BOORSHWA CHETTATHARANGALUTE AASAYAKOOTUKAL

      ബൂർഷ്വാ ചെറ്റത്തര ങ്ങളുടെ ആശയ   കൂട്ടുകൾ 

       എങ്ങിനെയാണ്   വർഗ ശത്രുവിനെ  സമീപിക്കേണ്ടതെന്നു  ഒരു മാർക്സിസ്റ്റ് ലെനിസ്റ്റിനെ സംബന്ധിച്ചെടുത്തോളം   എപ്പോളും ചിന്താവിഷയമാണ്

      ഏറ്റുമുട്ടലിലെ  ഏറ്റവും വലിയ ആയുധമാണ് ഭാഷ .   മർദ്ദനോപാധികൾ സ്വന്തമാക്കിവെച്ചിട്ടുള്ള ബൂർഷ്വാസികൾ   ആശയപരമായാണ് സമീപിക്കുന്നത് എന്ന വാദം  സിദ്ധാന്തപരമായി നിലനിൽക്കുന്നതല്ല.

        .മനുഷ്യാവകാശ ലംഘനത്തിന്റെയും  അരാജകത്ത്വത്തിന്റെയും  അഴിമതിയുടെയും ക്രൂരമായ സാഹചര്യത്തിൽ  നയതന്ത്രത്തിന്റെ സുഖി പ്പിക്കൽ  ശൈലികൾക്കു  കാര്യമൊന്നുമില്ലെന്നു മാർക്സിസ്റ്റു ലിനിസ്റ്റിനു ഉത്തമബോധ്യമുണ്ടാവും . 

       ബൂർഷ്വാസിയുടെ ഭാഷാനിഘ ണ്ടുവും   ഭാഷാധർമവും അവസരവാദ പരമാണു.   ബൂർഷ്വാ ചെറ്റത്തരങൾ  ആസ്വദിക്കാൻ  കമ്മ്യുണിസ്റ്റുകാരാണ് ബാധ്യതയൊന്നുമില്ല. 

             തെണ്ടിയെ  മണ്ടിയെന്ന് വിളിച്ചാൽ അർഥം പൂർണമാവില്ല.  പരനാറിയെ സുഗന്ധശബ്ദങ്ങൾകൊണ്ട് മറച്ചുപിടിക്കേണ്ട ഉത്തരവാദിത്തമൊന്നും  കമ്മ്യൂണിസ്റുകാരനില്ല .  ഫോക്  ലാങ്‌വേജുകൾ അസംബന്ധങ്ങൾ അല്ല. കൃതിമത്ത്വം  മാറ്റിവച്ച ശബ്ദ ശൈലിയാണ്.

          പ്രോട്ടോ കോളിൽ   ഒലിച്ചുപോകുന്നതല്ല  വിപ്ലവബോധം . കള്ളനെ കുള്ളൻ എന്ന് എന്നുവിളിച്ചാൽ  കാപട്യമാണ്.   അതുകൊണ്ടു കള്ളൻ   എന്നുതന്നെ വിളിക്കണം. അതാണ് ജനാധിപത്യം . കള്ളനെ സുഖിപ്പിക്കുന്നതു ജനാധിപത്യമാവില്ല. 
                 
       അഞ്ചുവർഷം ഒരു സമൂഹത്തെയാകമാനം  പരിഹസിച്ചു ഭരിച്ച  ഒരു വിഭാഗം  ധാർമീകതയുടെ  പദങ്ങൾക്കുവേണ്ടി  കോലാഹലം വെക്കുന്നത്  അരാജകത്വത്തിൻറെ  അക്രമവഴികൾ ആസ്വദിച്ചുകൊണ്ടാണ് .  അഴിമതിക്കും ചൂഷ ണത്തി നുമുള്ള വഴികൾ  അടഞ്ഞപ്പോഴുള്ള അസഹിഷ്‌ണുതയാണ്  ഇതിനു പിന്നിൽ.

     അഴിമതിയുടെയും  അരാജകത്വത്തിന്റെയും  അക്രമത്തിന്റെയും പീഡനത്തിന്റെയും   നയങ്ങൾ  ആസ്വാദ്യകരമായി തോന്നുവർക്കു  ഭാഷ ധർമങ്ങളെക്കുറിച്ചു  ആശങ്കയുണ്ടാകുന്നത്  നല്ല തമാശയാണ്.

    ഭാഷയെ അതിന്റെ ധർമങ്ങൾ നിർവഹിക്കാൻ  അനുവദിക്കുക . ഭാഷ ക്കു  സ്ഥലവും  കാലവും  ആളും എല്ലാം ബാധകമാണ് .  ഭാഷ അവകാശ സംരക്ഷണത്തിന്റെയും  അവകാശ പോരാട്ടത്തിന്റെയും  ഉത്തമ ഉപാധിയാണ്.


         ഭയത്തിന്റെ കീശയിൽ  ഒളിപ്പിച്ചുവെക്കാനുതല്ല  ഭാഷയും ഭാഷ പ്രയോഗവും.  ഭാഷയിൽ  വികാരവും വികാരത്തിൽ ഭാഷയുമുണ്ട് . വികാരത്തെ മാറ്റിനിർ ത്തി യുള്ള ഭാഷ  പോരാട്ടഭൂമിലെ ശവങ്ങളാണ് .


          അനീതിക്കെതിരെയുള്ള പോരാട്ടം  വളർത്താൻ , അരാജകത്വത്തിനെതിരെ ഉള്ള വികാരം  വളർത്താൻ  വിട്ടുവീഴ്ചയില്ലാത്ത  ആശയ സംവാദം ആവശ്യമാണ്.  ഭാഷയെ  അതിന്റെ ധർമം നിവഹിക്കാൻ അനുവദിക്കുക.
കോമാളികളും പരനാറികളും തെണ്ടികളും  തെമ്മാടികളും അതെ അർത്ഥത്തിലും വികാരത്തിലും വിമർശിക്കപെടട്ടെ .

         നേതാവിന്റെ കുപ്പായമിട്ടാൽ  ഒഴിവാക്കപ്പെടേണ്ടതല്ല  ഇത്തരം വിമർശനങ്ങൾ 

         ഭാഷക്ക് സ്വാതന്ത്ര്യം  അനുവദിക്കപ്പെട്ടിട്ടുള്ളത് സാഹിത്യത്തിൽ  മാത്രമല്ല.  രാഷ്ട്രീയത്തിലും  ജീവിതത്തിലും  ഇ ങ്ങിനെ സ്വാതന്ത്രം  അനുവദിക്കപ്പെടേണ്ടതുണ്ട്.  ഭാഷയുടെ അധികാരികൾ  ജനങ്ങളാണ്. പണ്ഡിതന്മാരല്ല .  ഭാഷയുടെ  ഈ  ജനകീയത അംഗീകരിക്കാൻ  അധികാരികൾക്ക് എന്നും വിമുഖതയാണ്.  ഇവിടെയാണ് ഭാഷയെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുന്നത്.  

              അതുകൊണ്ടു വിമോചന സമരവും  അതിലെ കാപട്യവും  ഇനിയും കേരളത്തിൽ   ആവർത്തിക്കില്ല .    ആവർത്തിക്കപ്പെടുന്ന ശൈലികൾക്ആസ്വാദ്യത ഉണ്ടാകില്ല എന്നതും ഒരു ഭാഷ നീതിയാണ്.

                                                                       ഡോ : ഒ .വി  ശ്രീനിവാസൻ 



                 


Previous
Next Post »