ഭരണ നിർവ്വഹണവും രാഷ്ട്രീയ നിർവ്വഹണവും
*************************************************************
ഭരണ നിർവഹണവും രാഷ്ട്രീയ നിർവഹണവും പൊരുത്തപ്പെടാത്ത അവസ്ഥ സ്വാഭാവീകമാണ്. ഭരണ നിർവഹണം താരതമേന്യ എളുപ്പമാണ്. രാഷ്ട്രീയ നിർവഹണം ദുഷ്കരം തന്നെ . ഭരണ നിർവഹണത്തിന് വിപുലമായ മെഷീനറി ഉള്ളതുപോലെ രാഷ്ട്രീയ നിർവഹണത്തിന് വിശാലമായ സംഘടനാ സംവിധാനമുണ്ടാകും. ഏറ്റവും കാര്യപ്രാപ്തിയുള്ള ഭരണ കർത്താവായി പിണറായി കേരള ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. പക്ഷേ അത് തുടർവിജത്തിനുള്ള വഴി തുറക്കും എന്ന് ഏകപക്ഷീയമായി കരുതുന്നത് മൗഢ്യമാണ് . കാരണം രാഷ്ട്രീയ നിർവഹണത്തിലുള്ള വിജയം ഇല്ലാതെ ഇലക്ഷനിൽ വിജയിക്കാനാവില്ല. . രാഷ്ട്രീയം സ്വന്തം നിലയിൽ നിർവ്വഹിക്കേണ്ട പ്രവർത്തിയാണ് അവിടെ പ്രൊഫഷണലുകളെ നിയോഗിക്കാനാവില്ല. നേതാവ് തന്നെയാണ് നായകനും അസൂത്രകനും ഒക്കെ. ബൂർഷ്വാ പാർട്ടികളിൽ രാഷ്ട്രീയ നിർവഹണം ഏറെക്കുറെ പ്രൊഫ ഷാനലൈസ് ചെയ്യപ്പെട്ടു. ഇലക് ടോറൽ ബോണ്ട് ഒക്കെ ഉണ്ടാവുന്നത് അങ്ങിനെയാണ്. ഫൺ ഡിങ് പൊളിറ്റിക്സ് പ്രതിബദ്ധതയുടെ രാഷ്ട്രീയ പ്രവർത്തനത്തെ മാറ്റി എഴുതുന്നു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ നിർവഹണത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത്. രാഷ്ട്രീയ സംരംഭകത്വം ഒരു സത്യമാണ് എന്ന് നമ്മൾക്ക് ഇപ്പോൾ കാണാം. ഇത് പുതിയ അറിവൊന്നും അല്ല. ബൂർഷ്വാ ശീലത്തിൻ്റെ വേഷ ഭേദം മാത്രമാണ്.
രാഷ്ട്രീയ ദാരിദ്ര്യം ബാധിച്ച ഒരു സമൂഹത്തിൽ എങ്ങിനെയാണ് രാഷ്ട്രീയ നിർവഹണം സാധ്യമാവുക എന്നത് കാതലായ പ്രശ്നമാണ്. രാഷ്ട്രീയത്തിൻ്റെ സൂചിക സ്വന്തം ജീവിതം തന്നെയാണ്. അതുകൊണ്ട് സ്വന്തം ജീവിതം നോക്കിക്കൊണ്ട് രാഷ്ട്രീയത്തിൻ്റെ നിലയും നിലവാരവും അളക്കേണ്ടതുണ്ട്. അത് നിങ്ങളുടെ രാഷ്ട്രീയ നിർവഹണ ശേഷിയെ ബലപ്പെടുത്തും. വിമർശനത്തിൻ്റെയും സ്വയം വിമർശനത്തിൻ്റെയും അർത്ഥവ്യാപ്തി ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ബൗദ്ധീകമായ ഒരു പരിമിതിയാണ്. സാമൂഹ്യ വായനയാണ് നിലപാട് വ്യക്തമാക്കുന്നത് . പക്ഷെ ഇവിടെ നിലപാടുകൾ നിശബ്ദമാണ്. നിലപാടുകൾ രാഷ്ട്രീയ സന്ദേശമാണ് എന്ന് അറിയാതെ പോവുന്നുണ്ട്. .
