ECONOMICS OF THE PROJECTS-



PROJECTS AND ITS  SOCIAL IMPACT-ECONPOMICS OF THE PROJECT

                            പദ്ധതികളുടെ  സാമ്പത്തീക ശാസ്ത്രം 

പദ്ധതികളും   അതിൻ്റെ  സോഷ്യൽ ഇമ്പാക്റ്റും  അറിയാത്ത , അല്ലെങ്കിൽ കാണാൻ കൂട്ടാക്കാത്ത   വിദഗ്ദന്മാർ  നേടിയ വൈദഗ്ദ്യം  എന്തിലാണ്  എന്ന സംശയത്തിൽ  ആണ്   ഈ  കുറിപ്പ് എഴുതുന്നത്.  പ്രാദേശീക  ഗവണ്മെന്റ്മ ആയാലും സ്റ്റേറ്റ് ഗവണ്മെന്റ്  ആയാലും യൂണിയൻ   ഗവണ്മെന്റ് ആയാലും   പദ്ധതി കളുടെ അടിസ്ഥാനത്തിൽ ആണ്  പ്രവർത്തനങ്ങൾ ബജറ്റ് ചെയ്തു മുന്നോട്ടു പോവുന്നത്. സാമൂഹ്യാവശ്യത്തെ മുൻനിർത്തിയാണ്   ഓരോ  പദ്ധതിയും രൂപം കൊള്ളുന്നതും  നടപ്പാക്കുന്നതും.  അല്ലെങ്കിൽ അതാണ്  ജനാധിപത്യത്തിലെ വാദം. .  

പദ്ധതികൾ  മൂർത്തമായ രേഖകൾ ആണ്. സാമൂഹ്യ ആവശ്യം മുൻനിർത്തിയുള്ള  പ്രവർത്തന പരിപാടികൾ ആണ്. അതുകൊണ്ടു തന്നെ  സാമ്പത്തീകവും  സാമൂഹ്യവും  സാംസ്കാരികവുമായ  നിലപാടിന്റെ  രൂപരേഖയാണ് .അതിനാൽ   ഭരണപരമായ  ആസൂത്രണത്തിന്റെ വഴികൂടിയാണ്. പെറ്റു  പെരുകുന്നതാണ് പദ്ധതികൾ. വലിയ പദ്ധതികൾക്കൊക്കെ  അനവധി  കൊച്ചു അനുബന്ധ  പദ്ധതികൾ കാണാം. അത് വിഴിഞ്ഞം ആയാലും മെട്രോ റെയിൽ ആയാലും  വാട്ടർ മെട്രോ ആയാലും  അങ്ങിനെ തന്നെ. അതായതു സമ്പദ് വ്യവസ്ഥയെ  ചലനാത്മക(dyn amic)  മാക്കുന്ന  മൂർത്തമായ പരിപാടിയാണ് പദ്ധതികൾ. പദ്ധതികളുടെ സാമൂഹ്യ ഫലത്തെ(social impact )  മറച്ചു പിടിച്ചു  വിഷയം ചർച്ച ചെയ്യുന്നത്  രാഷ്ട്രീയമായ കാപട്യമാണ്. പദ്ധതികളുടെ മെറിറ്റ് അതുണ്ടാക്കുന്ന  സാമൂഹ്യ മാറ്റം  മുൻനിർത്തിയാണ്  പരിശോധിക്കേണ്ടത്. നിക്ഷിപ്ത രാഷ്‌ടീയ താത്പര്യത്താൽ കൈവിട്ടുപോവുന്ന ബൗദ്ധീക  നില പ്രതിലോമ പരമാണ് . സർഗ്ഗാത്മക ബുദ്ധിയുടെ നിലയിൽ പരിമിതപ്പെട്ടുപോവുന്ന  വിശകലനം സാമൂഹ്യ യാഥാർഥ്യങ്ങളോട്  നീതി പുലർത്തുന്നത് ആവണം എന്നില്ല  എന്ന കാര്യം  കൂടി കവി ശ്രേഷ്ടന്മാർ അറിഞ്ഞിരിക്കണം. 

