അംഗീകാരവും അനുമോദനവും.- സൈക്കോളജി
സമൂഹവുമായി കണ്ണിചേർക്കപ്പെട്ടിട്ടുള്ളതാണ് മനുഷ്യന്റെ അസ്തിത്വം. അതുകൊണ്ടു തന്നെ സോഷ്യൽ esteem അഥവാ സാമൂഹ്യ ബഹുമാനവും അംഗികാരവും വളരെ പ്രധാനം തന്നെ. അംഗീകാരത്തിന് വേണ്ടി പരക്കം പായുന്നവരും അംഗീകാരം ഒട്ടും കൊടുക്കില്ല എന്ന് വാശി പിടിക്കുന്നവരും ധാരാളമായി തന്നെയുള്ള നാടാണ് നമ്മുടേത്. അത് നമ്മുടെ നാടിന്റെ മാത്രം പ്രശ്നമല്ല. ലോകത്ത് എവിടെയും ഇങ്ങനെ തന്നെയാണ്. ട്രംപിന്റെ അഹന്തയെ ലോകം കാണുന്നുണ്ട്. അഹന്തയുടെ ഇരിപ്പിടത്തിൽ നിന്നും മറ്റൊരാളെ ആദരിക്കുക ദുഷ്കരമാണ്. അംഗീകാരത്തിനുള്ള വൈമുഖ്യ൦ താരതമ്യത്തിൽ വളരുന്ന അസൂയയാണ്. അതുകൊണ്ടു നിങ്ങൾ നിരന്തരം താരതമ്യം ചെയ്യുന്ന നിങ്ങളുടെ സ്വന്തം സുഹൃത്തിനോടാണ് നിങ്ങൾക്ക് കൂടുതൽ അസൂയയുണ്ടാവുക. ചിലർ നിങ്ങളോട് സ്വകാര്യമായി അനുമോദിച്ചു സംസാരിക്കും. പക്ഷെ പൊതു വേദിയിൽ അവർ നിങ്ങളെ കുറിച്ച് ഒറ്റ അക്ഷരം നല്ലതു പറയില്ല. നിങ്ങൾക്കു പൊതു സ്വീകാര്യത ഉണ്ടാവുന്നതിലെ അസ്വസ്ഥത ആണ് ഈ മനോഭാവത്തിന് പിന്നിൽ എന്ന് അറിയുക. ഇത് ഹിപ്പോ ക്രസി യിലെ ഒരു മാനം ആണ്. അനുമോദിക്കുക എന്നത് flattery ആവുന്ന അവസ്ഥയും ഉണ്ട്. മത്സരങ്ങളുടെ ജീവിത മാനങ്ങളിൽ മത്സരാർത്ഥികൾക്ക് പരസ്പരം അനുമോദിക്കുക വെറും യാന്ത്രികമായ ഒരു ചടങ്ങാണ്. കഴിവിനെ ആദരിക്കുവാൻ നിർബന്ധമായും വേണ്ടത് ഹൃദയ ശുദ്ധിയാണ്.
അനുമോദനം ഒരു സംസ്കാരമാണ്. മെറിറ്റ് റേറ്റിംഗ് ആയിരിക്കണം എവിടെയുമുള്ള മാനദണ്ഡ൦ . മണിയടി ആയിരിക്കരുത്. സർക്കാർ ഓഫിസുകളിൽ പ്രത്യേകിച്ചും. രാഷ്ട്രീയത്തിൽ മണിയടിയുടെ മഹാ കാവ്യം കാണാം. മണിയടി ഒരു ഫ്യുഡൽ മനോഭാവമാണ് .ജാതി -മത ബന്ധങ്ങളിലും എവിടെയും ഈ മണിയടി കാണാം.