രാഷ്ട്രീയ നിർവഹണത്തിൽ ത്യാഗവും കഷ്ടപ്പാടും ഒക്കെ ഉണ്ടാവും. അവിടെ സ്വന്തം ബുദ്ധിയും സ്വന്തം കഴിവും പ്രയോഗിക്കേണ്ടതുണ്ട്. രാഷ്ട്രീയ നിർവഹണം കമ്മ്യൂണിസ്റ്റുകൾക്ക് സുഖമുള്ള ഉദ്യോഗമല്ല എന്നും അറിയണം. . അങ്ങിനെയാവുന്നുണ്ടെങ്കിൽ അവിടെ രാഷ്ട്രീയം മാത്രമേ ഉള്ളൂ. നിർവഹണം ഇല്ല എന്നും അറിയണം. ഭരണ നിർവഹണത്തിൽ വിജയിക്കുകയും രാഷ്ട്രീയ നിർവഹണത്തിൽ പരാജയപ്പെടുകയും ചെയ്തതിനുള്ള ലോക ദൃഷ്ടാന്തമാണ് വ്യവസായം. ചൈനയിലെ ടിയാൻ മെൻ സ്ക്വേയറിൽ ഉണ്ടായ കലാപം രാഷ്ട്രീയത്തിലെ നിർവ്വഹണ ബുദ്ധികൊണ്ടാണ് ചൈന പ്രതിരോധിച്ചത്. . സാമ്രാജ്യത്വ പ്രചരണങ്ങൾക്ക് മറുപടി പറഞ്ഞ് ചൈന സമയം കളഞ്ഞില്ല . സാമ്രാജ്യത്വ തന്ത്രങ്ങളെ സംവദിച്ച് തോൽപ്പിക്കൻ നോക്കരുത് എന്നത് ഓരോ കമ്മ്യൂണിസ്റ്റ് കാരനും അറിയേണ്ട ബാലപാഠമാണ്. ചാനൽ ചർച്ചയ്ക്ക് പോയി മാർക്സിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾക്ക് പൊതു സ്വീകാര്യത ഉണ്ടാക്കുന്നത് രാഷ്ട്രീയ ദാരിദ്ര്യം കൊണ്ടാണ്. ബൂർഷ്വാസിയുടെ രാഷ്ട്രീയ ആയുധങ്ങൾ ധാർമികതയുടെ വേലിക്കെട്ടുകൾക്ക് പുറത്താണ്. അധാർമികതയുടെ ഈ അക്രമത്തെ ധാർമികതയുടെ നേരു കൊണ്ട് സമീപിക്കുമ്പോൾ ഒരു നിർവഹണ പ്രതിസന്ധി ഉടലെടുക്കും. ജനങ്ങളുടെ സാമാന്യ ബോധത്തെ അട്ടിമറിച്ചു കൊണ്ടാണ് വലതു പക്ഷം എന്നും വിജയം നേടുന്നത്. . നിർവഹണം ഒരു നിരന്തര പ്രക്രിയയാണ്. ബോധ സംസ്കരണത്തിൻ്റെ യഥാർത്ഥ പ്രകൃതിയാണ് അത്. ഇങ്ങനെയുള്ള ഒരു നീതിബോധം ബൂർഷ്വാസിക്ക് ബാധകമല്ല. സാമൂഹ്യ പാഠമറിയാതെ രാഷ്ട്രീയ നിർവഹണം വിജയിക്കില്ല. സാമൂഹ്യ ഇടപെടലിലെ അനുഭവങ്ങളിൽ നിർധരിച്ചെടുക്കുന്നതാണ് ഈ സാമൂഹ്യ പാഠങ്ങൾ. പച്ചയായ ജീവിത യാഥാർഥ്യങ്ങളെ കണ്ടും കൊണ്ടും വളരുന്ന നിലപാടുകൾ ആണ് രാഷ്ട്രീയ നിർവഹണത്തിന്റെ ഗതി നിശ്ചയിക്കുന്നത്. .സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ വെളിച്ചമാണ് രാഷ്ട്രീയത്തിന്റെ വൈകാരിക ഭൂമിക നിശ്ചയിക്കുന്നത്. ഇങ്ങനെയുള്ള വൈകാരികമായ കെട്ടുറപ്പ് രാഷ്ട്രീയ വളർച്ചക്കും വിപ്ലവ ബോധ്യത്തിനും കാരണമാവുന്നുണ്ട്. രാഷ്ട്രീയ നിർവഹണത്തിനൻറെ നല്ല വായനക്ക് കൃഷ്ണപ്പിള്ളയെയും എ .കെജി യെയും അഴിക്കോടനെയും മുഖ്യമായും പരിഗണിക്കേണ്ടതുണ്ട് . കെ. ദാമോദരൻ വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല എന്നതും കാണണം. വായനയുടെ പാണ്ഡിത്യത്തിൽ രാഷ്ട്രീയം പരിമിതപ്പെട്ടുപോവുന്ന അവസ്ഥ കാണാതെപോവരുത്. സാമൂഹ്യ ഇടപെടലിന്റെ രാഷ്ട്രീയ പദ്ധതിയാണ് -അഥവാ പൊളിറ്റിക്കൽ പ്രൊജക്റ്റ് ആണ് രാഷ്ട്രീയ നിർവഹണം കൊണ്ട് ഉദ്ദേശി ക്കുന്നത്.
ജനകീയതയാണ് രാഷ്ട്രീയത്തിലെ ആണിക്കല്ല്. ഈ "ജനകീയത" ജനങ്ങൾക്ക് വേണ്ടി എന്ന അർത്ഥത്തിലല്ല ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത്. ജനങ്ങളെ കൂടെ നിർത്തുക എന്ന അർത്ഥത്തിലാണ്. ജനങ്ങൾക്ക് വേണ്ടി ഭരിക്കാതെ ജനങ്ങളെ കൂടെ നിർത്തുന്ന രീതി മമതയിൽ കാണാം. അരാജകത്വത്തിൻ്റെ ആൾക്കൂട്ടം രാഷ്ട്രീയമായി നിലനിന്നു വിജയിക്കുന്ന കാഴ്ച നമുക്ക് കാണാം. വർഗീയതയുടെ അജണ്ട യിൽ ബി. ജെ..പി തുറക്കുന്നത് രാഷ്ട്രീയ നിർവാഹണത്തിലെ ഷോട്ട് കട്ട് ആണ്. ജാതി സ്വത്വത്തിൽ നിന്നും വർഗ്ഗീയതയിലേക്കുള്ള രാഷ്ട്രീയ വഴി എളുപ്പമാണ്. മുന്നോക്ക ജാതിയാവുബോൾ അതിലേറെ എളുപ്പം.. വിഭാഗീകരണത്തിൻ്റെ സാമൂഹ്യ വിഭ്രാന്തിയാണ് വർഗീയത. മാനവീകതയിൽ നിന്നുള്ള പിൻ നടത്തം. ആചാരങ്ങൾ കൊണ്ട് അടിമകളെ തീർക്കുന്നു എന്നതാണ് സനാതന ധർമ്മം ചെയ്യുന്നത്. അങ്ങനെയാണ് ബ്രാഹ്മണ്യത്തെ ഭയപ്പെടുന്ന ഒരു സമൂഹം ഉണ്ടാവുന്നത്. പൂജാരി നമ്പൂതിരി തന്നെ വേണമെന്ന് ദളിതനും ശഠിക്കുന്നു. ഇതാണ് വിശ്വാസത്തിന്റെ മാനസീക അടിമത്വം.
