maanaveekatha- essay



മാനവീകത  - അർത്ഥവും  അനർത്ഥവും .
****************************************
മാനവികത  മനുഷ്യന്റെ സമഗ്രമായ സൗഹൃദമാണ്.  ഈ  സമഗ്രത  സാംസ്കാരിക സമന്വയത്തിന്റെ  സാരാംശമാണ്.    മനുഷ്യൻ്റെ  ബഹുമുഖ സ്വഭാവത്തെ ഉൾക്കൊള്ളുന്ന സാംസ്കരിക  മനോഭാവമാണ് ഇത്.
സാംസ്കാരിക  വൈവിധ്യം  കൊണ്ട് ഇന്ത്യ  ബഹുസ്വരതയുടെ നാടാണ് .  വൈവിധ്യം  വിരോധമല്ല .    പരസ്പരം ഏറ്റുമുട്ടാനുള്ള പ്ലാറ്റഫോമും  അല്ല. മറിച്ചു  ജീവിത രീതിയുടെയും വിശ്വാസത്തിന്റെയും  കാഴ്ചപ്പാടിന്റെയും  വിശാലമായ സാമൂഹ്യനിലയാണ്. 

സ്വതന്ത്രനാന്തരം  ഇന്ത്യ വിഭജിക്കപ്പെടുമ്പോൾ പുതിയ രാജ്യമായി പാകിസ്ഥാൻ വന്നപ്പോൾ  ഇന്ത്യക്കു  ഹിന്ദുസ്ഥാൻ എന്ന് പേരിടണം എന്ന്   ഒരു വിഭാഗം വാദിച്ചിരുന്നു. പറ്റില്ല, ,  ഇന്ത്യ എന്ന് തന്നെ വേണമെന്ന് ശഠിച്ചതു ജൻഹർലാൽ നെഹ്‌റു ആയിരുന്നു.  ഹിന്ദു  എന്നത് ഒരു സാംസ്കാരിക മത  ബോധമെങ്കിൽ  ഹിന്ദുത്വം   എന്നത്  സങ്കുചിത മത ബോധവും  വാദവും ആണ്. ഇങ്ങനെ  ഒരു സങ്കുചിത ദേശീയ വാദം ആയിരുന്നു ഹിറ്റ്ലറുടെ മുദ്രാവാക്യം.

ദേശീയതയെ അറിയാതെ  മാനവീകതയെ  മനസിലാക്കുക ദുഷ്കരമാണ്. അതുകൊണ്ട്  എന്താണ് ഇന്ത്യൻ ദേശീയത  എന്ന് ആദ്യം പരിശോധിക്കാം.  രാജ്യത്തിൻറെ പേരുമാറ്റി പരിഷ്കരിക്കാൻ പോവുന്നവർ ചരിത്രത്തെ മാത്രമല്ല വർത്തമാനത്തെയും അറിയണം.  സംസ്കാരത്തെ മാത്രമല്ല , സാംസ്കാരിക വൈവിധ്യത്തെയും അറിയണം . ഇങ്ങനെയുള്ള വൈവിധ്യത്തിലെ  ജനാധിപത്യത്തെ ഉൾക്കൊള്ളുകയും വേണം. 
ദേശം , ദേശീയത , മതം  ,മതനിരപേക്ഷത , വർഗ്ഗീയത , ഫാഷിസം  എന്നിവ സംബന്ധിച്ച് ഇന്ത്യൻ സാഹചര്യത്തിൽ ഉയർന്നു വന്ന വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്. താരതമ്യങ്ങൾ ഉണ്ട് , പ്രസ്ഥാനങ്ങൾ ഉണ്ട് , പ്രത്യയശാശ്ത്ര   നിലപാടുകൾ ഉണ്ട് .

ഒരു രാജ്യത്തിൻറെ സ്വത്വബോധമാണ് അതിൻ്റെ  ദേശീയത. സ്വത്വം സത്യമാണ്.

