political Journalism-



                                 പൊളിറ്റിക്കൽ  ജേർണലിസം   


ഒരു സമൂഹത്തിന്റെ സംഘടിത  രാഷ്ട്രീയ  ദൗത്യത്തെ ആണ്  state   എന്ന് പറയുന്നത് .അതായത്  organised political effort of a society.  ഉദരനിമിത്തം  ബഹുകൃത വേഷം എന്ന് പറയുന്നത് പോലെ  രാഷ്ട്രീയത്തിന് ബഹുമുഖ സ്വഭാവങ്ങൾ ഉണ്ടാവുന്നത്  state  ഉണ്ടാവുന്നത് കൊണ്ടാണ് . ജേർണലിസം  ഇന്ന് ഒരു രാഷ്ട്രീയ ദൗത്യം എന്ന നിലയിൽ ആണ്  മുഖ്യമായും  പ്രവർത്തിക്കുന്നത്. ഇത് ഒരു സ്ഥാപനത്തിന്റെ രാഷ്ട്രീയ  പ്രവർത്തനം കൂടിയാണ്  . രാഷ്ട്രീയത്തിൽ അധികാരത്തിന്റെ അഭിനിവേശവും  അധികാരത്തിൽ  അഹന്തയും  എന്നത് ഒരു  ബൂർഷ്വാ  മനോഭാവം ആണ്. 

പൊളിറ്റിക്കൽ  ജേർണലിസം ഒരു  അപരാധം എന്ന നിലയിൽ അല്ല പറയുന്നത്.  അതിൻ്റെ   വർഗ്ഗ  സ്വഭാവത്തെ തിരിച്ചറിയണം എന്നാണ്.       സാ .മൂഹ്യ ജീവിതത്തിലെ  നിർവ്വഹണ  നീതിയെ  നിർവചിച്ചു  കൊണ്ടാണ്  രാഷ്ട്രീയം പ്രകടമാവുന്നത് .   കേരളത്തിൽ  നാണയ പ്പെരുപ്പ  നിരക്ക്   കുറവാണ് എന്ന് ആധികാരിക രേഖ വരുമ്പോൾ  അത്  കേരളത്തിൽ  കോവിഡ്  ആയതിനാൽ  ജനങ്ങളുടെ ക്രയ ശേഷി  നന്നേ കുറഞ്ഞു പോയ ത്   കൊണ്ടാണ്      എ ന്ന്   ചാനലുകളുടെ അവതാരങ്ങളുടെ കൂടെ  ചേർന്ന്  സിദ്ധാന്തിക്കാൻ  സാമ്പത്തീക ശാസ്ത്ര  "പണ്ഡിതർ"  ഉണ്ടാവുന്നു.  ഇതൊരു  വൈജ്ഞാനിക വിശകലനമോ  വൈജ്ഞാനിക നിലപാടോ അല്ല. മറിച്ചു  രാഷ്ട്രീയ വികാരവും  അങ്ങിനെയുള്ള വികാരത്തിലെ  നിലവാരവുമാണ്.  സാമൂഹ്യ ജീവിതത്തിലെ  നിർവഹണ നീതിയെ  തൻ്റെ  രാഷ്ട്രീയ  സംതൃപ്തിക്ക് വേണ്ടി  ദുർവ്യഖ്യാനം  ചെയ്യുന്ന  ഇത്തരം നിലപാട്  പച്ചയായ രാഷ്ട്രീയം ആണ്.  പക്ഷെ ക്രീയാത്മകം അല്ല. പ്രതിലോമം .നൂറു വട്ടം.  രാഷ്ട്രീയ വിരോധം  കാരണം   മനസ്സിൽ ഇരുട്ട് വ്യാപിക്കുന്ന അവസ്ഥയാണ് ഇത്.  ഈ ഇരുട്ടാണ്  വൈകാരികമായ  അപക്വതയും അനൗചിത്വവും  പ്രകടിപ്പിക്കാൻ  അവതാരകരെ  പ്രേരിപ്പിക്കുന്നത്.  വാദകോലാഹലങ്ങൾ കൊണ്ടും   പലപ്പോഴും സഭ്യേതര  സമീപനം കൊണ്ടും  ദൃശ്യ മാധ്യമ ലോകത്തെ കോപ്രായങ്ങൾ  നമ്മൾ കാണുന്നുണ്ട് . അർദ്ധ സത്യങ്ങൾ കൊണ്ടും  നുണകൾ കൊണ്ടും  കോലാഹലം  സൃഷ്ടിച്ചു  ജനങ്ങളുടെ  രാഷ്ട്രീയ ബോധത്തിൻ്റെ   ദിശകൾ മാറ്റുക  എന്നത് പുതിയതല്ലാത്ത  മാധ്യമ രീതിയാണ് . നുണകൾ  തിരുത്തി പറഞ്ഞാലും  നുണകൾ ഉണ്ടാക്കിയ  അങ്കലാപ്പിൽ നിന്നും ജനങ്ങൾ മോചിതരാകില്ല എന്ന ഉത്തമ  ബോധ്യം  നുണയുടെ ഉല്പാദന  കേന്ദ്രങ്ങൾക്ക് ഉണ്ട്.  

