CUTE IS THE NANO SCHEME
നാനോ എന്ന കുഞ്ഞൻ വായ്പാ പദ്ധതി.
എം. എസ് .എം.. ഇ . പദ്ധതികളൂം നയങ്ങളൂം ലക്ഷ്യ മിടുന്നത് പ്രാദേശിക വ്യവസായീക വികസനമാണ് . ഇങ്ങനെയുള്ള വികസനത്തെ ലക്‌ഷ്യം വെച്ചുള്ള കേരള ഗവർമെന്റിന്റെ ഒരു പദ്ധതിയാണ് മാർജിൻ മണി ഗ്രാന്റ് ട്ടു നാനോ യൂണിറ്റ് . ഈ പദ്ധതിയുടെ ഭേദ ഗതിയോടുള്ള സവിശേഷതകൾ താഴെ കൊടുക്കുന്നു.
കേരള വാണിജ്യ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പുതിയ സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ്. മാർജിൻ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ് . താഴെ പറയുന്ന പ്രത്യേകതകൾ ഈ പദ്ധതിക്കുണ്ട്.
1. 10 ലക്ഷം വരെയുള്ള പദ്ധതികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക.
2. അതായത് പരമാവധി 10 ലക്ഷം രൂപ വരെയുള്ള പദ്ധതിയാണ് അംഗീകരിക്കുക.
3. ഈ പദ്ധതിയിൽ പൊതു വിഭാഗവും പ്രത്യേക പരിഗണനാ വിഭാഗവും ഉണ്ട്.
4 . സംരംഭക വിഹിതം (Promoter's contribution): പദ്ധതി ചെലവിന്റെ 30 ശതമാനത്തിൽ കുറയാത്ത തുക ആണ് പൊതു വിഭാഗത്തിന്റെ സംരംഭക വിഹിതം ആയി നിശ്ചയിച്ചിട്ടുള്ളത്.. പദ്ധതി ചെലവിന്റെ 20 ശതമാനത്തിൽ കുറയാത്ത തുക ആണ് പ്രത്യേക വിഭാഗത്തിന് സംരംഭക വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്.
5 . മാർജിൻ മണി ഗ്രാൻഡ് : പദ്ധതി ചെലവിന്റെ 30 % ആണ് പൊതു വിഭാഗത്തിന് ഗ്രാൻഡ് ആയി കൊടുക്കുക. പ്രത്യേക പരിഗണനാ വിഭാഗത്തിന് പദ്ധതി തുകയുടെ 40 % ആണ് മാർജിൻ മണി ഗ്രാന്റ് ആയി നൽകുക.. അതായതു 10 % അധിക ഗ്രാൻഡ് പ്രത്യേക പരിഗണനാ വിഭാഗത്തത്തിനു ഉണ്ട്..
6 . ബാങ്ക് വായ്പ: പദ്ധതി തുകയുടെ 40 % ആണ് ബാങ്ക് വായ്പയായി നൽകുക.
7 . യുവാക്കൾ, സ്ത്രീകൾ, SC /ST ,PH എന്നീ വിഭാഗത്തിൽ പെട്ട സംരംഭകർക്ക് 10 % അധിക ഗ്രാന്റ് ഉണ്ട്.
8 . സാധാരണ നിലയിൽ അതായത് ജനറൽ കാറ്റഗറിക്ക് ഗ്രാൻഡ് പദ്ധതി ചെലവിന്റെ (PROJECT COST) 30% ആണ്.
9 . യുവാക്കൾ , സ്ത്രീകൾ, SC , ST ,PH എന്നീ പ്രത്യേക പരിഗണനാ വിഭാഗങ്ങൾക്ക് ( സ്പെഷ്യൽ കാറ്റഗറി ) 40 % ഗ്രാന്റിന് അർഹത ഉണ്ട്.
11 . പൊതു വിഭാഗത്തിന് പദ്ധതി ചെലവിന്റെ 30% ആണ് മാർജിൻ മണി ഗ്രാൻഡ്. പ്രത്യേക വിഭാഗങ്ങൾക്ക് ഗ്രാൻഡ് 40% ലഭിക്കും.
12 . യുവാക്കൾ,, സ്ത്രീകൾ,, SC, ST , PH വിഭാഗങ്ങളെ ആണ് പ്രത്യേക വിഭാഗങ്ങൾ ആയി പരിഗണിക്കുക. 40 വയസ്സ് വരെയുള്ളവരെ ആണ് യുവാക്കൾ ആയി പരിഗണിക്കുക.
13 . PROJECT COST ന്റെ 40 % ആണ് ബാങ്ക് വായ്പ ലഭിക്കുക.
14 . എന്ത് സംരംഭങ്ങൾക്കാണ് സഹായം: ഉല്പാദന-- സേവന (value added) വ്യവസായങ്ങൾ തുടങ്ങുവാനാണ് സഹായം. മൂല്യ വർധിത സേവനങ്ങൾക്ക് മാത്രമാണ് ഗ്രാന്റിന് അർഹത. ജോബ് വർക്കുകൾ മൂല്യവർധിത സേവനങ്ങൾക്ക് ഉദാഹരണമാണ്.