ഇന്ത്യൻ ദേശീയത വളർന്നു വന്നത് സ്വതന്ത്ര സമരകാലഘട്ടത്തിലാണ് . അതായതു സ്വതന്ത്ര ബോധമാണ് നമ്മിൽ ഏകത്വം വളർത്തിയത്. മതബോധമല്ല. മതവുമല്ല .

ഇന്ത്യ  എന്ന പേരിനു ചരിത്രപരമായ സാംഗത്യമുണ്ട്., മറ്റു പേരുകൾക്ക് ഒന്നും തന്നെ  ഇങ്ങനെ ഒരു  സാംഗത്യം ചൂണ്ടി ക്കാണിക്കാൻ ആവില്ല. വസ്തുതകളുടെ പിൻബലമില്ലാത്ത  നിലപാടുകൾക്ക്  സാമൂഹ്യ മായ  അംഗീകരികാരം നേടാൻ നോക്കുന്നത്  പ്രതിലോമ പരമാണ് . ഭാവാത്മകമായ മിത്തുകളെ ചരിത്രമായി വായിക്കുന്നത്  ആധുനീക ലോകത്തിനു ചേരുന്ന നിലയല്ല,, നിലപാടുമല്ല . 

കാലം  മാറുമ്പോൾ  മാറുന്ന  കാഴ്ചപ്പാട്  വളർച്ചയുടെ വഴി തുറക്കുന്നതായിരിക്കണം. പഴയ  അറിവുകൾ പുതിയ അറിവുകൾക്ക് വഴിമാറികൊടുക്കുക  എന്നതാണ്   പുരോഗതിയുടെ വഴി. അതാണ്  വളർച്ചയുടെയും വികസനത്തിന്റെയും വഴി. അതാണ്  ജനാധിപത്യം. അറിവുകൾ ജീവിതത്തിന്റെ വെളിച്ചം ആവുമ്പോഴാണ്  അത് അർത്ഥവത്താവുന്നതു . അതുകൊണ്ടു  പരിണാമ  സിദ്ധാന്തം ശാസ്ത്രമാണ് . ശാസ്ത്രീയമാണ്.     മ നുഷ്യനെ  ജാതി കൊണ്ട് വേർതിരിച്ചു  അവകാശങ്ങൾ ക്ലിപ്തപ്പെടുത്തുന്നത്   മാനവികതക്കു  വിരുദ്ധമായ നിലയാണ്. അതിൻ്റെ  കാതൽ സാംസ്കാരിക അധീശ്വത്വം ആണ്. ജാതി- വർണ്ണ നിയമങ്ങൾ ഉണ്ടാവുന്നത്  അങ്ങനെയാണ്. ഇങ്ങനെയുള്ള  സാംസ്കാരിക നിലയാണ് സവർണ്ണ രാഷ്ട്രീയത്തിന്  കളമൊരുക്കുന്നത്‌ . അത് ഫ്യുഡൽ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് .

          സാമൂഹ്യ  നീതിയിൽ ലിംഗ നീതി ഏറെ പധാനപ്പെട്ടതാണ്.   ലിംഗ സമത്വം ഉ ൾക്കൊണ്ടു കൊണ്ടാണ് സമൂഹം എന്നും മുന്നോട്ടു പോയിട്ടുള്ളത്.   കാല്പനികതയുടെ സൗന്ദര്യം  ശാസ്ത്രമാണ് എന്ന്  വാദിക്കുന്നത്  കാപട്യമാണ്.  അല്ലെങ്കിൽ അന്ധ വിശ്വാസമാണ്..  പുഷ്പക വിമാനം എഴുത്തിലെ   സർഗാത്മക  സൗന്ദര്യമാണ്.  ശാസ്ത്രത്തിലെ യുക്തി കൊണ്ട് അത് വായിക്കരുത്.  .  ഇന്ത്യ യെ         അന്ധവിശ്വാസത്തിന്റെ  മഹാ ചന്തയായി മാറ്റുന്ന  വിഭാഗീയ  രാഷ്ട്രീയം ഇന്നത്തെ  ഏറ്റവും വലിയ വെല്ലുവിളിയാണ് എന്നും  കാണണം. ജീവിതത്തെ  നിലനിർത്തുന്നതും  വളർത്തുന്നതുമായ വെളിച്ചമായാണ് വിശ്വാസം  സമൂഹത്തിൽ നില നിൽക്കേണ്ടത്. .   പിന്നോട്ട് കൊണ്ടുപോവുന്ന  ദുരാചാരങ്ങൾ ആയല്ല. വിശ്വസത്തിനെ വ്യാകരണം  ആണ്  ആചാരങ്ങൾ എന്നും നമ്മൾ കാണേണ്ടതുണ്ട്. വിശ്വാസം മൌലീകമായി മുൻവിധിയാണ്. അന്ധ വിശ്വാസത്തിന്റെയും  വിശ്വാസത്തിന്റെയും അതിർവരമ്പുകൾ  ഇന്നും തർക്കത്തിലാണ് .

