ENNISHTAM - KAVITHA




എന്നിഷ്ടം 


മഹാ  വിനയത്തിന്റെ
തല കുനിച്ചു
എനിക്ക്
മഹാബലിയാവേണ്ട .


മഹാ  തന്ത്രത്തിന്റെ
തലപുകച്ചു
എനിക്ക്
ചാണക്യനും
ആവേണ്ട.

അനശ്വര പ്രണയത്തെ
ഉപാസിച്ചു
രമണനും
ആവേണ്ട

കുതന്ത്രത്തിന്റെ
രാഷ്ട്രീയ വഴികളിലെ
കുറുക്കനാവേണ്ട.

വാളെടുക്കും  മതത്തിന്റെ
വിശ്വാസിയാവേണ്ട .

കണ്ണടച്ച
ദൈവത്തിന്റെ
കാവലാളാവേണ്ട.

കണ്ണീരൊലിപ്പിക്കും
ഭൂമിയുടെ
മണ്ണി ലലിയാലാണെൻറെ സ്വപ്നം.


Previous
Next Post »