അടിമുടി മാറ്റങ്ങളുമായി
പി.എം. ഇ / ജി.പി.പി - തൊഴിൽ ദായക വായ്പാ പദ്ധതി
എന്താണ് പി.എം ജിപി.ഐ. - 2008 ആഗസ്ത് മാസം കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിയാണ് ഇത്. ഇത് സംഭകത്വ പ്രോത്സാഹന പദ്ധതിയാണ് . ഇതിനു മുമ്പുണ്ടായിരുന്ന രണ്ടു പദ്ധതികൾ (PMRY REGP എന്നിവ ) സംയോജിപ്പിച്ചു കൊണ്ട് വന്ന പദ്ധതിയാണ് പി.എം.ഇ .ജി.പി. ഇത് ഒരു കേന്ദ്ര ആവിഷ്‌കൃത പദ്ധതിയാണ്. . സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയമാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 2006 എം.എസ് .എം.ഇ നിയമം നിലവിൽ വന്നത് . വികേന്ദ്രീകൃത വ്യവസായീക വികസനഹത്തിനു പശ്ചാത്തല മുറുക്കുന്നു എന്നതാണ് MSME മേഖലയുടെ സവിശേഷത. ഇന്ത്യയെ പോലുള്ള ഒരു കോർപ്പറേറ്റ് സമ്പദ്‌വ്യവസ്ഥയിൽ എം.എസ് .എം .ഇ മേഖലക്ക് ഏറെ പ്രാധാന്യമുണ്ട് .
വളരെ ആകർഷണീയ മായ സവിഷേതകളും ആനൂകൂല്യങ്ങളഉം വാഗ്ദാനം ചെയ്യുന്നതാണ് ഈ വായ്പാ പദ്ധതിയിലെ ഭേദഗതികൾ.:
1 . ഉല്പാദന വ്യവസായതിനു 25 ലക്ഷം വരെയുള്ള പദ്ധതികൾ ആയിരുന്നു പരിഗണിച്ചരുന്നത് . പുതിയ ഭദഗതി പ്രകാരം ആകെ പദ്ധതിത്തുക (TOTAL PROJECT COST) 50 ലക്ഷം വരെയായി ഉയർത്തിയിട്ടുണ്ട്. അതായത് 50 ലക്ഷം വരെയുള്ള തുകക്ക് സബ്സിഡി ലഭിക്കും.. സബ്സിഡി നിരക്കിൽ മാറ്റം ഇല്ല. അത് പദ്ധതി തുകയുടെ പരമാവധി 35 % ആവാം.
2 . സേവന വ്യവസായത്തിൽ നിലവിൽ അനുവദിച്ച പരമാവധി പദ്ധതി തുക 10 ലക്ഷം രൂപ വരെയാണ്. പുതിയ ഭദഗതി പ്രകാരം സബ്‌സിഡി ക്ക് പരമാവധി പദ്ധതി തുക 20 ലക്ഷമായി ഉയർത്തിയിട്ടുണ്ട് . സബ്‌സിഡി നിരക്കിൽ വ്യത്യാസമില്ല.
3. പ്രതിശീർഷ തൊഴിൽ ഒരു ലക്ഷതിനു ഒന്ന് എന്ന നിരക്കിൽ ആയിരുന്നു നിലവിലെ വ്യവസ്ഥ. പുതിയ ഭദഗതി പ്രകാരം പ്രതിശീർഷ തൊഴിൽ 3 ലക്ഷത്തിനു ഒരു തൊഴിലാളി മതി എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് വളരെ കാലമായി ആവശ്യപ്പെട്ടുകൊണ്ടിക്കുന്ന മാറ്റമാണ്. മുമ്പ് ഇത് ഒരു ലക്ഷം നിക്ഷേപത്തിന് ഒരു തൊഴിൽ എന്ന നിരക്കിൽ ആയിരുന്നു.
4. റിടൈൽ ബിസിനസ് വ്യവസ്ഥയോടെ തുടങ്ങാം എന്നതാണ് മറ്റൊരു ഭേദഗതി. അത് ഖാദി യൂണിറ്റുകളുടെയോ PMEGP യൂണിറ്റുകളുടെയോ ഉൽപ്പങ്ങൾ ആയിരിക്കണം . പഴയ വ്യവസ്ഥ പ്രകാരം കച്ചടവത്തിനു(TRADING) ലോൺ അനുവദിച്ചിരുന്നില്ല.
5. ഉല്പാദന -സേവന യൂണിറ്റുകൾ സ്വന്തമായുള്ള സംരംഭങ്ങൾക്കും റീറ്റെയ്ൽ യൂണിറ്റുകൾ ആരംഭിക്കാൻ സഹായം നൽകും.