മാനവികത എന്നത് സമൂഹത്തിന്റെ സമഗ്രമായ വളർച്ചയിലൂടെ   ആണ്  അടയാളപ്പെടുത്തുന്നത് . ജീവിതത്തിൽ പാലിക്കുന്ന മൂല്യങ്ങൾ ആണ് അതിനു മുഖ്യ ആധാരം.. കോ ൺഗ്രസ് വലതുപക്ഷമെങ്കിൽ  ബി.ജെ.പി  തീവ്ര വലതുപക്ഷമാണ്‌.   ജനങ്ങളുടെ സ്വത്വ ബോധത്തെ  വിഭാഗീകരിക്കുന്ന  നിലപാടുകൾ അരാജകത്വത്തെ  ഊട്ടി വളർത്തും. അതാണ് ഹിറ്റ്ലറുടെ ജർമ്മനിയിൽ കണ്ടത്. മുസ്സോളിനിയുടെ  ഇറ്റലിയിൽ കണ്ടത്. അമിതാധികാരത്തിന്റെ  അഹന്തയാണ് അടിയന്തിരാവസ്ഥയിലൂടെ  1975ൽ  നമ്മൾ  കണ്ടത്. അതുകൊണ്ടു കോൺഗ്രസ്സ്  ഒരു മാനവീകതയെയും സംരക്ഷിക്കില്ല. അധികാരത്തിന്റെ  ആർത്തിയിൽ  അധഃപതിച്ച  രാഷ്ട്രീയമാണ് കോൺഗ്രസിന് ഉള്ളത്. മൃദു ഹിന്ദുത്വം എന്നത് കോൺഗ്രസിന്റെ പുതിയ നിലപാടൊന്നും അല്ല. മൃദു ഹിന്ദുത്വ വാദികൾ കോൺഗ്രസിൽ എന്നും ഉണ്ടായിരുന്നു. ഇന്ന് അവർക്കാണ് മേൽക്കോയ്മ എന്നെ ഉള്ളൂ. 
മതത്തെ  രാഷ്ട്രീയ മൂലധനമായി   സ്വീകരിച്ചുകൊണ്ടാണ് തീവ്ര വലതു പക്ഷം  ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇത്  ലോക രാഷ്ട്രീയത്തിൽ പുതിയ അജണ്ടയല്ല . വിശ്വാസത്തെ  രാഷ്ട്രീയ വൽക്കരിക്കുക  എന്നത്   ഒരു  കുൽ സിത   രാഷ്ട്രീയമാണ്.
മാനവീകതക്കുള്ള  വെല്ലുവിളിയാണ്. 
മനുഷ്യനെ മാറ്റിനിർത്തിയുള്ള ഒരു  രാഷ്ട്രീയവും  ജനാധിപത്യമാവില്ല. സനാതനം എന്ന പേരിൽ നടക്കുന്നത് സമഭാവനയല്ല.സാമൂഹ്യമായ അടിമത്തം ആണ്. അതുകൊണ്ടാണ് ക്ഷേത്രാചാരങ്ങൾ എന്നും ഫ്യുഡൽ  ശൈലിയിൽ    തുടരുന്നത്. വിശ്വാസം  മാനസീകമായ അടിമത്തം  ആവുന്ന  അവസ്ഥ ഇന്നും ഇന്ത്യയിൽ തുടരുന്നു.. അതുകൊണ്ടാണ് സവര്ണാന്റെ  എച്ചിൽ ഇലക്ക്  കാത്തിരിക്കുന്ന  വിശ്വാസി ഉണ്ടാവുന്നത്.