ജനങ്ങളെ കൂടെ നിർത്താതെ രാഷ്ട്രീയ നിർവഹണം സാധ്യമല്ല. ഇവിടെ കേരളത്തിൽ വലതുപക്ഷം ഒരിക്കലും രാഷ്ട്രീയം പറയില്ല . ബോധപൂർവം പറയാതിരിക്കുന്നതാണ്. . മറിച്ച് ഇക്കിളി വാർത്തകളിൽ അഭിരമിക്കുന്നു. മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകി അവരെ സഹായിച്ചുകൊണ്ടേയിരിക്കുന്നു. . ഈ വാർത്തകൾ വിവാദങ്ങൾക്ക് വേണ്ടി ബോധപൂർവം സൃഷ്ടിക്കുന്ന കെണികളാണ് . അത് ചർച്ചക്കെടുക്കുമ്പോൾ പ്രതിരോധവുമായി പോവുന്ന നേതൃത്വം കാണിക്കുന്നത് തികഞ്ഞ രാഷ്ട്രീയ വിവരക്കേടാണ് . രാഷ്ട്രീയ നിർവഹണത്തിലെ പരാജയമാണ് ഈ നിലപാട്. " തനി തോന്ന്യാസം " എന്ന ഒറ്റ വാക്കിൽ ഒതുക്കാവുന്ന മറുപടി ചർച്ചകളുടെ ജനകീയ ആഘോഷമാക്കാൻ അനുമതി കൊടുക്കുന്നത് തിരിച്ചറിവില്ലാത്ത രാഷ്ട്രീയ നിർവഹണ രീതിയാണ്. .
ഭരണ നിർവ്വഹണവും രാഷ്ട്രീയ നിർവ്വഹണവും
++++
ഭാഗം - 2
ചിന്തയുടെ ബഹുമുഖ വാതിലുകൾ തുറക്കുന്നതാണ് വായന. പക്ഷെ ചിന്തയിൽ ഒതുങ്ങിയ വിപ്ലവം ലോകത്ത് എവിടെയും നടന്നിട്ടില്ല. പ്രവർത്തനാനുഭവത്തിൻ്റെ വെളിച്ചത്തിൽ തുറന്നു കിട്ടുന്ന വഴികളാണ് വിപ്ലവത്തിന് സഹായിക്കുന്നത്. അതുകൊണ്ട് കാൾ മാർക്‌സ് മുഖ്യമായും ദാർശനികനും ലെനിൻ വിപ്ലവകാരിയുമാണ്. ചെഗുവരേയും കാസ്‌ട്രോയും ഒക്കെ വിപ്ലവകാരികളാണ്. ദർശനീകരല്ല. മാവോ വിപ്ലവകാരിയാണ് . രാഷ്ട്രീയ നിർവഹണത്തിൻ്റെ വഴിയിലാണ് വിപ്ലവം ഉണ്ടാവുന്നത് . അനുഭവത്തിൻ്റെ വെളിച്ചത്തിലുള്ള നിർവ്വഹണ പദ്ധതികളാണ് വിപ്ലവം സാധ്യമാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാൻ നിർവ്വഹണ വിജയം നിർബദ്ധമാണ് , നിർവ്വഹണ ബുദ്ധി അനിവാര്യമാണ്. കാലം വിപ്ലവകാരികളെ തേടുന്നു എന്നതാണ് സമകാലീന സത്യം. നേതാക്കൾ പ്രത്യയ ശാസ്ത്രത്തിൻ്റെ പായ പിരിഞ്ഞു ഉറങ്ങുന്നു എന്നതാണ് കാലത്തിൻ്റെ കാഴ്ച. ഇങ്ങനെയുള്ള അലസതയിൽ നിർവ്വഹണം നിശബ്ദമാവും. ലക്ഷ്യം സങ്കൽപ്പമാവും . പ്രത്യയശാസ്ത്രം വായനയുടെ സർഗ്ഗാത്മക സുഖം മാത്രമാവും .
