VAAKKU - KAVITHA




വാക്ക്

കൈവിട്ടുപോയ   വാക്കുകൊണ്ട്
കവർന്നെടുത്തു  നീ
സർവ സ്വവും

കനകം കൊടുത്താലും
തിരിച്ചു കിട്ടാത്ത
വിശ്വാസവും


കാതിൽ മന്ത്രിച്ച
രഹസ്യങ്ങളും

മനസ്സിൽ കുറിച്ചിട്ട
മന്ത്രങ്ങളും

കരളിൽ ചേർത്ത
മോഹങ്ങളും.

വാക്കിൽ ഒളിപ്പിച്ച
സൂത്രങ്ങളും


വാചാലമായ
സ്വപ്നങ്ങളും .

കൈവിട്ടു പോയ  വാക്കുകൊണ്ട്
കവർന്നെടുത്തു
നീ സർവസ്വവും .....
Previous
Next Post »