THANAL - KAVITHA.
തണൽ
ആയിരം ഇഷ്ടങ്ങൾ
ചേർത്തു വെച്ചിന്നെന്നെ
ആലിംഗനം ചെയ്ത
മഞ്ഞുതുള്ളീ.
മനസ്സിന് തലയണയായ്
നിൻ മുലകളെൻ
കവിളത്തു
നിഴലായ് ഒളിപ്പിച്ചു
ചിത്ര ഭംഗി .
മന്ത്രിച്ച
കഥയിലെ
റാണിയായ് വാഴ്ത്തുവാൻ
വരികെന്റെ മുത്തേ
വരിക വേഗം .
അരികത്തി രിക്കാം
അലിഞ്ഞു ചേരാം.
അറിയാത്തൊരായിരം
കഥകൾ ചൊല്ലാം.