കമ്മ്യൂണിസ്റ്റ് കാരനു അവൻ്റെ ജീവിതം തന്നെയാണ് അവൻ്റെ രാഷ്ട്രീയം. ജീവിത മാർഗ്ഗമല്ല അതുകൊണ്ട് സമയം വെച്ച് അവന് വിരമിക്കാനാവില്ല കമ്മ്യൂണിസ്റ്റ് ആരോഗ്യം ആണ് പ്രധാനം .
സംവേദന വിപ്ലവത്തിന് (കമ്മ്യൂണിക്കേഷൻ വിപ്ലവം) സംഘടനാ സംവിധാനത്തെ പ്രാപ്തമാക്കുക എന്നതാണ് രാഷ്ട്രീയ നിർവഹണത്തിൽ അടിയന്തിരമായി ചെയ്യേണ്ടത്. രാഷ്ട്രീയം പറയാനും എഴുതാനും ചർച്ച ചെയ്യാനും പ്രാപ്തമല്ലാത്ത കേഡർ സംവിധാനത്തെ സജീവമാക്കാതെ ജനകീയത ഉറപ്പിക്കാനാവില്ല. സംഘാടനം സർഗ്ഗാത്മകമാവണം . അങ്ങിനെ ഒരു സർഗ്ഗാത്മകതയിൽ മാത്രമേ സഖാവ് എന്ന ബന്ധത്തിന് ജീവനുണ്ടാവൂ.. നിലവിൽ ഏറ്റവും ജനകീയ അടിത്തറയുള്ള പാർട്ടിക്ക് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ ആവശ്യമായ ആൾ ബലം ഉണ്ട്. ബുദ്ധി ജീവികളും സാംസ്കാരിക നായകരും പറയുന്ന വലിയ കാര്യങ്ങൾ അല്ല മറിച്ച് രാഷ്ട്രീയ നേതൃത്വം കളിക്കുന്ന അരാജകത്വത്തിലാണ് പൊതു ജനത്തിൻ്റെ പഥ്യം . സംവേദനത്തിന് സ്വയം തയ്യാറാവാത്ത സമൂഹത്തെ അരാജകത്വം കയ്യിലെടുക്കും. അതാണ് നിലമ്പൂരിൽ കണ്ടത്.
നേതാവിൻ്റെ കഴിവുകേടായി മാത്രം പരാജയത്തെ വിലയിരുത്താൻ പറ്റില്ല. സാമൂഹ്യ മനശാസ്ത്രത്തിൽ അവഗാഹമില്ലാതെ രാഷ്ട്രീയ നിർവഹണം വിജയിക്കില്ല. അതായത് സമൂഹത്തെ പഠിക്കുന്നതിൽ ഉള്ള പരാജയമാണ് പ്രധാന കാരണം. . സമൂഹം ഒരിക്കലും സിദ്ധാന്തത്തിൻ്റെ കൂടെയോ ശരിയുടെ കൂടെയോ നടക്കും എന്ന് കരുതുന്നത്. മൗഡ്യ മാണ്. അങ്ങിനെയെങ്കിൽ മോദി പ്രധാന മന്ത്രി ആവില്ല , സതീശൻ പ്രതിപക്ഷ നേതാവും ആവില്ല. സാമ്രാജ്യത്വം സത്യമാവില്ല.ലോക ജനാധിപത്യം ഒരു നുണയാണെന്ന് സമകാലീന ലോക സാഹചര്യം നമ്മോട് പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണ നിർവഹണം പിണറായി യുടേതാണ് എന്ന് വസ്തുതകൾ പറയുന്നു . അസാമാന്യമായ നേട്ടമാണ് ഭരണ നിർവഹണത്തിലൂടെ കേരളം കൈവരിച്ചത്. പക്ഷേ രാഷ്ടീയ നിർവഹണം പലപ്രദമല്ല . അതായത് സമൂഹ മനസ്സിൻ്റെ പ്രതിലോമ സ്വഭാവത്തെ തിരിച്ചറിയാനും പ്രതിരോധ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാനും