സച്ചിതാനന്ദന്റെ രാഷ്ട്രീയ ദാരിദ്ര്യം -ഒരു മനശാസ്ത്ര വിശകലനം .
************************************************************************
എന്റെ ജീവിതമാണ് എന്റെ രാഷ്ട്രീയം. ഏവർക്കും അങ്ങിനെതന്നെയാണ്. അത് നിങ്ങളുടെ നിലപാട് കൊണ്ട് അടയാളപ്പെടുത്തുന്നതും നില കൊണ്ട് അറിയുന്നതും ആണ്. സ്വയം സംരക്ഷിക്കാൻ നോക്കുന്ന താത്പര്യത്തിൽ നിന്നുമാണ് ഒരാളുടെ നിലപാട് ഉണ്ടാവുന്നത്. നിലപാടിൽ ഒരു സാമൂഹ്യ ബോധം ഉണ്ടാവുക എന്നത് മാനുഷീക മായ ഒരവസ്ഥയാണ് . അങ്ങിനെയാണ് നമ്മൾ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞു ശീലിക്കുന്നത് . പ്രതിബദ്ധത ആപേക്ഷിക മാണ്. ഫ്യൂഡലിസത്തിനും മുതലാളിതത്തിനും സോഷ്യലിസത്തിനുമൊക്കെ ആപേക്ഷികമായ ഈ പ്രതിബദ്ധത ഉണ്ട്. പ്രതി ബദ്ധത ഇല്ലാതെ അടിമത്വം പോലും നിലനിലക്കില്ല.
പ്രതി ബദ്ധതയെ കേവലമായി വായിച്ചു എന്നതാണ് സച്ചിതാനന്ദന്റെ രാഷ്ട്രീയ ദുരവസ്ഥ..അതുകൊണ്ടു പിണറായിയുടെ പ്രതി ബദ്ധതയും സതീശന്റെ പ്രതി ബദ്ധതയും തമ്മിൽ വ്യത്യാസം കാണാൻ പറ്റില്ല .ഭരണ മാറ്റത്തിലെ രാഷ്ട്രീയ കൈമാറ്റത്തെ കാണാതെ പോവുന്നത് സാമൂഹ്യ ശാസ്ത്രം ആവശ്യത്തിന് പഠിക്കാതെ പോവുന്നതുകൊണ്ടാണ്. സർഗ്ഗാത്മക ബുദ്ധിയിൽ പൂർണ മാവുന്നതല്ല ഒരാളുടെ അവബോധവും വ്യക്തിത്വവും എന്ന് സച്ചിതാനന്ദൻ ഇവിടെ നമ്മളെ ഓർമ്മിപ്പിക്കുണ്ട്. സാംസ്കാരീക സംര൦ഭകത്വം ഒരു ദുരവസ്ഥ ആവുന്ന കാഴ്ച ആണ് നമ്മൾ ഇവിടെ കാണുന്നത്.
നയതന്ത്രം കൈവിട്ടുപോവുന്ന സംരംഭകത്വ സമീപനം നമുക്ക് പേര് ദോഷം ഉണ്ടാക്കും. . സാംസ്കാരീക വലത്തുപക്ഷത്തിന്റെ രാഷ്ട്രീയ വ്യായാമം ബൂർഷ്വാ ദൂർമേദസ്സ് ഉണ്ടാക്കും. സാംസ്കാരിക സംരഭകത്വത്വത്തിലെ അടവ് നയം അധികാരത്തോടുള്ള അഭിനിവേശമാണ്. പരസ്യ സിദ്ധാന്തത്തിലെ പ്രതികരണ ശീലമാണ്. പ്രതിച്ഛയാ നിർമ്മിതിയുടെ (ഇമ്പ്രെഷൻ management ) പ്രലോപന ശീലങ്ങളാണ്. ആലോചിച്ചുറപ്പിച്ച അവിഹിതമാണ് പലപ്പോഴും ആളറിഞ്ഞു കൊടുക്കുന്ന അവാർഡുകൾ എന്ന് കൂടി നമ്മൾ അറിയേണ്ടതുണ്ട്.