രാഷ്ട്രീയ ബോധത്തെയും  മനോഭാവത്തെയും  അട്ടിമറിക്കാൻ  ഒട്ടും  കഴമ്പില്ലാത്ത   സങ്കുചിത  ആരോപണങ്ങളെ  ഏറ്റെടുത്തു നിരീക്ഷക  തൊഴിലാളികളെ  കൂടെയിരുത്തി തങ്ങൾക്കു  ആവശ്യമുള്ള വാക്കുകൾ വിലക്കെടുക്കുന്നജോലി  രാഷ്ട്രീയത്തിന്റെ  കച്ചവട മാനമാണ്  കാണിക്കുന്നത് .  ലാവ്ലിൻ  എന്ന രാഷ്ട്രീയ  അജണ്ട വേവിച്ചാണ്  ഏറെ കാലം  അവർ സുഭിക്ഷമായി ജീവിച്ചത്. ഇപ്പോൾ കിട്ടിയത്  സ്വർണ രാഷ്ട്രീയം . അതിന്റെയും കാലാവധി കഴിഞ്ഞു.  ഇനി വിഴിഞ്ഞമാവാം. രാഷ്ട്രീയത്തെ  പൊള്ളിച്ചെടുത്താൽ  കുറച്ചു കാലം സുഭിക്ഷമായി  കഴിയാം. അജണ്ടക്ക് വേണ്ടി അങ്ങാടിയിൽ  അലയേണ്ട.  വാർത്തകൾ  ഒരു രാഷ്ട്രീയ  ഉല്പന്നമാവുന്നതു  യാദൃചീകമല്ല .ആസൂത്രിതമായതുകൊണ്ടാണ്  അതിനു തുടർച്ചയുണ്ടാവുന്നത് .  ആവർത്തിക്കപ്പെടുന്ന നുണകൾകൊണ്ട് വിശ്വാസ്യത  തകർക്കാം  എന്നത് ഒരു സാമൂഹ്യ മനഃശാസ്ത്രമാണ്. നുണ ഒരു  ബഹുമുഖ വികാരമാണ് . വിശ്വാസത്തിന്റെയും  അവിശ്വാസത്തിന്റെയും  വികാരം മാറി മാറി സ്വീകരിക്കാൻ അതിനു കഴിയും.