6 . മറ്റൊരു പ്രധാന പ്പെട്ട ഭേദഗതി : ട്രാൻസ്പോർടാഷൻ വേണ്ടിയുള്ള വണ്ടികൾ (CAB ) വാൻ ഓട്ടോ ടാക്സി എന്നിവക്ക് സബ്സിഡി വായ്പ കൊടുക്കും എന്നതാണ്. ഇത് ഡ്രൈവിംഗ് ഉപജീവനമായി ഉള്ളവർക്ക് സ്വന്തമായി വണ്ടി വാങ്ങിക്കുവാൻ അവസര മൊരുക്കുന്നതാണ് ഈ ഭേദഗതി.
7 . വെജിറ്റേറിയൻ ഹോട്ടലുകൾ ആരംഭിക്കുവാൻ പുതിയ ഭേദഗതി പ്രകാരം ലോൺ -സബ്സിഡി അർഹതയുണ്ട്.
8 . പാലുല്പന്നങ്ങൾ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പശുവിനെ വളർത്താൻ സുബ്സിടിയോടെ വായ്പ നൽകും.
9 . നിലവിലെ വ്യവസ്ഥ പ്രകാരം പൗൾട്ടറി യൂണിറ്റുകൾ തുടങ്ങാൻ സഹായം ഇല്ല. പുതിയ ഭേദഗതി പ്രകാരം പൗൾട്ടറി യൂണിറ്റുകൾ PMEGP പദ്ധതി പ്രകാരം ആരംഭിക്കാം
10 . പുതിയ വ്യവസ്ഥ പ്രകാരം FISH FARM തുടങ്ങുവാനും സഹായം ലഭിക്കും.. നിലവിൽ ഇങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നില്ല. മൽസ്യ കൃഷി ഗ്രാമീണ സംഭ്രക മേഖലയെ ശഖ്റയി പ്പെടുത്തും .
11. . PMEGP വായ്പയും സബ്‌സിഡിയും ലഭിക്കുവാൻ നിലവിൽ EDP ട്രെയിനിങ് പൂർത്തികരിക്കേണ്ടതുണ്ട് . ( ENTREPRENEUR DEVELOPMENT PROGRAMME). പുതിയ ഭദഗതി പ്രകാരം 2 ലക്ഷം വരെ നിക്ഷേപം ഉള്ള സംരംഭകർക്ക് EDP TRAINING ആവശ്യമില്ല . നിക്ഷേപം 5 ലക്ഷത്തിനു താഴെ ആണെങ്കിൽ അത്തരം സംഭകർക്കു 5 ദിവസത്തെ EDP ട്രെയിനിങ് മതിയാകും.
12. 5 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപം ഉള്ള സംരഭകർക്കു നിലവിലെ ട്രെയിനിങ് വ്യവസ്ഥ ബാധകമാണ് .
13. വാണിജ്യ ബാങ്കുകൾക്ക് പുറമെ സഹകരണ ബാങ്കുകളെ കൂടി ഫൈനാൻസിങ് ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഭേദഗതി . ഇതിന്റെ ഗുണം ഗ്രാമീണ മേഖലയിൽ കൂടുതൽ പ്രകടമാവും . സഹകരണ ബാങ്കുകൾക്ക് സംരംഭക മേഖലയിൽ ഇടപെടാനുള്ള സുവർണ്ണാവസരമാണിത്. സഹകരണ ബാങ്കുകളുടെ വ്യവഹാരത്തെ ഇത് ശക്തിപ്പെടുത്തും. .
14. തിരിച്ചടവ് കാലാവധി 3 വര്ഷം മുതൽ 7 വർഷം വരെ യാവാം.
15 . പുതിയ ഭേദഗതി പ്രകാരം ആകെ പദ്ധതി തുക ക്ലിപ്ത പ്പെടുത്തിയിട്ടില്ല. പക്ഷെ സബ്സിഡി ക്ലിപ്ത പ്പെടുത്തിട്ടിട്ടുണ്ട്. അതായതു ഒരു കോടി പദ്ധതി തുകയ്ക്കുള്ള സംരഭം ആണെങ്കിലും 50 ലക്ഷത്തിൻ്റെ പദ്ധതിക്കുള്ള സബ്സിഡി മാത്രമേ ലഭിക്കുകയുള്ളൂ. അതായതു പദ്ധതി ചെലവ് കൂടിയാലും നിജപ്പെടുത്തിയ സബ്സിഡിക്കു അർഹത ഉണ്ടായിരിക്കും.