ശീതീകരിക്കപ്പെട്ട ചിന്തകൾ കൊണ്ട് മനുഷ്യാവസ്ഥ വിശകലനം ചെയ്യുമ്പോൾ ജീവനില്ലാത്ത വാക്കുകൾ പിറന്നു വീഴും. കാഴ്ച നഷ്ടപ്പെട്ട കാഴ്ചപ്പാടുമായി ഇങ്ങനെ ചില അവതാരങ്ങൾ അത്ഭുതങ്ങൾ ആയി വരും. ജനം അന്തം വിട്ടു പോവും. ചന്തയിലെ ചിന്ത വില പേശലിന്റെ വഴി യിലൂടെ പോവും. ചിന്തയിലെ ചന്ത അരാജകത്വത്തിന്റെ വഴി സ്വീകരിച്ചേക്കാം. വിവര ദോഷം വേഷപ്രച്ഛന്നമായി വരുന്ന മോഹഭംഗങ്ങൾ ആണെന്നും വരാം. ശത്രുവിന് ആയുധം കൈമാറി സ്വയം ശക്തരാവണം എന്ന വലതുപക്ഷ ആശയവാദം നൈതീകതയുടെ ഒരു മൂല്യത്തെയും അടയാളപ്പെടുത്തുന്നില്ല. മറിച്ചു അടിമത്വം സ്വീകരിക്കാനുള്ള ആജ്ഞമാത്രമാണ്. ഇത് ബൗദ്ധീകമായ അഹങ്കാരത്തിന്റെ അല്പത്തരം ആവാതെ നിവൃത്തിയില്ല. ലോക് ജനാധിപത്യം തന്നെ ഒരു നുണയായി നിൽക്കുന്ന അവസരത്തിൽ ഇത്തരം വിവരക്കേടുകൾ ഒരു നവ ഗ്ലാസ്‌നോസ്റ്റു വാദമാണെന്നും കാണണം. അഹന്തയിൽ നിന്നുമുള്ള പടിയിറക്കമാണ് ജനാധിപത്യം എന്ന് അധികാരത്തിന്റെ അവസ്ഥയിൽ നമ്മൾ പലപ്പോഴും മറന്നുപോവും.
വാർധക്യം വിശകലന ബുദ്ധിക്കു അവസരം കൊടുക്കുന്നില്ല എന്നൊന്നും പറഞ്ഞു ക്ഷമിക്കാവുന്നതല്ല ഈ വിടുവായിത്തം. കൺമുന്നിൽ കാണുന്ന സത്യത്തെ മറച്ചു പിടിച്ചുകൊണ്ടു പാശ്ചാത്യ ഉദ്ധരിണികൾ വെച്ച് വാദിച്ചു കൊഴുപ്പിക്കുന്നത് എന്തായാലും മാനവികതയുടെ നിലപാടല്ല തന്നെ . വായന ആശ്രിത ബുദ്ധിയുടെ വഴിയാണ്. വായിച്ചു പിഴച്ചു പോയവർ ധാരാളം ഉണ്ട് . നിങ്ങളുടെ നിലപാട് തന്നെയാണ് നിങ്ങളുടെ രാഷ്ട്രീയം. ആ നിലപാട് ആഘോ ഷിക്കുന്നത് വലതുപക്ഷമാണ്. ആയുധം കിട്ടിയവർ ആഘോഷിച്ചു രസിക്കുന്നതു എന്തായാലും എല്ലാവരും കാണുന്ന സത്യമാണ് . അതുകണ്ടു രസിക്കുന്ന മനോനിലയുണ്ടല്ലോ അത് ഒരു ഒന്നൊന്നര നിലപാടാണ് . സമരസ പ്പെടലിന്റെ രാഷ്ട്രീയത്തിന് അധികാരത്തിന്റെ സുഖം ഉണ്ടാവും. സിപിഎം വിരുദ്ധ പ്രസ്താവനകൾക്ക് എസ്റ്റാബ്ലിഷമെന്റിന്റെ പ്രീതി എളുപ്പത്തിൽ ലഭിക്കും. അത് ചിലപ്പോൾ ജ്ഞാന പീഠം വരെ പോവാം. സച്ചി ദാനന്ദന്റെ പ്രസ്താവന ഒരു നെഗറ്റിവ് അഡ്വേർടൈസിങ് ടെക്നിക് ആയി കണ്ടാൽ മതി. തെറ്റ് എഴുതി ശ്രദ്ധ പിടിക്കുക വ്യയലേശമില്ലാത്ത വഴിയാണ്. സർഗ്ഗാത്മക ബുദ്ധിയുടെ ആഴത്തിലിരുന്ന് പ്രായോഗീക രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ കണ്ടെത്തലുകൾ യുക്തി ഭദ്രമാവണമെന്നില്ല . സർഗ്ഗാത്മക പ്രതിഭകൾക്ക് രാഷ്ട്രീയ അച്ചടക്കം എന്നത് പഥ്യവുമല്ല .
