തത്വജ്ഞാനി
രാഷ്ട്രീയ വിശകലത്തിനു
പോസ്റ്റ് മോഡേൺ
ലാബറട്ടറി
മനോവിജ്ഞാനീയത്തിനു
നവഫ്രോയ്ഡിയൻ
ചിന്താപദ്ധതി
കാൽ പനീകതക്ക്
നിയോ ഷേക്‌സ്‌പീരിയൻ
വ്യാഖ്യാനശേഷി.
പഴുതുകളില്ലാത്ത
ജീവിത വ്യാഖ്യാനത്താൽ
തത്വജ്ഞാനി
സ്വയം നിറയുകയാണ് .
അറിവിൻറെ പൂർണ്ണതക്കും
പൂർണ്ണതയുടെ അറിവിനും
പ്രയുക്ത ദാമ്പത്യത്തിൻറെ
ഒരു പങ്കാളി കൂടി ...
ഡെസ്ഡമോണ യുടെ
പരിമിതികൾ ഇല്ലാത്ത
സാവിത്രിയുടെ സാധ്യ തയുള്ള
ഒരു പങ്കാളി.
തത്വജ്ഞാനി
സ്വയം നിറയുകയാണ്.
ദാമ്പത്യ ത്തിൻറെ
പ്രയുക്ത ശാസ്ത്രം ചേർത്ത്
സ്വയം അറിയുകയാണ്.
ചേർച്ചയുടെ സ്വരം
ആത്മ ജ്ഞാനത്തിന്റെ
വിലക്കുകളാകുമ്പോൾ
മനോവിജ്ഞാനീയത്തിന്റെ
മറവികളാവുമ്പോൾ
മരണത്തിൻറെ
മണമാകുമ്പോൾ
തത്വജ്ഞാനം
പുനർജനിക്കുള്ള
കാത്തിരിപ്പാകുന്നു.
ഒ .വി. ശ്രീനിവാസൻ.
