MARAVI - KAVITHA
മറവി
മറവി
മഹാ മറവി
പഠിപ്പിച്ച ഗുരുവിനെ
പഠിച്ച ശിഷ്യനെ
തോളിലേറ്റിയ
അച്ഛനെ
ഓർത്തിരിക്കുന്ന
അമ്മയെ
പഠിച്ച രാഷ്ട്രീയത്തെ
പഠിപ്പിച്ച നേതാവിനെ
മറവി
മഹാ മറവി
കനകം തന്ന
കാമുകിയെ
കഞ്ഞി വിളമ്പും
സാവിത്രിയെ .
കാലം മായ്ച്ച
വിപ്ലവത്തെ
കഴുമരം കണ്ട
രക്തസാക്ഷിയെ
മറവി
മഹാ മറവി .