15 . ഉല്പാദന വ്യവസായങ്ങൾ :ഫ്ലോർ മിൽ, ഓയിൽ മിൽ, ബേക്കറി, കറി പൌഡർ യൂണിറ്റ്, പപ്പടം യൂണിറ്റ്, ഐസ് കാൻഡി , ലൈറ്റ് എഞ്ചിനീയറിംഗ് യൂണിറ്റ്, പേപ്പർ പ്രോഡക്ട് എന്നിവ ഉല്പാദന വ്യവസായങ്ങൾക്ക് ഉദാഹരണമാണ്.
16. സ്വന്തമായി മൂലധനം മുടക്കി സംരഭം തുടങ്ങിയവർക്കും നാനോ പദ്ധതി പ്രകാരം ഗ്രാന്റിന് അപേക്ഷിക്കാം. അതായത് ഗ്രാന്റ് വായ്പാ ബന്ധിതമല്ല .
17. ഈ പദ്ധതിപ്രകാരം ഗ്രാന്റ് ലഭിച്ചാൽ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും തുടർച്ചയായി സ്ഥാപനം പ്രവർത്തിച്ചിരിക്കണം.
18. പദ്ധതി ചെലവിന്റെ 40% വരെ പ്രവർത്തന മൂലധനമാവാം. പദ്ധതി തുകയുടെ 40 ശതമാനമോ ഒരു ചക്രീക ഉല്പാദനതിനു വരുന്ന തുകയോ ഏ താണോ ചെറുത് അതാണ് പരമാവധി ലഭിക്കുന്ന പ്രവർത്തന മൂലധനം.
പദ്ധതി ചെലവിന്റെ 25 % വരെ ബിൽഡിങ് ചെലവ് ആവാം. പദ്ധതി ചെലവിന്റെ 10 % ത്തിൽ അധികരിക്കാത്ത തുക ഭൂമി വാങ്ങിക്കാൻ ലഭിക്കും.
GENERAL CATEGORY
TOTAL PROJECT COST
PROMOTERS CONTRIBUTION 30% GRANDT 30% BANK LOAN 40%
പ്രത്യേക പരിഗണനാ വിഭാഗം
(Young, Women, SC/ST, PH)
TOTAL PROJECT COST
PROMOTERS CONTRIBUTION 20% GRANT 40% BANK LOA N 40%
നാഷണലൈസ്ഡ്, ഷെഡ്യൂൾഡ് ബാങ്കുകൾക്കു പുറമെ സ ഹകരണ ബാങ്ക് മുഖാന്തിരവും അപേക്ഷിക്കാം എന്നത് ഈ പദ്ധതിയുടെ പ്രത്യേകത ആണ്. അതുകൊണ്ടു തന്നെ സാധാരണക്കാരന് ഏറെ പ്രയോജനപ്പെടും. ഈ പദ്ധതി.
ഈ പദ്ധതി പ്രകാരം സഹായം ലഭിക്കാൻ EDP ട്രെയിനിങ് പാസ് ആവേണ്ട ആവശ്യമില്ല.
വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല ..പ്രായ പരിധിയും ഇല്ല. വരുമാന പരിധിയും നിഷ്കർഷി ചിട്ടില്ല.
അപേക്ഷ ഓൺലൈൻ അല്ല ഓഫ് ലൈൻ ആണ്..അതായത് നേരിട്ട് ഓഫീസിൽ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലാ വ്യവസായ കേന്ദങ്ങളിലോ താലൂക് വ്യവസായ ഓഫീസുകളിലോ നേരിട്ട് നൽകാവുന്നതാണ്.
അർഹതയുള്ള സർവീസ് മേഖലകളുടെ പേര് ഗവണ്മെന്റ് ഓർഡർ പ്രകാരമുള്ളതു താഴെ കൊടുക്കുന്നു.
1. മൽസ്യ മാംസ സംഭരണം, സംസ്കരണം പാക്കിങ്
2 . പഴം പച്ചക്കറി സംഭരണം സംസ്കരണം.
3 . എംബ്രോയിഡറി വർക്.
4 . സ്റ്റീൽ ആൻഡ് മെറ്റൽ ഫാബ്രിക്കേഷൻ വർക്ക്. ആൻഡ് റിപ്പയർ .
5 . കമ്പ്യൂട്ടർ, മൊബൈൽ , ടി.വി , A/C , വീഡിയോ കാമറ , വാച്ച്, ക്ലോക്ക്, മറ്റു ഗൃഹോപകാരങ്ങൾ മുതലായവയുടെ റിപ്പയർ ആൻഡ് സർവീസ് ..
6 . ഇലെക്ട്രിക്കൽ വെൽഡിങ് ആൻഡ് സോൾഡറിങ്
7 . ലോൺ ഡ്രി സർവീസ് . ഡ്രൈ ക്ലീനിങ്
8 . ഫോട്ടോ കോപ്പിയിങ് .
9 . മോട്ടോർ വാഹനങ്ങളുടെ റിപ്പയർ ആൻഡ് സെർവീസിങ്
10 . ടയർ റീട്രെഡിങ്
11 . അപ്ഹോൾസ്റ്ററി വർക്സ്
13 . ബോട്ട് റിപ്പയർ ആൻഡ് സെർവീസിങ് .
14 . പ്ലംബിംഗ് സർവീസ്
15 . എൻജിൻ റിപ്പയർ ആൻഡ് സർവീസ്
16 . മാലിന്യ നിർമ്മാർജ്ജന സേവനങ്ങൾ
17 . റീസൈക്ലിങ്
18 . വർക്ക് ഷോപ്
.
കൂടുതൽ വിവരങ്ങൾക്ക് ...9946826471