ചുവന്ന പൂവ്.
വേര റിയാത്തൊരു
ദു:ഖത്തിൻ നെന്മണി
എൻ പാടത്തിലെന്തിനു
കൊണ്ട് നട്ടു
ചേലറിയാത്തൊരു
ചെഞ്ചോര പൂവിനെ
ആരെൻ വയലിൽ
കൊണ്ട് വെച്ചു
ഉണരുവാണിന്നെനിക്ക്
ഉയി രില്ലന്നറിയുക
ഉരിയാടാനൊട്ടും
ഉശിരുമില്ല.
മാനത്തുയരുവാൻ
സ്വപ്നങ്ങളില്ല
മാറോട് ചേർക്കുവാൻ
സ്നേഹമില്ല.
ചേലറിയാത്തൊരു
ചെഞ്ചോര പൂവിനെ
ആരെൻ വയലിൽ
കൊണ്ടുവച്ചു
കണ്ടിരിക്കാൻ
കണ്ണിൽ കാതലില്ല
കാത്തിരിക്കാൻ
സ്വപ്ന പന്തലില്ല .
ചേലറിയാത്തൊരു
ചെഞ്ചോര പൂവിനെ
ആരെൻ വയലിൽ
കൊണ്ടുവച്ചു.
