കട്ടെടുത്ത സത്യം
കട്ടെടുത്തു
ഞാൻ
ആ സത്യത്തെ
നിത്യവും കൊന്നു
തിന്നുവാനായ് .
കഥയിൽ കരിഞ്ഞ
കാമുകിക്ക്
പ്രണയഗീതം
എഴുതുവാനായ് .
രാഷ്ട്രീയ ത്തിന്‍റെ
അധികാര വഴിയില്‍
സ്തുതി ഗീതം
പാടുവാനായ്
പണിതീരാത്ത
ജീവിതത്തിന്‍റെ
പകല്‍ കിനാവുകള്‍
കണ്ടിരിക്കാന്‍...
പണയം വെച്ച
മോഹങ്ങളുടെ
പുനര്‍ജനിക്കു
കാത്തിരിക്കാന്‍..
കട്ടെടുത്തു
ഞാൻ
ആ സത്യത്തെ
നിത്യവും കൊന്നു
തിന്നുവാനായ് .
ഒ .വി. ശ്രീനിവാസൻ..