വിവേചനത്തിന്റെ വിശ്വാസ  കേന്ദ്രങ്ങൾ ആണ് ക്ഷേത്രങ്ങൾ. മനുഷ്യനെ ചേർത്തുപിടിക്കാത്തതൊന്നും  മാനവീകമാവില്ല. വിശ്വാസത്തിന്റെ അധികാര ശ്രേണി  ഇവിടെ കാണാം. അധികാരത്തിന്റെ അഹങ്കാരം കൊണ്ട് ആർക്കും ആത്‌മീയമാവാൻ പറ്റില്ല. ഭക്തി കൊണ്ട് അടിമകളെ വളർത്തുന്നുവെങ്കിൽ   മാനവീകതക്ക്  കാര്യവുമില്ല . 


സാമൂഹ്യമായ നിലപാടുകൾ കൊണ്ടാണ് കേരളം ഇന്ത്യയിൽ വേറിട്ട് നിൽക്കുന്നത്.  ഈ സാമൂഹ്യ നിലപാട്  ഒരു രാഷ്ട്രീയ വഴിയാണ്. അത്  വികസനത്തിന്റെ ബദൽ നയമാണ്. ജനങ്ങളുടെ ജീവിതത്തെ കാണുക എന്നതാണ് രാഷ്ട്രീയം. സാമൂഹ്യ ജീവിതത്തിലെ നിർവഹണ രീതിയും നീതിയും  ആണ്  രാഷ്ട്രീയം. ഇങ്ങനെയുള്ള രീതിയെയും നീതിയെയും കാണാനുള്ള ഉള്ളറിവ്  ജനങ്ങൾക്കുണ്ടാവണം.
ഇങ്ങനെയുള്ള  ഉള്ളറിവ് ആണ് ഒരു സമൂഹത്തിന്റെ  രാഷ്ട്രീയ ആരോഗ്യം അടയാളപ്പെടുത്തുന്നത് . മാനവികത സംരക്ഷിച്ചു നിർത്തുന്നത് ഇങ്ങനെയുള്ള സമൂഹമാണ്.  മാനവികതയുടെ  സാംസ്കാരിക ഭൂമിക  തിരിച്ചറിവിന്റെ വെളിച്ചമാണ്. സ്വത്വം തിരിച്ചറിയുന്ന അവസ്ഥ.
ധനകാര്യ നിർവഹണം( FINANCIAL MANAGEMENT);  ഭരണ മികവ്  അടയാളപ്പെടുത്തുന്നത്   ധനകാര്യ നിർവഹണത്തിലെ   കാര്യ  പ്രാപ്തിയിലൂടെയാണ്‌ .  അത്  വളര്ച്ചക്കും  ക്ഷേമത്തിനും  നല്കുന്ന പരിഗണയിലൂടെ യാണ്. പിണറായി ഗവണ്മെന്റ് നു BEST GOVERNANCE    അവാർഡ് 3   തവണയാണ് കേന്ദ്രം  സമ്മാനിച്ചത്.
വർധിച്ചു കൊണ്ടേയിരിക്കുന്ന പ്രതിശീർഷ വരുമാനം. വർധിച്ചു കൊണ്ടേയിരിക്കുന്ന GROWTH  റേറ്റ് ,  വർധിച്ചു കൊണ്ടേയിരിക്കുന്ന  തനതു വരുമാനം,
ഇതാണ്  ഭരണ മികവ്. ഇതാണ് ഫിനാൻഷ്യൽ മാനേജ്‌മന്റ്..
വലതു പക്ഷം ഭരിക്കുമ്പോൾ പൊതുമേഖലാ സ്ഥപനങ്ങൾ  സർവ്വതും  നശിച്ചു പൂട്ടുന്ന അവസ്ഥയിൽ ആവുന്നു.. ഇടതുപക്ഷം ഭരിക്കുമ്പോൾ  ഉയർത്തെഴുന്നേൽക്കുന്നു.
ഇതാണ്  ഫിനാൻഷ്യൽ മാനേജ്‌മന്റ്.
അഴിമതിയുടെ  വ്യക്തി നിഷ്ഠ  താത്പര്യത്തിൽ നിന്നും സാമൂഹ്യ ക്ഷേമത്തിൻ്റെ  രാഷ്ട്രീയ നിലപാടിലേക്ക്  മാറുമ്പോഴുള്ള മാറ്റമാണ് ഇത്.
ഇതാണ്  വികസനത്തിന്റെ രാഷ്ട്രീയം. സാമൂഹ്യ വീക്ഷണതിലെ ഉറച്ച രാഷ്ട്രീയം .
സുസ്ഥിര വികസന ലക്ഷ്യത്തിൽ  ഇന്ത്യയിൽ ഏറ്റവും ഉയർന്ന സൂചിക കേരളത്തിൽ.. ഇതാണ്  ക്ഷേമം . ഇതാണ് വികസന സൂചിക.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം (സെക്കന്റ് റാങ്ക് ). അതാണ് ഭരണത്തിന്റെ കാര്യ  പ്രാപ്തി.
രാജ്യത്തിൻ്റെ   മാനവികത നിലനിർത്താൻ ഫെഡറലിസം സംരക്ഷിച്ചേ  പറ്റൂ. അത്  കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള   ജന്മി-കുടിയാൻ  ബന്ധമല്ല. .അത്  അടിമ -ഉടമ  ബന്ധങ്ങളുടെ  ഇടപാടല്ല .
.ചേർന്നും  ചേർത്തുവെച്ചും  കൊടുത്തും  വാങ്ങിയും മുന്നോട്ടു പോവുന്ന ബഹുമുഖ സ്വഭാവത്തിന്റെ   ഏകമുഖ രാഷ്ട്രീയ സ്വത്വമാണ് (യൂണിഫൈഡ് POLITICAL ENTITY)   ഫെഡറലിസം.
അവഗണയും  അന്യവൽക്കരണവും  ഫെഡറലിസത്തിനു വിരുദ്ധമാണ്. മാനവീകതക്ക് വിരുദ്ധമാണ്. മതമേതായാലും  മനുഷ്യൻ നന്നായാൽ മതി എന്നതാണ്  മാനവികതയുടെ ഏറ്റവും ലളിതമായ അർഥം. അതെ ഗുരു ദർശനം തന്നെയാണ്  മാനവികതയുടെ ഉൾക്കരുത്ത് . ,മനുഷ്യനെ തിരിച്ചറിയുന്ന  സാമൂഹ്യനില..

