ചർച്ച
വരണ്ട വിചാരത്തിന്റെ
അരണ്ട വെളിച്ചത്തിൽ
പെയ്തിറങ്ങുന്നു
വിവാദങ്ങൾ
ബൂട്ടും കോട്ടും ഇട്ട
കോമാളികൾ
ചോദ്യങ്ങൾ കൊണ്ട്
വിലങ്ങിടുന്നു.....
വിവാദത്തിന്റെ
വിരുന്നുണ്ണുവാൻ
കുളിച്ചൊരുങ്ങു ന്നു
ഞാനും നീയും...
പരസ്യ വാചകത്തിന്റെ
രഹസ്യ ക്കച്ചവടമായി
ചാനൽ ചർച്ചകൾ
പൊടിപൊടിക്കുന്നു.
മന്ദ ബുദ്ധി കൾ
മസ്തിഷ്‌കം ചൊറിയുന്നു
മനസ്സാക്ഷി പോയവർ
മാപ്പിരക്കുന്നു.
നാണമില്ലാത്തവൻ
നാക്കിട്ടടിക്കുന്നു.
മാനം പോയവൻ
മനം നൊന്തു
കരയുന്നു.
ഇരകൾ വളരുന്നു
വരിവരിയായി.
''ശാസ്ത്രം ജയിക്കുന്നു
മനുഷ്യൻ തോൽക്കുന്നു.''
ഒ .വി. ശ്രീനിവാസൻ.