മനുഷ്വാ വകാശത്തോടുള്ള പ്രതിബദ്ധത കൈവിട്ടുപോയാൽ പിന്നെ നിങ്ങളുടെ സ്ഥാനം പ്രതിലോമ പക്ഷത്താണ്. ശത്രു പക്ഷത്തിന് ആയുധം കൊടുക്കുന്ന നിലപാട് സർഗ്ഗാത്മക സ്വാതന്ത്രത്തിന്റെ പേരിൽ നീതികരിക്കപ്പെടില്ല തന്നെ. മാർക്സിസ്റ്റ് ലെനിസ്റ്റീന്റെ ആഭ്യന്തര പ്രവർനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ട്. തിരിച്ചറിവും തിരുത്തലും ഉണ്ട്. രാഷ്ട്രീയ അനുശാസനവും അച്ചടക്കവും ഉണ്ട്. പരട്ടിയിൽ വളർന്നു വന്നേക്കാവുന്ന അന്യ വർഗ്ഗ ചിന്തകൾക്കുള്ള മുന്നറിയിപ്പുണ്ട് . സച്ചിദാനന്ദന് ഇതൊരു വെളിപാടായിരിക്കാം . പക്ഷേ ഒരു സാധാരണ പാർട്ടി പ്രവര്ത്തകന് പോലും ഇത് സംബന്ധിച്ച സാമാന്യ വിവരമുണ്ട്. സച്ചിതാനന്ദൻ പറഞ്ഞത് ശക്തമായ രാഷ്ട്രീയം തന്നെയാണ്. രാഷ്ട്രീയ വലതു പക്ഷത്തിന്റെ ലക്ഷണമൊത്ത വക്കാലത്ത് കൂടി ആണ്. പദവി ആരെയും പണ്ഡിതനാക്കുന്നില്ല. മറിച്ച് അതൊരു സംരഭകത്വ വിജയം മാത്രമാണ്. സാമൂഹ്യ ജീവിതത്തിലെ കച്ചവട നേട്ടം. അഹന്തക്കുള്ള ഇരിപ്പിടം ആയി അത് മാറുമ്പോൾ അറിവിന്റെ അധികാരി യായി സ്വയം അവതരിക്കും. കീഴെ ഉള്ളവർ ഒക്കെ മൂഡന്മാരായി തോന്നും. സാംസ്കാരിക പ്രഭുത്വം തൊഴിലാളി വർഗ്ഗ നീരസം ആയി അവതരിക്കും എന്ന് നമ്മൾ കാണുന്നു.
സാംസ്കാരിക രംഗത്തും വർഗ്ഗ സ്വഭാവമുണ്ട്.. തൊഴിലാളി ,മുതലാളി നിലയുണ്ട്. സാംസ്കാരിക തൊഴിലാളികളും സാംസ്കാരിക മുതലാളിമാരും ഉണ്ട്. സാഹിത്യ നായകത്വം എന്നൊക്കെ പറയുന്ന അവസ്ഥയിൽ നമുക്ക് ഇത് കാണാം. ഇത്തരം നായകന്മാർ കണ്ണുരുട്ടിയാൽ സാംസ്കാരിക തൊഴിലാളികൾ വിറച്ചു പോവും. ഇത്രമാത്രം പ്രതിലോമ പരമായി പ്രസ്താവന നടത്തിയിട്ടും ആർജ്ജവത്തോടെ പ്രതികരിക്കാൻ സാംസ്കാരിക രംഗത്ത് കീഴാളർ ആയിട്ടുള്ള ആർക്കും ധൈര്യം ഇല്ല എന്ന് നമുക്ക് കാണാം. അഥവാ പറഞ്ഞവരൊക്കെ വാഴ്ത്തു പാട്ടിലൂടെ മുൻകൂർ ജാമ്യം എടുത്തു കൊണ്ടാണ് പ്രതികരിച്ചത് എന്നും കാണാം. ഇതൊരു തരം ബൗദ്ധീക അടിമത്വം കൂടിയാണ്. ഉത്തരവാദിത്ത സാഹിത്യം നന്മയിൽ വളരുന്ന നിലപാടാണ്. സംസ്കാരത്തിന്റെ ഏറ്റവും മൗലികമായ അർത്ഥമാണ് പരസ്പരമുള്ള ഉത്തരവാദിത്വം. "സൈബർ മൂഡന്മാർ " എന്നൊക്കെ യുള്ള അഭിസംബോധന ഒരു പ്രോലേറ്ററിയൻ വിരുദ്ധ മനോഭാവമായി മാത്രമേ രാഷ്ട്രീയ വിദ്യാർഥികൾ കാണൂ. ധന മൂലധനത്തിന്റെ മാധ്യമങ്ങൾ നൽകുന്ന സാക്ഷ്യ പത്രമാണ് ബുദ്ധിയുടെ അടയാളം എന്നത് ഒരു പ്രോലെറ്റേറിയൻ വിരുദ്ധ നിലയാണ്. അക്കാഡമിയുടെ അധികാര സ്ഥാനങ്ങൾ കൊണ്ട് മറ്റുള്ളവരുടെ അറിവിനെ പരിഹസിക്കരുത്. മറ്റുള്ളവരെ മൂഢൻ എന്നൊക്കെ വിളിക്കുമ്പോൾ തിരിച്ചു മൂഢൻ എന്ന് വിളിക്കാൻ പേടിച്ചു പോയത് ബൗദ്ധീകമായ അധമ ബോധം കൊണ്ടാവാം.
