ശാന്തം.
**********
ഇന്നില്ലെനിക്ക്
കഥ, കവിത , ഭാഷണം
കണ്ണുനീർ തുള്ളികൾ
വർണ്ണ ചിന്തയിലെ
വരയില്ലാ വരികൾ
വലയിൽ വരിഞ്ഞ
ഓർമ്മപ്പിശകുകൾ
ഒലിച്ചിറങ്ങും
മധുര ച്ചാറുകൾ
കയ്പ്പിൽ കറുക്കും
കറുത്ത കാഴ്ചകൾ ..
ഇരുളിൽ ഒളിക്കും
നനഞ്ഞ നഗ്നത.
ശാന്തത
ജീവനില്ലാത്ത
ജീവിതം..