വേടൻറെ സാഹിത്യം
************************
അവസാനം വേടനെ സാഹിത്യകാരനും ആക്കിയിരിക്കയാണ്. കവിത എഴുതിയത് കൊണ്ട് കവി ആകാം സാഹിത്യകാരനും ആവാം എന്നതിൽ തർക്കമൊന്നും ഇല്ല. പക്ഷെ അത് യൂണിവാഴ്സിറ്റി യിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെയുത്തിയിരിക്കുന്നു എന്ന കാര്യം സാഹിത്യ ലോകത്തെ നല്ല തമാശയായി ചരിത്രം രേഖപ്പെടുത്തും എന്ന കാര്യത്തിലും സംശയം വേണ്ട. സാഹിത്യത്തിന് ജാതിയും മതവും ഒന്നുമില്ല. വർണ്ണ ഭേദവുമില്ല. എഴുതുന്നവന്റെ നിറവും ജാതിയും നോക്കിയല്ല സാഹിത്യത്തെ കാണേണ്ടത്. സാഹിത്യത്തിൽ ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സ് ഇല്ല എന്നതുപോലെ തന്നെ ജാതീയമായ പരിഗണയും സാധ്യമല്ല. സഹതാപം കൊണ്ട് സംവരണം കൊടുക്കാവുന്ന സൃഷ്ടിയല്ല സാഹിത്യവും കലയും. .ആൾക്കൂട്ടത്തിന്റെ ആവേശം നോക്കിയല്ല സൃഷ്ടിയുടെ മെറിറ്റ് നിശ്ചയിക്കേണ്ടത്. വിധികർത്താക്കൾക്കു എന്നും മാനവും മാനദണ്ഡവും ഉണ്ട്. സർഗ്ഗാത്മക ശുദ്ധിയും ബുദ്ധിയും മനുഷ്യനെ മാത്രം കാണുന്നു. കീഴ് ജാതിക്കാരൻ ആയതുകൊണ്ട്ഴു സാഹിത്യത്തിൽ കേമനാവുന്നില്ല . അങ്ങിനെയുള്ള മനോഭാവം ഒരു തരം സോഷ്യൽ ക്ലിഷേ (social cliche ) കൂടിയാണ്. ഒരു ചിത്രകാരൻ്റെ ചിത്രം മാത്രം നോക്കിയാൽ മതി. ജാതിയും മതവും സൗന്ദര്യവും പദവിയും ഒന്നും നോക്കേണ്ടതില്ല. എല്ലാ കലക്കും എല്ലാ സാഹിത്യത്തിനും ഇത് ബാധകമാണ്. കലക്കും കഥക്കും സംവരണമില്ല. സഹതാപവോട്ടും ഇല്ല. എന്താണ് സാഹിത്യം എന്നു പറയുമ്പോൾ എന്തല്ല സാഹിത്യം എന്ന കരുതലും വേണം. കലയും സാഹിത്യവും ജീവിതത്തിലെ സൗന്ദര്യ സമീപനമാണ് എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ല. കറുപ്പാണോ വെളുപ്പാണോ , മേലാളനാണോ കീഴാളനാണോ എന്നതല്ല മാനദണ്ഡം മനുഷ്യ ബന്ധങ്ങളിലെ സ്വാതന്ത്രത്തിൽ വളരുന്ന മഹാ മൂല്യങ്ങളുടെ സുഗന്ധമാണ് കലയിലെ സൗന്ദര്യം ... അധികാരത്തിന്റെ സ്വാർത്ഥതക്കു സമൂഹം ഒരുക്കുന്ന സംരക്ഷണ കവചമാണ് സാമൂഹ്യ വ്യവസ്ഥിതി എന്നത്. സ്വാതന്ത്രം ഇതിനെ നിരാകരിക്കുന്നു. ഈ സ്വാതന്ത്രത്തെ സർഗ്ഗാത്മക ബുദ്ധിയുടെ കലവറയിൽ കമ്മൂണിസം എന്ന് പറയുന്നു. സമഗ്ര ബുദ്ധിയുടെ അറിവറയിൽ മാർക്സിസം എന്ന് പറയുന്നു.