ആവശ്യമായ ബൗദ്ധീക ശേഷയ്യുള രാഷ്ട്രീയ നേതൃത്വം (ഭരണ നേതൃത്വം അല്ല ) ഉണ്ടായില്ല. ഭരണ വിജയം രാഷ്ട്രീയ വിജയമാകാതിരിക്കാനുള്ള കാരണം രാഷ്ട്രീയ നിർവഹണത്തിലെ പരാജയമാണ്. അതിന് ആദ്യം വേണ്ടത് , എന്താണ് രാഷ്ട്രീയ നിർവഹണം എന്ന് പഠിക്കുകയാണ്. സദ് ബുദ്ധിയുള്ളവർക്ക് സദ് ഭരണം സാധ്യമാവും. വിദഗ്ദരുടെ സഹായം തേടി ഭരണം വിജയപ്രദമാക്കാം . സദ് ബുദ്ധി കൊണ്ട് മാത്രം രാഷ്ട്രീയ നിർവഹണം വിജയിപ്പിക്കുക അസാധ്യമാണ്. രാഷ്ട്രീയം പറയാതെ വിജയിക്കുന്നു എന്നതാണ് വലത്തുപക്ഷത്തിൻ്റെ നേട്ടം. ഏത് പ്രതിലോമ വഴിയായാലും വോട്ട് കൂട്ടുക എന്ന ഏക ലക്ഷ്യമേ ഇവർക്കുള്ളൂ. ക്രിയാത്മകമല്ലാത്ത സംവേദനത്തിന് പ്രാപ്തമല്ലാത്ത സമൂഹത്തെ ബോധവൽക്കരിക്കുക എളുപ്പമല്ല. സ്വന്തം ജീവിതാനുഭവങ്ങളെ നിരാകരിച്ചു പ്രതിരോധിക്കുന്ന ഒരു സമൂഹത്തെ നമുക്ക് ഇവിടെ കാണാം. ഇത് പ്രതിലോമ സ്വഭാവമുള്ള ജാതി മത സ്വത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സാമൂഹ്യ മനശാസ്ത്രത്തിൻ്റെ ഉള്ളറിവ് ഇല്ലാതെ ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ രാഷ്ട്രീയ നിർവഹണം വിജയിക്കില്ല. സഹകരണ മേഖലയിലെ നിയമനം ബോർഡിന് വിട്ടുകൊടുത്തത് ഹിമാലയൻ അബദ്ധമാണ്. കള്ള് ചെത്തൽ സഹകരണ സംഘങ്ങൾക്ക് കൈമാറിയത് മറ്റൊരു അബദ്ധം. അധികാര കൈമാറ്റം കേവല സിദ്ധാന്തത്തിൻ്റെ കൈമാറ്റമല്ല. അത് സമൂഹ്യ ബോധവും സാമൂഹ്യ നിലയും അറിഞ്ഞു ചെയ്യേണ്ടതാണ്. ലെനിൻ ന്യൂ എക്കണോമിക് പോളിസി 1921 ൽ നടപ്പാക്കിയത് ഈ ബോധ്യത്തിൽ ആണ്. രാഷ്ട്രീയ നിർവഹണത്തിന് വിദഗ്ദ ഉപദേശം ഉൾക്കൊള്ളാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇനി മുന്നോട്ട് പോവാ നാ വില്ല. വലതുപക്ഷം അത് മുന്നേ അവലംബിച്ചു . കാലത്തിന്നൊത്ത നിർവഹണ തന്ത്രങ്ങൾ വിദ ഗ്ദരിൽ നിന്നും സ്വീകരിക്കുന്നില്ലെങ്കിൽ ചരിത്രപരമായ ദുരന്തം അനിവാര്യമാവും