സ്വാതന്ത്രം,  അവകാശബോധം , മാനവികത ഇത് മൂന്നും എപ്പോഴും  ഒന്നിച്ചു പോവുന്നു എന്ന് കാണാം. ഒന്ന് മറ്റൊന്നിനെ  ഉൾക്കൊണ്ടു കൊണ്ടാണ്  ഇത് മുന്നോട്ടു പോവുന്നത്. ഇങ്ങനെയുള്ള അവകാശ ബോധത്തിന്റെയും  സ്വാതന്ത്രത്തിന്റെയും  മുദ്രാവാക്യങ്ങൾ ആണ് മാനവികതയുടെ ദർശനങ്ങൾ  രൂപപ്പെടുത്തിയത്. 
അങ്ങിനെയാണ് മാർക്സിസം സാമൂഹ്യ -സാമ്പത്തീക വിശകലനത്തിന്  അടിത്തറ പാകുന്ന ദർശനമായി  അംഗീകരിക്കപ്പെട്ടത്. ഇത് മാനവികതയുടെ സമൂലമായ അർഥങ്ങൾ  തിരിച്ചറിയുന്ന  സാമൂഹ്യ ബോധമായി   മാറുന്നത് നാം  കാണുന്നുണ്ട്. അധികാരത്തിന്റെ  അഹന്തയിൽ  കയറി ഇരുന്നുകൊണ്ട്  മാനവികതയെ  കുറിച്ച് നമുക്ക് പറയാൻ പറ്റില്ല. അറിവിൽ നിന്നും ഏറെ മുന്നോട്ടു പോയി വേണം തിരിച്ചറിവിന്റെ  . വെളിച്ചം കണ്ടെത്താൻ. ചൂഷണത്തെ നിലനിർത്തിക്കൊണ്ടു  സ്വാതന്ത്രം പൂർണ്ണമാവില്ല .   മുന്നേറ്റത്തിന്റെ പോരാട്ടമാണ് മാനവികതയുടെ മാനം നിശ്ചയിക്കുന്നത്. അതുകൊണ്ടാണ്  മാനവികത പലപ്പോഴും വിപ്ലവത്തിന്റെ സാമൂഹ്യ സ്വഭാവം സ്വീകരിക്കുന്നത്. 