പേര് മാറ്റി വെച്ച് പ്രസിദ്ധീകരണത്തിന് കൊടുത്താൽ സച്ചി ദാനന്ദന്റെ എത്ര കവിതകൾ വായിച്ചു രസിക്കാം എന്ന കാര്യം ആലോചിച്ചു നോക്കുന്നത് രസകരമായിരിക്കും . സൗന്ദര്യം ഒരു മുൻവിധികൂടിയാണ് ..സൗന്ദര്യ സമീപനവും അങ്ങിനെ തന്നെ. സർഗ്ഗാത്മക സ്വാതന്ത്രത്തിൽ കൈവിട്ടുപോവുന്ന ഒന്നല്ല സാമൂഹ്യ പ്രതിബദ്ധത. ജോൺ മിൽറ്റേൻടെ( John Milton ) "നഷ്ട സ്വർഗ്ഗത്തിൽ" സാത്താനെ നായകനായി കാണുന്ന ആസ്വാദനാവസ്ഥ സാഹിത്യത്തിൽ ആവാം . ജീവിതത്തിൽ പറ്റില്ല മാഷെ. രാഷ്ട്രീയത്തിലും. സച്ചിദാനന്ദൻ രാഷ്ട്രീയമായി ദരിദ്രനാണ് എന്ന് ആദ്യം പറഞ്ഞത് ഒന്ന് മാറ്റി പറഞ്ഞോട്ടെ . നിങ്ങൾ രാഷ്ട്രീയമായി അതി ശക്തൻ തന്നെയാണ്. ഇന്ത്യയുടേത് വലതു സമ്പന്ന രാഷ്ട്രീയമാണ്. അതുകൊണ്ടാണ് വലതു പക്ഷത്തിന്റെ നിർലോഭ പിന്തുണ ഒഴുകി എത്തുന്നത്. വലതു പക്ഷം സച്ചിതാനന്ദന് വേണ്ടി ശക്തമായ പ്രതിരോധം തീർക്കുമ്പോൾ നിങ്ങളുടെ നിലപാടിന്റെ രാഷ്ട്രീയം ശക്തമാണ് എന്ന് തന്നെ കാണണം.. കമ്മ്യൂണിസ്റ്റ് കാരെ വിമര്ശിക്കുമ്പോഴുള്ള സ്വാതന്ത്ര്യത്തിന് എസ്റ്റാബ്ലിഷ്‌മെന്റിന്റെ പ്രോൽസാനം കിട്ടാതിരിക്കില്ല. ഏതെല്ലാം വിധത്തിൽ ആദരിക്കപ്പെടും എന്ന് കാണാനിരിക്കുന്നതേ ഉള്ളൂ . സച്ചിതാനന്ദൻ്റെ അറിവുകൾ അദ്യേഹത്തിൻ്റെ ബൗദ്ധീക ആസ്തിയാണ്. അതിൻ്റെ വിനിയോഗം അദ്യേഹത്തിൻ്റെ ഒരു ജനാധിപത്യ അവകാശമാണ് . കമ്മ്യൂണിസ്റ്റുകാർ ഇനിയും തുടരരുത് എന്നതാന് സച്ചിദാന്ദന്റെ രാഷ്ട്രീയം. തുടരണം എന്നത് നമ്മളുടെ രാഷ്ട്രീയം. ഈ രണ്ടു രാഷ്ട്രീയവും മത്സരിച്ചു മുന്നോട്ടു പോവട്ടെ എന്ന് മാത്രമേ പറയാനുള്ളൂ.