SWAPNATHIL NINNU -KAVITHA



സ്വപ്നത്തിൽ നിന്ന്

നിൻറെ   സ്വാതന്ത്ര്യം
എൻറെ  ഹൃദയത്തിൽ
സുഖ നിദ്രകൊള്ളുന്നു .


പ്രാന്തതലത്തിൽ
സാഹിത്യസൗന്ദര്യമായി
നിന്നെ ഞാൻ
വായിച്ചെടുത്തപ്പോൾ


ഷെയ്‌സ്‌പിയറും  കീറ്റ്സും  ഷെല്ലിയും
ചങ്ങമ്പുഴയും  ആശാനും
ബിംബപരിമിതിയിൽ
നിരാശരായി


രതിയുടെ ആഴങ്ങൾ
അറിയുവാൻ
അതിർവരമ്പുകളില്ലാതെ
ഞാൻ പരതി
നടക്കുമ്പോൾ


സ്വാതന്ത്ര്യം  സ്വപ്നത്തിന്റെ
നിറകുടമാണെന്നു
നീ എന്നോട്
മന്ത്രിച്ചുകൊണ്ടേയിരുന്നു.


അത്
നിൻറെ  ചുണ്ടുകൾ
കടിച്ചറിയേണ്ടതാണെന്നും
അരക്കെട്ടിലെ
 മാംസളതയിൽ
ഒളിപ്പിച്ചിതാണെന്നും
നീ  എന്നോട്
രഹസ്യം  പറഞ്ഞു.


അത്
ഗർഭസ്ഥ  രഹസ്യത്തിന്റെ
ആഴങ്ങളിൽ
അളന്നെടുക്കേണ്ടതാണെന്നു
നീ  എന്നെ
അറിയിച്ചുകൊണ്ടേയിരുന്നു.

ഫ്രോയിഡും  യുങ്ങും  ആഡ് ലറും
നുണപറഞ്ഞു വെന്നു
നിന്റെ മുലകൾ  പിറുപിറുത്തു.

ബുദ്ധിജീവികൾ
കലയെ വ്യവഹരിച്ചു
ശാഠ്യം  പിടിച്ചു
പായവിരിച്ചു ഉറങ്ങുമ്പോൾ

നിൻറെ
കണങ്കാലുകൾ  ക്കിടയിലൂടെ
പ്രണയത്തിൻറെ
ജൈവഗന്ധം  അറിഞ്ഞു
മത്സരിക്കുവാൻ
വസ്ത്രങ്ങൾ  അവസാന
കാപട്യവും
വലിച്ചെറിഞ്ഞു.

സ്വാന്തന്ത്രം  വിപ്ലവമായി
പെയ്തിറങ്ങിയപ്പോൾ
നീ
വിപ്ലവാനന്തര
വിശ്രമത്തിലെ
ശില്പ സൗന്ദര്യ മായി .



Previous
Next Post »