അന്ധ വിശ്വാസത്തിൻ്റെ പ്രതിലോമ ബോധത്തിൽ ജീവിക്കുന്ന സമൂഹത്തെ രാഷ്ട്രീയമായി നയിക്കാൻ അന്ധവിശ്വാസം തന്നെ അജണ്ട യാവുന്ന അവസ്ഥ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്. കേരളം വികസനത്തിൽ വളരെ മുന്നിൽ ആണെങ്കിലും സാമൂഹ്യമായി പ്രബുദ്ധമാണ് എന്ന് സാമാന്യ അർത്ഥത്തിൽ പറയാൻ പറ്റില്ല. രാജ്ഭവൻ പോലും വിവരക്കേടിൻ്റെ വാസസ്ഥലം ആവുന്നത് നമ്മൾ കാണുന്നു. അതിനു ജയ് വിളിക്കാൻ യഥേഷ്ടം ആളുണ്ടാവുമ്പോൾ കേരളം പ്രബുദ്ധമാണ് എന്ന് അൽപ്പം ജാള്യതയോടെ മാത്രമേ നമുക്ക് പറയാൻ പറ്റൂ. ജനങ്ങൾ രാഷ്ട്രീയത്തിന്റെ കാഴ്ചക്കാർ മാത്രമായി ഒതുങ്ങുന്നു. നിരീക്ഷകൻ ആവുന്നതിലെ സുഖം ആണ് പലർക്കും ഇഷ്ടം. അതൊരു രാഷ്ട്രീയ സുഖവാസമാണ്. ബൗദ്ധീക കാപട്യത്തിന്റെ സുഖമുള്ള ഷെൽട്ടർ...
സംശുദ്ധ വികസനം സാധ്യമാക്കിയ കേരളത്തെ അന്യവൽക്കരിക്കുന്ന അവസ്ഥക്ക് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. ഇതാണ് രാഷ്ട്രീയ അരാജകത്വം . മാനവീകതയുടെ നീതിബോധം ബൂർഷ്വാസിക്ക് പഥ്യം അല്ല തന്നെ. അതുകൊണ്ടാണ് 1959 ൽ ഇ. എം എസ് മന്ത്രി സഭയെ പിരിച്ചു വിട്ടത്. അതുകൊണ്ടാണ് വിദേശ സഹായത്തിൽ പച്ചയായ വിവേചനം കാണിക്കുന്നത്. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ഉണ്ടായത്. അതുകൊണ്ടാണ് ബിന്ദ്രൻവാലയുമായി ചേർന്ന് നിന്നത്. അതുകൊണ്ടാണ് കക്കയം കേമ്പ് ഉണ്ടായത്. അറിയുക, അധികാരത്തിന് അപ്പുറം ബൂർഷ്വാ സിയെ ആഹ്ലാദിപ്പിക്കുന്ന വേറൊന്നും ഇല്ല.
രാഷ്ട്രീയ അരാജകത്വത്തിൻ്റെ അജണ്ട വെച്ചു അധികാരത്തിൽ വരാൻ നോക്കുന്നവരെ സിദ്ധാന്തത്തിൻ്റെ സാമാന്യ യുക്തികൊണ്ട് പ്രതിരോധിക്കാൻ ആവില്ല.. രാഷ്ട്രീയമല്ല. അങ്ങിനെ ഒന്ന് അവരിൽ നിന്ന് പ്രതീക്ഷിക്കുകയും വേണ്ട. പാർട്ടികളുടെ ഈ രാഷ്ട്രീയ ഭീകരതയെ കാണാത്തത് അബദ്ധമാണ്. അരാജകത്വത്തെ സംവാദം കൊണ്ട് തോൽപ്പിക്കാൻ നോക്കുന്നത് രാഷ്ട്രീയ വിവരക്കേടാണ്. നിർഭാഗ്യവശാൽ മാധ്യമ ചർച്ചകളിൽ കാണുന്നത് ഈ ഒരു അവസ്ഥയാണ്.
നുണയുടെ പ്രളയം കൊണ്ട് രാഷ്ട്രീയ ഭീകരത തീർക്കുന്ന മാധ്യമങ്ങൾ അവരുടെ കച്ചവട പ്രവർത്തനങ്ങൾ മാത്രമല്ല നിർവഹിക്കുന്നത് . വർഗ്ഗപരമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.