e.DEVATHA- KAVITHA



e.ദേവത 

എൻറെ  ബുദ്ധി യെ
ചുട്ടെരിച്ചു  നീ
ചില്ലരമാലയിൽ
കെട്ടിവെക്കാൻ


എൻ്റെ  ഹൃദയം
വെട്ടിപ്പിളർന്നു  നീ
കാട്ടുചെട്ടിക്കു
നീരൊഴുക്കാൻ

എന്റെ കണ്ണുകൾ
ചൂഴ്ന്നെടുത്തു  നീ
കാഴ്ചകൾ  ഒക്കെയും
മായ്ച്ചെടുക്കാൻ


എൻറെ   വാക്കിനെ
തെറ്റിച്ചെഴുതുവാൻ
എൻറെ   ശബ്ദത്തെ
തെറ്റായി ചൊല്ലുവാൻ
എൻ്റെ  നിശ്വാസം
നിൽക്കുന്നതറിയുവാൻ
യന്ത്രമായ്  നിന്നവൾ
നീ
ഇ.. ദേവത.



ആത്മ നിന്ദ യുടെ
അനാശാസ്യ വഴികളിൽ
കബളിപ്പിക്കപ്പെട്ട
മൊഴികളിൽ
കലിയടങ്ങാത്ത
കാഴ്ച....
ഇ.  ദേവത..


പ്രണയത്തെ പൊതിയും
കലിയുഗ ചെപ്പിലും
ചാനലിൽ
പെയ്തിറങ്ങും
കണ്ണീരിലും
പിന്നെ
മൊബൈലിൽ പറന്നുയരും
മേഘ  സന്ദേശത്തിലും

പറയാതെ പറയുന്ന
മിസ് കോളിലും
അറിയാത്ത അറിവായ
ഭക്തിയിലും
തൂണിലും തുരുമ്പിലും
നീ ഇരിക്കുന്നു.
കലിയുഗം
ഇത്  കലിയുഗം....

                       ഒ .വി.  ശ്രീനിവാസൻ.
Previous
Next Post »