കണ്ണിമീൻ
അളന്നെടുക്കാവാനാത്ത
ആഴങ്ങളിൽ വഴിതെറ്റി വന്ന
കണ്ണിമീൻ
അലകൾ കണ്ടു
അന്തം വിട്ടുനിൽക്കുമ്പോൾ
പെരുമീനിലൊരുവൻ
ചുമലിലേറ്റി
ഓളങ്ങൾക്കൊപ്പം
ഒഴുകി. പോയി...
കടല് കണ്ടു
കടലാഴം കണ്ടു.
കണ്ണടച്ചിരിക്കും
കടൽ ചിപ്പി കണ്ടു.....
കടൽ ക്കാട് കണ്ടു
കടൽക്കാട്ടിൽ വളരും
കടൽ ചേന കണ്ടു.
കടലാനയെ കണ്ടു
കടലാമയെ കണ്ടു.
കലിയടങ്ങാത്തൊരു
കാമാർത്തിയും
കണ്ടു.
ഒ .വി. ശ്രീനിവാസൻ..