മാധ്യമ  ബിസിനസ് ലെ  കച്ചവട മാനമാണ്  പലപ്പോഴും രാഷ്ട്രീയം. കോവിഡ്  ലോകത്തു  ഉണ്ടായിട്ടുള്ളത് കേരളത്തിൽ മാത്രമല്ല.  അതുകൊണ്ടു  ക്രയ ശേഷി കേരളത്തിൽ മാത്രം  കുറഞ്ഞു എന്ന് പറയാൻ  നല്ല തൊലിക്കട്ടിവേണം .തത്വത്തിൽ ഇതൊരു വൈരുദ്ധ്യാത്മക  നിലയാണ് . തീസിസ് ആന്റി തീസിസ്  തർക്കം. വർഗ്ഗ താത്പര്യത്തെ  തിരിച്ചറിയുക എന്നതാണ്  ഇവിടെ പ്രധാനം . ജേർണലിസത്തിനു  വ്യക്തമായ കക്ഷി ചേരൽ നയവും പരിപാടിയും  പ്രകടമായിത്തന്നെ  ഉണ്ട് എന്നാണ്   പറയുന്നത്.  ഈ  കക്ഷിചേരലിൽ  സംരക്ഷിക്ക പ്പെടുന്ന  താത്പര്യത്തെ  ആണ്  പരിശോധിക്കപ്പെടേണ്ടത് .വാർത്താ  വിൽപ്പന നിശ്ചയമായും ഒരു  വാണിജ്യ പ്രവർത്തനം ആണ്.  ഈ മൗലീക  സത്യത്തെ കാണാതിരുന്നുകൂടാ . കാശു കൊടുത്തു പത്രം അല്ല വാങ്ങിക്കുന്നത് .വാർത്തയാണ് വാങ്ങിക്കുന്നത് . പരസ്യങ്ങൾ  ആണ് വാങ്ങിക്കുന്നത്. വാർത്തകൾ  രാഷ്ട്രീയ പരസ്യങ്ങൾ  ആവുന്നു എന്നതാണ്  പുതിയ മാർക്കറ്റിങ് സ്ട്രാറ്റജി . വാർത്തകൾക്ക്  രാഷ്ട്രീയ പരസ്യത്തിൻറ്റെ  സ്വഭാവം  വന്നതോട് കൂടി നിക്ഷ്പക്ഷതയുടെ മുഖം മൂടിയൊക്കെ    ഏറെ കുറെ അഴിഞ്ഞു പോയിരിക്കുന്നു.  രാഷ്ട്രീയ  പരസ്യങ്ങൾ  സെൻസേഷണൽ ആയി  അവതരിപ്പിക്കുന്നതിൽ  ആണ്  ഈ കച്ചവട താത്പര്യം  എത്തി നിൽക്കുന്നത്. നിക്ഷിപ്ത  താത്പര്യങ്ങളിൽ നിന്നും  ജനിച്ചു വീഴുന്ന നാട്യങ്ങൾ ആവുന്നു  വാർത്താ  അവതരണം . അവതാരകന്റെ നാട്യ  ജാഡകൾ  കണ്ടു ജനങ്ങൾക്ക്  മടുത്തു  തുടങ്ങിയിരിക്കുന്നു  . വിപണിയിൽ  വിറ്റഴിക്കാനുള്ള  ഹിപ്പോക്രസിയുടെ  പുതിയ പതിപ്പുകളാണ്  അവതാരകർ തേടുന്നത് .ആത്മീയ തലം  നഷ്ടമായ സാമൂഹ്യ ജീവിതത്തിന്റെ  അനിവാര്യമായ ചേരുവയായി  ഈ 'അവതാരങ്ങൾ '  രൂപാന്തരപെട്ടിരിക്കുന്നു.  ഇത്  മുതലാളിത്ത ജീർണ്ണതയുടെ   രൂപാന്തരങ്ങൾ ആണ് .ബോസിനെ  പ്രീതിപ്പെടുത്തുക എന്നത് പ്രധാനമാണ്.  അതുകൊണ്ടു  ഇവിടെ ബോസിന്റെ  ബിസിനസ്  ആണ് പ്രധാനം .രാഷ്ട്രീയ  അധികാരികളെ  പ്രീണിപ്പിക്കുക എന്നത്  കച്ചവടത്തിന്റെ  ഒരു  നയതന്ത്ര സമീപനമാണ്.  അധികാരം  ആണ് എല്ലാം എന്ന് ബോസിന് അറിയാം . കാരണം  പൊളിറ്റിക്സ്  അധികാരമാണെന്നത്  മുതലാളിത്തത്തിന്റെ  നല്ല തിരിച്ചറിവാണ്.  രാഷ്ട്രീയത്തെ  അധികാരത്തിൽ പരിമിതപ്പെടുത്തുന്നു  എന്നത്  മുതലാളിത്തത്തിന്റെ  രാഷ്ട്രീയ  സമീപനമാണ്.  അതുകൊണ്ടു  നിക്ഷിപ്ത  രാഷ്ട്രീയ  താത്പര്യത്തിൽ നിന്ന് കൊണ്ട് മാത്രമേ  വലതു മാധ്യമങ്ങൾക്ക്  നിലപാട് എടുക്കുവാൻ പറ്റൂ.  ഇത് ജേർണലിസത്തിലെ  ഒരു വർഗ്ഗ ദൗത്യമാണ്. ഉല്പാദനത്തിൽ തൻ്റെ  മനുഷ്വാദ്ധ്വാനം  വിൽക്കുന്ന  തൊഴിലാളിക്ക്  തൻ്റെ  തൊഴിലാളി വർഗ്ഗ സ്വത്വം  നഷ്ടമാവുന്നില്ല.  പക്ഷെ  മാധ്യമ മുതലാളിക്ക് വേണ്ടി  സ്വന്തം  മനസാക്ഷിയെ  നിശ്ശബ്ദമാക്കേണ്ടി വരുമ്പോൾ  തൊഴിലിക്കു ഇവിടെ തൻ്റെ  സ്വത്വം  തന്നെ നഷ്ടമാവുകയാണ് .നിലപാടില്ലാത്ത നിലയായി ജേര്ണലിസ്റ്  അധഃപതിക്കുന്നു .  കാശുകൊടുത്താൽ  ഏതു വിഷയവും സംസാരിക്കുന്ന  പ്രഭാഷണ തൊഴിലാളികളെ   കുറിച്ച് ബെർണാഡ്‌ഷാഡ  പറഞ്ഞിട്ടുണ്ട്.  നിലപാടിലൂടെ  സ്വയം തോൽപ്പിക്കുന്ന  ജീവിതമായി  ജേർണലിസം മാറുന്ന  കാഴ്ചയാണ് നമ്മൾ കാണുന്നത്. തോറ്റുകൊടുക്കുന്ന തൻ്റെ  രാഷ്ട്രീയത്തെ  തന്നയാണ് ഇങ്ങനെയുള്ള  ജേർണലിസം  മാധ്യമ തൊഴിലാളി  അടയാളപ്പെടുത്തുന്നത് . വാക്കും വാർത്തയും മുതലാളിയുടെ  താത്പര്യത്തിന് വിരുദ്ധമാവാൻ പറ്റില്ല . അതായതു  മുതലാളിയുടെ നക്കായി മാത്രമേ  ഇവിടെ  നിലനിൽപ്പുള്ളൂ. 

