സ്കലനം
********
ചത്ത് കിടക്കുന്ന
പ്രണയത്തിന്
കണ്ണീരൊലിപ്പിച്ചു
കാവലിരിക്കുമ്പോൾ
കൊഴിഞ്ഞു വീണ
വിപ്ലവം
മുദ്രാവാക്യങ്ങൾ
തേടി അലയുന്നു .
ചിന്ത ചാഞ്ഞവന്
ചുംബനം നൽകാൻ
അമ്മയൊരാൾ
കാത്തിരിക്കുന്നു.
മക്കൾക്ക്
മനം നിറയുന്നു.
കാലം
കഞ്ഞി വെക്കുന്നു.
സ്വാതന്ത്രം
സ്കലിച്ചു തീരുന്നു.