 ഇന്ത്യയിലെ പൊതു വിദ്യാഭ്യാസത്തിന്റെ അവസ്ഥയും കേരളത്തിലെ പൊതു വിദ്യാഭ്യസത്തിന്റെ അവസ്ഥയും  ഒന്ന് താരതമ്യം ചെയ്തു നോക്കാം. ഇവിടെ പൊതു  വിദ്യാഭ്യാസം ഹൈ  ടെക് ആയി മാറിയിരിക്കുന്നു.  അത്  ജനങ്ങയുടേത്  മാത്രമാണ്.  അൺ ഇക്കണോമിക് എന്ന്  പറഞ്ഞു പൊതു വിദ്യാലയങ്ങൾ   അടച്ചു പൂട്ടുന്ന അവസ്ഥയിൽ നിന്നുമാണ് ഈ നേട്ടം  എന്നത്  ഭരണ നിർവ്വഹണത്തിലെ   ജനകീയ നിലപാടിനെയാണ് അടയാളപ്പെടുത്തുന്നത് .  ഇങ്ങനെ തന്നെ ആരോഗ്യം , പാർപ്പിടം, വ്യവസായം  മുതലായ മേഖലയും  ഒന്ന് താരതമ്യം  ചെയ്ത്  നോക്കാം. ലോകത്ത്‌   ഏറ്റവും കൂടുതൽ പാർപ്പിടം  ഭവന രഹിതർക്കായി നിർമ്മിച്  റെക്കോർഡ് ഉണ്ടാക്കിയിരിക്കുന്നു. ഈസ്  ഓഫ് ഡൂയിങ് ബിസിനസ് ലൂടെ  വ്യവസായം കൂടുതൽ  ലളിത വൽക്കരിച്ചിരിക്കുന്നു. വികേന്ത്രീകൃത വ്യവസായ വികസനം സാധ്യമായിരിക്കുന്നു. കെ.സ്മാർട്ട് ലൂടെ കേരളം സ്മാർട്ട് ആയിരിക്കുന്നു.   വാട്ടർ മെട്രോ സാധ്യമായിരിക്കുന്നു.  നടക്കില്ല എന്ന് പറഞ്ഞ പദ്ധതികൾ നടപ്പാവുന്നു. വിഴിഞ്ഞം യാഥാർഥ്യമാവുന്നു. ഗെയിൽ  നടപ്പാക്കുന്നു. പ ദ്ധതികൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പരിവർ ത്തനങ്ങൾ  കാണുക എന്നതാണ് സാമ്പത്തീക ശാസ്ത്രത്തിലെ കാതലായ ധർമ്മം. വിദ്യാഭ്യാസം ഉണ്ടാക്കുന്ന വരുമാനം അല്ല  മറിച്ച് അതുണ്ടാക്കുന്ന  സാമൂഹ്യ ക്ഷേമം  ഒരു വെൽഫയർ  എക്കണോമി (welfare economy ) എങ്ങിനെയാണ് നിശ്ചയിക്കുന്നത് എന്ന്  കണ്ടു ബോധ്യപ്പെടാം. ശുചിത്വ കേരളം പദ്ധതിയും  വിരൽ  ചൂണ്ടുന്നത് ക്ഷേമത്തിലേക്ക് തന്നെയാണ്. ആധുനീക സമ്പദ് വ്യവസ്ഥയുടെ  അനിവാര്യമായ ഘടകം സാമൂഹ്യ ക്ഷേമം തന്നെയാണ്.  ക്ഷേമ  സങ്കൽപ്പത്തിലെ  ഏറ്റവും അനിവാര്യയായ പദ്ധതിയാണ് അതി ദാരിദ്ര്യ  നിർമ്മാർജനം . പദ്ധതികളുടെ പൊതുവിലും  അതിദാരിദ്ര്യ നിർമ്മാർജന  പദ്ധതി യുടെ പ്രത്യേകിച്ചും  ഉള്ള സാമൂഹ്യ  പ്രതിഫലനത്തെ  കാണാതെ എന്ത് വിദഗ്ദ  വിവരം ആണ്  സാമൂഹ്യ പണ്ഡിതന്മാർ  വിളിച്ചു പറയുന്നത്. പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കൾ  ആരാണ് എന്നത്  പ്രധാനപ്പെട്ട ഘടകം ആണ്.  പൊതു മേഖല പിരിച്ചുവിടുക എന്നത് ഒരു പദ്ധതിയാണ്. പൊതു മേഖല തിരിച്ചു പിടിക്കുക എന്നത് മറ്റൊരു പദ്ധതിയാണ്. രണ്ടും സമ്പത് വ്യവസ്ഥയുടെ  സാമ്പത്തീക നിർവഹണ സമ്പ്രദായമാണ്. ഇതിന്റെ പ്രത്യാഘാതം വ്യത്യസ്തമാണ് . ഗുണഭോക്താക്കളും വ്യത്യസ്തമാണ്. 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ  പദ്ധതികളുടെ മുഖ്യ ഗുണഭോക്താക്കൾ  ചെറു ന്യുന പക്ഷമായ കോര്പറേറ്റുകൾ ആണ്.  ഒരു കോർപ്പറേറ്റു സമൂഹത്തിൽ ആളോഹരി വരുമാനം എന്നത് ക്ഷേമ സൂചകമല്ല .  പക്ഷെ ഒരു ക്ഷേമ സമൂഹത്തിൽ  ആളോഹരി വരുമാനം  അല്ലെങ്കിൽ പ്രതിശീർഷ വരുമാനം എന്നത് (per capita income ) ക്ഷേമ സൂചകം തന്നെയാണ്. 

വൈദഗ്ദ്യം  വരട്ടുവാദമല്ല . പ്രയോഗത്തെ മാറ്റി നിർത്തി  പരിശോധിക്കേണ്ടതുമല്ല. സിദ്ധാന്തം പുസ്തകത്തിൽ  സുഖ ശയനം ചെയ്തോളും. പ്രയോഗം ജീവിതത്തോട് മല്ലടിച്ച്  നിലനിൽക്കുന്നതാണു   എന്നറിയണം . സിദ്ധാന്തത്തിലെ ഭാഷാ ശുദ്ധിയല്ല. പ്രയോഗത്തിലെ  വ്യാകരണ പിശകാണ്  സുന്ദരമായിട്ടുള്ളത് . 

Previous
Next Post »