സർഗ്ഗാത്മക ബുദ്ധിയുടെ സവിശേഷാധികാരമാണ്  വിശ്വാസം. അത് മുൻവിധിയുടെ   മനോഭാവമാണ്. അതുകൊണ്ട്  തന്നെ  ആത്മനിഷ്ഠമായ  അവകാശവാദവുമാണ്.. മതം മാനവീക  ബോധത്തെ വിഭാഗീകരിക്കുന്നുണ്ട്. ഇങ്ങനെയുള്ള വിഭാഗീകരണത്തിന്റെ  രാഷ്ട്രീയ സ്വഭാവത്തെ നമ്മൾ വർഗീയത എന്ന് പറയുന്നു.  അതായത്  മതം രാഷ്ട്രീയ മൂലധനമായി  മാറുന്ന അവസ്ഥ. 

പരസ്പരം  സഹിക്കുന്നതാണ്  സഹിഷ്ണുത.. മതങ്ങൾ പരസ്പരം സഹിച്ചു നിൽക്കുമ്പോൾ നമ്മൾ മത സഹിഷ്ണുത എന്ന്  പറയുന്നു. മതങ്ങൾക്ക് മേൽക്കോയ്മയുള്ള  സമൂഹത്തിൽ  സാമൂഹ്യ ജീവിതം  ആരോഗ്യകരമാക്കാൻ  സ്വീകരിക്കുന്ന  നയതന്ത്ര  സമീപനമാണ് ഇത്.  വിശ്വാസം ചിന്തകൾക്ക് ചട്ടക്കൂടുകൾ  ഒരുക്കുന്നുണ്ട്.  ഈ ചട്ടക്കൂടുകൾ ചിന്താ  ഭീരുത്വമാണ് . ചിന്തകൾക്ക് ആസ്ഥാനത്തു പൂർണ്ണവിരാമ മിടുമ്പോൾ  അർത്ഥ പൂർണമാവാത്ത  വാക്യങ്ങൾ  അനാഥമാവുന്നു, വിശ്വാസം  ബുദ്ധിയുടെ  അനാഥാവസ്ഥയാണ്.  ഇങ്ങനെയുള്ള അനാഥാവസ്ഥയുടെ  രക്ഷാ കർതൃ ത്വം 
മതങ്ങൾ ഏറ്റെടുക്കുന്നു.  അതുകൊണ്ടു മതങ്ങൾ ബൗദ്ധീകമായ ചൂഷണത്തിന്റെ  ഉപാധികൾ ആണ്. 


മാനവീകത  ഇന്ത്യൻ  സാഹചര്യത്തിൽ മാത്രം പരിശോധിക്കേണ്ട  വിഷയമല്ല. അത് സാർവദേശീയ  ബോധത്തിൽ  വളർന്നു  വരേണ്ട  മനോഭാവമാണ്. നിലപാടാണ്. ആ നിലപാടിൽ  നിന്നാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ  വളർന്നു വന്നത്. 
Previous
Next Post »