്ന് ഇക്കൂട്ടർക്ക് അറിയാം. അതുകൊണ്ടു  ആത്മീയതയുടെ  ''FURNITURE  LIBRARY '' പോലും ഇവരുടെ അടുക്കൽ കാണാം. ബുദ്ധിജീവികളുടെ  മഹാ ഗ്രന്ഥങ്ങൾ കാണാം. അത്ര മാത്രം  ആസൂത്രിതമാണ് ഇവരുടെ നീക്കങ്ങൾ.. നല്ല ബുദ്ധിയുള്ളവർ തന്നെയാണ്  ഇക്കൂട്ടർ.അതുകൊണ്ടു തന്നെ ബുദ്ധിജീവിയുടെ  ശരീര ഭാഷകളും ചിലപ്പോൾ കാണാം. അതിനു  സ്ഥായിത്വം  ഉണ്ടാവില്ല. .പക്ഷെ  ആ  ബുദ്ധിയുടെ  ബാഹ്യ മുഖം പലപ്പോഴും മറച്ചു പിടിക്കുന്നതും ഇവരുടെ നയമാണ്‌  എന്ന് കാണാം.അതുകൊണ്ടു സ്വയം പൊട്ടൻ ആയും ചിലപ്പോൾ പെരുമാറും. ഇവരുടെ   ''നിഷ്കളങ്കത്വ ത്തിന്റെ '' ഭാവ പകർച്ചകൾ  ഇരക്കുള്ള  കെണിയാണെന്നു  അറിയുക.അതുകൊണ്ടു ഇവരെ കബളിപ്പിക്കാൻ സാധാരണ  ആർക്കും കഴിയില്ല. പിടി കിട്ടുകയുമില്ല.സമൂഹത്തിലെ  അടിത്തട്ടിലാണ്  സൈക്കോപ്പാത്തുകൾ   കൂടുതൽ ഉള്ളത് എന്ന ധാരണ ശരിയല്ല. സമ്പന്ന തയിലും   ഇക്കൂട്ടർ സുലഭമാണ്. കുലീന ഭാവത്തിലും വേഷത്തിലും ഇവരെ കാണാം. സൈക്കോപാത്തുകൾ  അന്ധവിശ്വാസികൾ ആണെന്ന് കരുതേണ്ട,. അന്ധവിശ്വാസം അവരുടെ വ്യവഹാരത്തിൻ്റെ ആസൂത്രിതമായ  ആയുധം  മാത്രമാണ്രു.  കരുതിയിരിക്കുക നമുക്ക് ചുറ്റിലും വളരെ കുറച്ചു പേരെങ്കിലും ഇങ്ങനെ ഉണ്ടാവാം.  തിരിച്ചറിയാൻ പറ്റാത്തവിധം  സൗമ്യ വേഷത്തിൽ തന്നെ യാണ്  ഇവരും നിങ്ങൾക്ക്  മുന്നിൽ എത്തുക. സുന്ദരനോ സുന്ദരിയോ ആയി.  അന്ധവിശ്വാസത്തിന്റെ   ആനുകൂല്യങ്ങൾ കൊടുത്തു  ഇക്കൂട്ടരെ  സംരക്ഷിക്കാതിരിക്കുക.
********

ഒ .വി. ശ്രീനിവാസൻ.












Previous
Next Post »