കവിത
ഉ റക്കം വരാത്തവർ
മംഗല്യ ചരടിൽ
കോർത്ത് വച്ച
പ്രണയം
രതിയിൽ എരിഞ്ഞു തീരുന്നു
അഴിമതിയിൽ
പുനർജനിക്കുന്ന
രാഷ്ട്രീയത്തെ
അധികാര കസേരയിലിരുത്തി
പ്രവാചകനറിയാത്ത
പ്രതികാരംകൊണ്ടു
ബുദ്ധപ്രതിമകൾ
തച്ചുടച്ചു
മസ്ജിദുകൾ
തകർന്നടിഞ്ഞിട്ടും
രാമന് ദുഃഖമില്ലാതായി
രാവണന് സുഖവും .
കരാറിന്റെ 'ഘാട്ടിൽ'
കാണാച്ചരടുകൾ ഇല്ലാതായി
നമ്മളെല്ലാം
സ്വതന്ത്രരായി
സംവാദത്തിൽ
പാഠശാലയിൽ
പ്രത്യയശാസ്ത്രം
സുഖനിദ്ര കൊണ്ടു
ബുദ്ധിജീവികൾ
ദർശനത്തിന്റെ
പായവിരിച്ചു .
ചുരുണ്ടുറങ്ങി.
ഉറക്കംവരാത്ത
വിപ്ലവകാരികൾ
മുദ്രാവാക്യം വിളിച്ചു .
ഒ .വി . ശ്രീനിവാസൻ
