IRA - PRATHKARANANGAL





'ഇര'-  കുറെ  സംശയങ്ങൾ


            ആരാണ്  ഇര .സ്ത്രീലിംഗമോ . സ്ത്രീയോ ?  ശാരീരികമായി  അക്രമിക്കപ്പെട്ടവർ  മാത്രമാണോ ഇര. വേട്ടക്കാരൻ  എന്നാൽ  പുരുഷൻ  എന്നാണോ   അർഥം. 'അമ്മ''   യുടെ  നിലപാട്  എങ്ങിനെയാണ്  സ്ത്രീ  വിരുദ്ധ  മാവുന്നതു.   സ്വാമിയുടെ  ലിംഗം  സ്ത്രീ  മുറിച്ചാൽ  'ഇര '  പുരുഷൻ  തന്നെയാണോ.  മൊഴിമാറ്റിയാൽ  'ഇര '   യുടെ   സ്റ്റാറ്റസിൽ  മാറ്റവുമുണ്ടാവുമോ? ഒരു പാട്  സംശയങ്ങൾ  ആണ്  ഇപ്പോൾ  പൊന്തി വരുന്നത്.   എല്ലാം  ഇര  ഉണ്ടാക്കിയ  സംശയങ്ങൾ .  ആണും പെണ്ണും  തമ്മിൽ ഇര-വേട്ടക്കാരൻ  ബന്ധമാണോ ഉള്ളത്.  സ്ത്രീ  പക്ഷ  ചിന്ത  എന്നത്  പുരുഷ  വിദ്വേഷത്തിന്റേതാണോ?  പുരുഷന്  നീതി  നിഷേധിക്കുന്നതാണോ  സ്ത്രീ സ്വാതന്ത്രം .  അതാണോ  പുരോഗമനം.  ബുദ്ധി  ജീവിയാകാനും  പുരോഗമനവാദിയാവാനും  ഇങ്ങനെയൊക്കെയുള്ള  ജാട  അത്യാവശ്യമാണോ?  മുഖ്യ  വൈരുധ്യം  സ്ത്രീയും പുരുഷനും  തമ്മിലാണോ? പുരുഷനാൽ  പീഢിപ്പിക്കേണ്ട   ഒരു  ജൈവ സംവിധാനമാണ് സ്ത്രീ  എന്ന്  ആരാണ്  അവളെ പ ഠി പ്പിച്ചത്.
  വർഗ്ഗവും   വർഗ്ഗ  വൈരുധ്യവും  ഒക്കെ   സ്ത്രീ കേന്ദ്രീകൃതമാണോ?  പൊന്തി  വരുന്ന  ചർച്ചകൾ  ഇങ്ങനെ  ഒരു  പാട്  സംശയങ്ങൾ  ആണ്  ഉണ്ടാകുന്നത്.  സമൂഹത്തിൽ  ഉയർന്നു   വരുന്ന  പ്രതിസന്ധികൾ  രതീ  കേന്ദ്രീകൃതമാണോ?  സ്ഥിതി സമത്വം  എന്ന  നീതിവ്യവസ്ഥയിൽ  കാര്യങ്ങൾ  എങ്ങിനെയാണ്  വിശകലനം  ചയ്യുക.  നീതിക്ക്  പക്ഷമുണ്ടോ? ഉണ്ടെങ്കിൽ  അതിൻറെ   ദാർശനിക  വ്യാഖ്യാന മെന്താണ് ?
  




Previous
Next Post »