വായന
വായനയിൽ
മരിച്ചു വീണ
ചിന്തകളെ
കട്ടെടുത്ത
പുസ്തകങ്ങൾ
വിപണിയിൽ
വിലപേശി നിൽക്കുമ്പോൾ
പണ്ഡിതൻ മാർ
പാമരരായി
തർക്കിക്കുമ്പോൾ
വലയൊരുക്കിയ
വാക്കുകൾ
സംവാദത്തിന്റെ
വേദികളിൽ
പൊന്നാട അണിയുന്നു.
ബിംബങ്ങൾ
കപട മുദ്രകളിൽ
നൃത്തം ചെയ്യുമ്പോൾ
സാഹിത്യ മന്ത്രവാദം
മഹാ കാവ്യമാവുന്നു.
അക്ഷരങ്ങൾ
അധികാരങ്ങളാവുന്നു .
ആൾക്കൂട്ടങ്ങൾ
വിധി കർത്താക്കളും.
ഇനി നമുക്കുറങ്ങാം
പുസ്തകത്തിൽ
ചത്തുവീണ
അർഥങ്ങൾ കെട്ടിപ്പുണർന്നു.
ഇനി
നമുക്കുറങ്ങാം..
അല്ലെങ്കിൽ
വാൽ മുറിഞ്ഞ
പല്ലിയുടെ
വാലാട്ടം നോക്കി
വാചാലമാകാം.....
