RASHTREEYA AARJAVAM-


***********രാഷ്ട്രീയ  ആർജ്ജവം - **

********political psychology**************

  മാധ്യമങ്ങൾ  നിങ്ങൾക്കെതിരെയുള്ള  ഗൂഢാലോചന  ആഘോഷിക്കുമ്പോൾ  അത്  ചർച്ച ചെയ്യാൻ പോയി ഇരുന്നു  കൊടുത്തു ഇരന്നു വാങ്ങിക്കുന്ന  ആ അപമാനം ഉണ്ടല്ലോ ... അതൊരു  വല്ലാത്ത  ദൗർബല്യം തന്നെയാണ്.  രാഷ്ട്രീയ  ആർജ്ജവത്തിൻ്റെ   തികഞ്ഞ  അഭാവം.

സ്വപനക്കെതിരെയുള്ള ഗൂഢാലോചന കേസ്  ഭരണ കൂട  ഗൂഢാലോചന യല്ലേ  എന്ന സംശയം   ജനങ്ങൾക്കു നൽകിയാണ് ഏഷ്യാനെറ്റ് ഇന്നലെ ചർച്ച അവസാനിപ്പിച്ചത്.

ഇത്തരം  സന്ദേശങ്ങളുടെ  ഇരകളാവാൻ മാത്രം  രാഷ്ട്രീയ വിവരക്കേട്  കമ്മ്യുണിസ്റ്റ് കാർ എന്ന് പറയുന്നവർക്ക്  അഭികാമ്യമല്ല തന്നെ.

ചങ്ങാത്ത  മുതലാളിത്തത്തിന്റെ  മീഡിയ വേർഷൻ  ആണോ  ഇത് എന്ന് അറിയില്ല.  അതോ  വർഗ്ഗ  സഹകരണതിന്റെ  അസ്തിത്വവാദമോ.

എന്തായാലും  ജനാധിപത്യപരമല്ലാത്തത്   കേവലം അരാജകത്വം മാത്രമാണ്. സംവാദം  അല്ല  തന്നെ. . അരാജകത്വത്തിൽ കക്ഷി  ചേരാനുള്ള  ബാധ്യത  കമ്മ്യുണിസ്റ്റ് കാറാണ് ഇല്ല .

രാഷ്ട്രീയ  ആർജ്ജവം  ആദർശത്തിന്റെ  അടയാളപ്പെടുത്താൽ ആണ്‌ .കമ്മ്യുണിസ്റ്റുകാർക്കെതിരെ  രാഷ്ട്രീയ  ആക്രമണം  നടത്തുന്ന മാധ്യമങ്ങളെ അവരുടെ  വേദിയിൽ പോയി  സുഖിപ്പിക്കാനുള്ള  നിലപാട് , അവരുടെ കച്ചവടത്തിന്   കാവൽ നിൽക്കുന്ന ജോലിയാണ്.

അറിയയുക  നിങ്ങളുടെ  സാന്നിധ്യം  ആണ് അവരുടെ  വിപണിയുടെ  ശക്തി.

കമ്മ്യുണിസ്റ്റ് വിരുദ്ധ    മാധ്യമങ്ങളെ  മാറ്റി നിർത്താനുള്ള രാഷ്ട്രീയ  ആർജ്ജവം  എന്നത്    ആദര്ശത്തിൽ  നിന്നും  മാത്രം  ഉണ്ടാവുന്നതാണ്.

രാഷ്ട്രീയ  എതിരാളികളുടെ  വേദിയിൽ പോയി സംസാരിക്കുന്നതിൽ തെറ്റൊന്നും ഇല്ല.. നിഷ്പക്ഷതയുടെ   മുഖം മൂടിയാണ്  ഏറ്റവും വലിയ ഗൂഢാലോചന.. അതാണ്‌  ഹിപ്പോക്രസി യുടെ  അത്യുന്നത  മാനം.

ഹിപ്പോക്രസിയെ തിരച്ചറിയാത്തവൻ  വെറും രാഷ്ട്രീയ കോമാളിയായി  അധഃപതിക്കും .

മീഡിയ  മാനിയ  ഒരു  ബൂർഷ്വാ  വ്യാമോഹമാണ്.  ബൂർഷ്വാ രുചി ഭേദമാണ്. സോഷ്യൽ  ക്‌ളീഷേ   ആണ്.



Previous
Next Post »