VAZHITHETTIYA PUZHA- KAVITHA




വഴി  തെറ്റിയ  പുഴ.

 .

ഒഴുകേണ്ട  വഴിയേതെന്നറിയാത്ത
പുഴയോട്
അറിയാതെ  ഞാനൊരു
നുണ  പറഞ്ഞു.

അതുകേട്ട പുഴയെൻറെ
അരികത്തു വന്നിട്ടു
കുളിർ  കാറ്റ്  കൊള്ളാൻ
കൂട്ടിരുന്നു.


 വീടറിഞ്ഞില്ല
നാടറി ഞ്ഞില്ല
കാത്തിരിക്കും   പെരും
 ആററിഞ്ഞില്ല .

വെയിലറിഞ്ഞില്ല
മഴയറിഞ്ഞില്ല
തെളിനീരിൽ  നീന്തും
പരൽമീനറിഞ്ഞില്ല .

പരിഭവം  പലതുള്ളി
പെയ്തിറങ്ങുമ്പോൾ
പുഴയതിൻ  വഴിതേടി
ഒഴുകിപ്പോയി .





Previous
Next Post »