കച്ചവടവും  ലാഭവും എന്നത്   ജനാധിപത്യ  വിരുദ്ധ നിലപാടൊന്നും അല്ല. പക്ഷെ   അതൊരു  രാഷ്ട്രീയ ദൗത്യം കൂടിയാവുമ്പോൾ  വർഗ്ഗ  നിലപാടിൽ നിന്ന് കൊണ്ട്  അത്  തച്ചുടക്കുന്നതു  സാമാന്യ ജനത്തിന്റെ ജീവിത നിലയെയാണ് .  കച്ചവടത്തിന്റെ  ആൾബലം  രാഷ്ട്രീയത്തിന്  മുതൽക്കൂട്ടാക്കുന്ന  ബൂർഷ്വാ സൈദ്ധാന്തീക വഴിയാണ് ഇത്.  ഒരു " ട്വന്റി ട്വന്റി  " പരിപാടി.   പ്രേക്ഷകരുടെ  സംസ്ഥാന സമ്മേളനം വരെ വിളിച്ചു കൂട്ടുന്ന  അവസ്ഥ  ആസൂത്രിത രാഷ്ട്രീയ  ദൗത്യമാണ് . രാഷ്ട്രീയത്തിന്  ആൾബലം തേടുന്ന  പരിപാടിയാണ്.   ഒരു സ്ഥാപനത്തിന്റെ  അഥവാ സംഘടനയുടെ(organisation )  വർഗ്ഗ  സ്വഭാവത്തെ  സംവാദത്തിലൂടെ മാറ്റാവുന്ന കാര്യമല്ല. കാരണം  അതൊരു  പ്രത്യയശാസ്ത്ര  നിലയാണ്. അതുകൊണ്ടു  വലത്  മാധ്യമങ്ങളുടെ  നിക്ഷിപ്ത നിലപാടിനെ  മാറ്റാൻ  അല്ല , അതിജീവിക്കാനുള്ള  വഴിയാണ് തേടേണ്ടത്. സാമൂഹ്യ  അവബോധത്തിലൂടെ സ്വയം  സംവേദന  ശക്തിയാവാൻ  ജനങ്ങളെ പ്രാപ്തമാക്കുക യാണ് വേണ്ടത്.

ആരാണ്  അധികാരി എന്നത്  മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണ് . സ്വകാര്യ  മൂലധനം  സമൂഹത്തെ സേവിച്ചു കളയും എന്ന് ശഠിക്കുന്നത്  മൗഢ്യവു മാണ് .     " നിക്ഷ്പക്ഷ"   മാധ്യമങ്ങൾ  ധർമ്മ സ്ഥാപനങ്ങൾ അല്ല. ലക്ഷണമൊത്ത  കച്ചവട സ്ഥാപനങ്ങൾ  മാത്രമാണ്. വിൽപ്പനയിലെ വിനിമയ നിരക്കിലാണ്  അവരുടെ  കണ്ണ് .  വിനിമയ നിരക്കിനെ നമുക്ക് റേറ്റിംഗ്  എന്നൊക്കെ വിളിക്കാം.

ഇനിയുള്ള കാലം ഇങ്ങനെയുള്ള  രാഷ്ട്രീയ ജേർണലിസത്തിന്റെ  കുത്തൊഴുക്ക് തന്നെയവവും .  അവർ  അവരുടെ ശ്രോതാക്കളുടെ/  വായനക്കാരുടെ  സംസ്ഥാന സമ്മേളനം  വിളിച്ചു കൂട്ടി  സമ്മർദ്ദ ശക്തിയാവാനുള്ള  തിരക്കിലാണ് . അ വിടെ  നഷ്ടപ്പെടുന്നത് എന്തൊക്കെ എന്ന് കാത്തിരുന്നു കാണാം,

Previous
Next Post »